ഇരിങ്ങാലക്കുട : സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ പിണറായി വിജയൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചെമ്പ് തള്ളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കൊയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു.സുജ സഞ്ജീവ് കുമാർ, വിജയൻ എളയേടത്ത്, ഭരതൻ പൊന്തേൻകണ്ടത്ത്, വി സി വർഗീസ്, ജസ്റ്റിൻ ജോൺ, കെ എം
Day: June 8, 2022
നൂറ് തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട് : സംസ്ഥാന സർക്കാർ തൊഴിൽ സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ 100 പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സംരംഭകത്വ ശിൽപ്പശാലയിൽ 150 ഓളം പേർ സംരംഭങ്ങൾ തുടങ്ങാനുള്ള താൽപര്യവും ആയി പങ്കെടുത്തു.വിവിധതരത്തിലുള്ള തൊഴിൽസാധ്യതകൾ,അതിനു വേണ്ടതായിട്ടുള്ള സാമ്പത്തിക സ്രോതസ്സുകൾ, സാങ്കേതിക സഹായം, ലൈസൻസുകൾ, സബ്സിഡികൾ, വിപണനതന്ത്രങ്ങൾ, ധനകാര്യ മാനേജ്മെന്റ് എന്നീ കാര്യങ്ങളെ സംബന്ധിച്ചായിരുന്നു ശില്പശാലയിൽ