വാരാന്ത്യങ്ങളിൽ കിഴക്കേനടയിൽ രൂപപ്പെടുന്ന ഭക്തജനങ്ങളുടെ വാഹനത്തിരക്കിനോടൊപ്പം താൽക്കാലിക നിർമ്മിതികൾ പൊതുറോഡിൽ നിന്നും മാറ്റാത്തതിനാൽ ശനിയാഴ്ച രാവിലെ പെരുവെല്ലിപ്പാടം തെക്കേനട ഭാഗങ്ങളിലേക്ക് ഈ വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു ഇരിങ്ങാലക്കുട: ഒരു മാസത്തോളം യാത്രാ തടസമായി നിന്നിരുന്ന കൂടൽമാണിക്യം കിഴക്കേ നടയിലെ താൽക്കാലിക നിർമ്മിതികൾ പൊളിച്ചുമാറ്റി. മെയ് മാസത്തെ കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കിഴക്കേ നടയിൽ നിർമ്മിച്ച താൽക്കാലിക സ്വാഗതസംഘം ഓഫീസുകളും പോലീസ്/ നഗരസഭാ എയ്ഡ് പോസ്റ്റുകളും മെയ് 12 മുതൽ
Day: June 11, 2022
കാർത്ത്യായനി അമ്മ മെമ്മോറിയൽ നഴ്സിംഗ് സ്ക്കൂളിൽ ലാംപ് ലൈറ്റിങും ബിരുദദാനവും
മാപ്രാണം : കാ൪ത്തായനി അമ്മ സ്ക്കൂള് ഓഫ് നഴ്സിംഗ് ലാൽ മെമ്മോറിയൽ ആശുപത്രിയിൽ 38-ാമത് ബാച്ചിന്റെ ലാംപ് ലൈറ്റിംഗും 34-ാമത് ബാച്ചിന്റെ ഗ്രാജുവേഷ൯ ചടങ്ങും സ്കൂൾ ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയ൪പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. സീനിയ൪ ഫിസിഷ്യ൯ പ്രൊഫ. ( ബ്രിഗ് ) ഡോ. എ.ഐ ലാസ൪ വിദ്യാ൪ത്ഥികൾക്ക് ഡിപ്ലോമ സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കറസ്പോണ്ടൻസ് ഭരത൯ മാസ്റ്റ൪ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഴ്സിംഗ്
സഭയ്ക്കെതിരെ ആസൂത്രിത ഗൂഢാലോചന ഉണ്ട്, ജാഗ്രത പാലിക്കണം: ബിഷപ് മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: കത്തോലിക്ക സഭയ്ക്കെതിരെ ചില കോണുകളിൽ നിന്ന് ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിലിന്റെ പതിനഞ്ചാം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത വികാരി ജനറൽ മോൺ ജോസ് മഞ്ഞളി മോൺ ജോയ്, പാല്ല്യേക്കര മോൺ. ജോസ് മാളിയേക്കൽ, പാസ്റ്ററൽ കൗൺസിൽ
അഡ്വ. കെ.ആർ. തമ്പാൻ അനുസ്മരണ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: സി. അച്യുത മേനോൻ സ്മാരക ഹാൾ സി.പി.ഐ. മണ്ഡലം ഓഫിസിൽ നടന്ന അഡ്വ. കെ.ആർ. തമ്പാൻ അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി പി..മണി, ജില്ലാ കൗൺസിൽ അംഗം എം.ബി. ലത്തീഫ്, മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി രാമകൃഷ്ണൻ, കെ.സി ബിജു, എം.സി രമണൻ, എ.ഐ.വൈ.എഫ്. ജില്ല
വട്ടപ്പറമ്പിൽ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം ശത്രുഘ്നന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: വട്ടപ്പറമ്പിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം സാഹിത്യകാരൻ ശത്രുഘ്നന് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. പുസ്തക പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കാവമ്മ എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്. മുപ്പതിനായിരം രൂപയും ആർട്ടിസ്റ്റ് കുട്ടി കൊടുങ്ങല്ലൂർ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എം.ടി.യുടെ വസതിയിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് മദനൻ, വട്ടപ്പറമ്പിൽ ഫൗണ്ടേഷൻ ചെയർമാൻ വി.എസ്. വസന്തൻ, എക്സി. അംഗം വി.പി. പത്മജൻ എന്നിവർ പങ്കെടുത്തു.
കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ആഘോഷിച്ചു
കുഴിക്കാട്ടുശ്ശേരി: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി മദർ ജനറൽ സിസ്റ്റർ ആനി കുരിയാക്കോസ് രൂപത വികാരി ജനറൽ മോൺ ജോസ് മഞ്ഞളി ഹോളി ഫാമിലി വികാർ ജനറൽ സിസ്റ്റർ എൽ.സി. സേവ്യർ വികാരി ഫാ.ജോൺ കവല കാട്ട് ജനറൽ കൺവീനർ പി.ടി. ജോസ് എന്നിവർ നേതൃത്വം നൽകി. ഇരുപത്തിഅയ്യായിരത്തോളം പേർക്ക് നേർച്ച ഭക്ഷണം വിതരണം
മലക്കപ്പാറ ആദിവാസി കോളനിയിലേക്ക് ഭക്ഷ്യധാന്യ കിറ്റുകളും പഠനോപകരണങ്ങളുമായ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയേഴ്സ്
മലക്കപ്പാറയിലെ അതിപുരാതന ഗോത്രമായ കാടർ വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പെരുമ്പാറ കോളനിയിലേക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും പഠനോപകരണങ്ങളുമായ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയേഴ്സ് ഇരിങ്ങാലക്കുട: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മലക്കപ്പാറയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. മലക്കപ്പാറയിലെ അതിപുരാതന ഗോത്രമായ കാടർ വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പെരുമ്പാറ കാടർ കോളനിയിലെ പത്തോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. മലക്കപ്പാറ ഗവ. യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി
അഡ്വ.കെ.ആർ. തമ്പാൻ അനുസ്മരണം ജൂൺ 11 ഉച്ചതിരിഞ്ഞ് 3 മണിക്ക്
ഇരിങ്ങാലക്കുട: അഡ്വ.കെ.ആർ. തമ്പാൻ അനുസ്മരണം, സി. അച്യുത മേനോൻ സ്മാരക ഹാൾ സി.പി.ഐ. മണ്ഡലം ഓഫിസിൽ ജൂൺ 11 ഉച്ചതിരിഞ്ഞ് 3 മണിക്ക് സംഘടിപ്പിക്കുന്നു.സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സി.പി.ഐ. സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ, സി.പി.ഐ. ജില്ലാ എക്സി.അംഗം ടി.കെ. സുധീഷ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മാണി എന്നിവർ പങ്കെടുക്കുന്നു.