ഇരിങ്ങാലക്കുട : എസ്.എൻ സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. യുപി വിഭാഗത്തിൽ നിന്നും ഫിദ ഫാത്തിമ, അബ്ദുള്‍ ബാസിത്ത്, ദേവനന്ദൻ.കെ.പി എന്നിവർ വിജയികളായി.ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അമൃത.പി.എസ്, അതുൽ കൃഷ്ണ എം.എ, അഫ്സൽ പി.എ, സ്വിഹ ഫാത്തിമ എന്നിവർ സമ്മാനാര്‍ഹരായി. വിജയികൾക്കുള്ള പുരസ്കാരങ്ങള്‍ ഹെഡ്മിസ്ട്രസ് അജിത പി.എം സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
Day: June 10, 2022
അരികിടിഞ്ഞ കണ്ഠേശ്വരം റോഡിൽ അപകടം പതിയിരിക്കുന്നു
ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് മുൻവശത്തെ അരികിടിഞ്ഞ കണ്ഠേശ്വരം റോഡ് അപകടം ക്ഷണിച്ചു വരുത്തുന്ന അവസ്ഥയിൽ. റോഡിനു കുറുകെയുള്ള കലുങ്കിനു സമീപത്തെ സംരക്ഷണ ഭിത്തി ഇടിയുകയും റോഡിനോട് ചേർന്ന് മണ്ണും ടാറും തോട്ടിലേക്ക് വീണ നിലയിലാണുള്ളത്. ഇരിങ്ങാലക്കുട എം.എൽ.എ.യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രിയുമായ ആർ. ബിന്ദുവിന്റെ വസതിയോട് സമീപമുള്ള റോഡ് കൂടിയാണിത്. അപകട സൂചനാ ബോർഡുകളില്ലാതെ വെറും മുളയും പട്ടയും കെട്ടി ഈ ഭാഗം തിരിച്ചിരിക്കുന്ന ഈ ഭാഗത്തുകൂടെ ഭാരവാഹനങ്ങൾ ചേർന്ന്
മുരിയാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കാര്‍ഷിക ശില്പശാല നടത്തി
മുരിയാട്: കൃഷിഭവനും മുരിയാട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കാര്‍ഷിക ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ കാര്‍ഷിക ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് ആധ്യക്ഷത വഹിച്ച യോഗത്തില്‍ മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി അംഗങ്ങള്‍ താമര, തുളസി, കുറുന്തോട്ടി, കദളി വാഴ തുടങ്ങിയവയുടെ കൃഷി രീതികളും വിപണി സാധ്യതയും വിശദീകരിച്ചു. യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ
സെന്റ് . വിൻസെന്റ് ഡയബറ്റിസ് റിസർച്ച് സെന്റർ ആൻഡ് ഹോസ്പിറ്റലിന് എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ അംഗീകാരം ലഭിച്ചു
ഇരിങ്ങാലക്കുട: സെന്റ് . വിൻസെന്റ് ഡയബറ്റിസ് റിസർച്ച് സെന്റർ ആൻഡ് ഹോസ്പിറ്റലിന് എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ അംഗീകാരം ലഭിച്ചു. ഹോസ്പിറ്റൽ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ.പയസ് ചെർപ്പണത്ത് എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ അംഗീകാര സർട്ടിഫിക്കറ്റ് സി.എസ്.എം. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെയിൻ മേരിക്ക് കൈമാറി. ഫാ.ജോൺ കിഴക്കോടൻ മെമ്മോറിയൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. സുമ തോമസ്
കേരള കോളേജ് ഗെയിംസ് 2022 ൽ അതുല്യ നേട്ടം കൈവരിച്ച സെന്റ് . ജോസഫ്സ് കോളേജിലെ കായികപ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച കേരള കോളേജ് ഗെയിംസ് 2022 ൽ അതുല്യമായ നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട സെന്റ് . ജോസഫ്സ് കോളേജിലെ കായികപ്രതിഭകളെ ആദരിച്ചു.കുസാറ്റിൽ വച്ച് നടന്ന കേരള കോളേജ് ഗെയിംസിൽ 11 പോയിന്റുമായാണ് സെന്റ് . ജോസഫ്സ് കോളേജ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. യൂണിവേഴ്സിറ്റികളും കോളേജുകളും ഒരുപോലെ പങ്കെടുത്ത ഗെയിംസിൽ ആയിരത്തോളം കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 140 കോളേജുകളോടാണ് സെന്റ് ജോസഫ്സ് കോളേജ് മത്സരിച്ചത്.
ജനസഭകളെല്ലാം ഉടനെ ആരംഭിച്ച് റിപ്പോർട്ട് ചെയ്യുവാൻ ആം ആദ്മി പാർട്ടിയുടെ പരാതിയെത്തുടർന്ന് ഓംബുഡ്സ്മാൻ ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറിയോട്
പൊതുജനങ്ങൾക്ക് ഗ്രാമസഭയെക്കുറിച്ചും അയൽസഭയെക്കുറിച്ചും സേവനാവകാശ- വിവരാവകാശ നിയമങ്ങളെക്കുറിച്ചും അറിവ് നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട : നഗരസഭയിലെ 41 വാർഡുകളിലും അയൽസഭകൾ, വാർഡ് വികസന സമിതികൾ, വാർഡ് കേന്ദ്രങ്ങൾ എന്നിവ ഉടനെ ആരംഭിച്ചു റിപ്പോർട്ട് ചെയ്യുവാൻ നഗരസഭാ സെക്രട്ടറിയോട് ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവീനർ അൽഫോൻസ ടീച്ചർ നൽകിയ