അറിയിപ്പ് : സ്കോള്‍-കേരള മുഖേന 2022-23 അധ്യായന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം, പുന പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ എട്ടു മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്കോള്‍-കേരള വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാര്‍ഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി
Day: June 7, 2022
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനരാരംഭിക്കാൻ ധാരണ
ഇരിങ്ങാലക്കുട : മുൻപ് ഉണ്ടായിരുന്നതും, കോവിഡിനു ശേഷം അനുവദിക്കാതിരിക്കുകയും ചെയ്ത സ്റ്റോപ്പുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിക്കും. ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത എം.പി പ്രതാപൻ വിളിച്ചു ചേർത്ത തൃശൂർ ലോകസഭാ മണ്ഡലത്തിലെ റെയിൽവേ പാസഞ്ചർ അസോസിയേഷനുകളുടെ യോഗത്തിലാണ് തീരുമാനം.രാവിലത്തെ ഷൊർണ്ണൂർ എറണാകുളം പാസഞ്ചർ ട്രെയിനിന്റെ സമയം യാത്രക്കാർക്ക് സൗകര്യ പ്രഥമായ വിധത്തിൽ പുനക്രമീകരണം ചെയ്യണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എം.പി ഫണ്ടിന്റെ
താൽക്കാലിക അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട: ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹിന്ദിയിലും യു.പി.എസ്.ടി.യിലുമുള്ള താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 വെള്ളിയാഴ്ച സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്.ഹിന്ദിക്ക് രാവിലെ 10 മണിക്കും യു.പി.എസ്.ടി. ഉച്ചയ്ക്ക് 2 മണിക്കും അഭിമുഖം നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947923345 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പുസ്തകങ്ങൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വാർഡ് മുപ്പത്തിരണ്ട്, ജവഹർ നഗർ എന്നിവിടങ്ങളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ. ജിഷ ജോബിക്ക് പുസ്തകങ്ങൾ കൈമാറി.സിജു പുത്തൻവീട്ടിൽ, സച്ചിൻ വി.യു, മോഹൻലാൽ കെ സി,ജോളി ചാതെലി, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ പ്രൊഫ. മുവിഷ് മുരളി, ഡോ. സുബിൻ ജോസ്, പ്രൊഫ. റീജ
ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ജെ.സി.ഐ. പരിസ്ഥിതി സംരക്ഷണ സൈക്കിൾ റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ഇരിങ്ങാലക്കുട സൈക്കിൾ ക്ലബിന്റെ സഹകരണത്തോടെ പരിസ്ഥിതി വാരാചരണത്തോടുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. നഗരസഭ കാര്യാലയത്തിന് മുൻപിൽ റിട്ടയേർഡ് ഡി.വൈ.എസ്.പി. തോമസ് കാട്ടൂക്കാരൻ ഫ്ലാഗ് ഓഫ് ചെയ്തു.ജെ.സി.ഐ. പ്രസിഡണ്ട് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ജിസൻ പി.ജെ, സെക്രട്ടറി വിവറി ജോൺ, മൂൻ പ്രസിഡണ്ടുമാരായ മണിലാൽ വി.ബി, അഡ്വ. ജോൺ, നിധിൻ തോമസ്, ഷിജു പെരേപ്പാടൻ, ഡയസ് ജോസഫ്, ലിഷോൺ
സംസ്ഥാനത്തിൻ്റെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന പദ്ധതിയുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രോജക്ട് എക്സ്പോ ഒരുക്കി. സൗരോർജ ഉപകരണങ്ങൾക്ക് പുറമെ എംബെഡെഡ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിൾ, ഹോം ഒട്ടോമേഷൻ, ഊർജ സംരക്ഷണ മാർഗ്ഗങ്ങൾ എന്നീ മേഖലകളിലെ പ്രോജേക്ടുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി നീതു വർഗീസ്, പ്രഫസർ ഡോ. എം നന്ദകുമാർ, അസോസിയേറ്റ് പ്രഫസർ ഡോ. എ എൻ രവിശങ്കർ തുടങ്ങിയവർ എക്സ്പോക്ക്
എ.കെ.പി.എ. മേഖലാ കമ്മിറ്റിയും എൽ.ബി.എസ്.എം. ഹൈസ്കൂളും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
അവിട്ടത്തൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയും അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹൈ സ്കൂളും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ മെജോ പോൾ മാസ്റ്റർ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു.എ കെ പി യെ മേഖല പ്രസിഡണ്ട് ശശി കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ബിനോയ് വെള്ളാങ്ങല്ലൂർ ആമുഖപ്രഭാഷണം
എ.കെ.പി.എ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ് കോളേജിൽ പരിസ്ഥിതി ദിനാഘോഷവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രഫഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ് കോളേജ് ഡിപ്പാർട്മെന്റ് ഓഫ് സൂവോളജിയുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം സെന്റ് ജോസഫ് കോളേജ് പ്രധാന അധ്യാപിക ഡോ. എലിസ നിർവഹിച്ചു.ഫോട്ടോ പ്രദർശനം ഉദ്ഘാടനം എ.കെ.പി.എ ഇരിങ്ങാലക്കുട മേഖല സെക്രട്ടറി പ്രസാദ് എൻ.എസ് എന്നിവർ നിർവഹിച്ചു. ചടങ്ങിൽ സൂവോളജി വിഭാഗം മേധാവി ഡോ. ജിജി
പുനർജ്ജനി കുടുംബശ്രീയുടെ സഹകരണത്തോടെ 32-ാം വാർഡിൽ നാല്പതോളം കുട്ടികളെ ഒത്തുചേർത്ത് ബാലസഭ രൂപീകരിച്ചു
ഇരിങ്ങാലക്കുട: എല്ലാ വാർഡിലും കുടുംബശ്രീയുടെ കീഴിൽ ബാലസഭ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ 32-ാം വാർഡിലെ പുനർജ്ജനി കുടുംബശ്രീയുടെ സഹകരണത്തോടെ 5 മുതൽ 18 വയസ്സ് വരെയുള്ള നാല്പതോളം കുട്ടികളുടെ കൂട്ടായ്മയിൽ ബാലസഭ രൂപീകരിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട റൂറൽ വനിതാ പോലീസ് സബ്ബ് ഇൻസ്പെക്ടർ വിനയ എൻ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. ജിഷ ജോബി അദ്ധ്യക്ഷത വഹിച്ചു. ബാലസഭയും
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാൻ അവസരം നൽകി പറപ്പൂക്കര പഞ്ചായത്ത്
പറപ്പൂക്കര: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ഒരു ദിവസം മാറ്റിവച്ച് അധികൃതർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓബുഡ്സ്മാൻ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ജൂൺ 8 ബുധനാഴ്ച രാവിലെ 11.30ന് സിറ്റിംഗ് നടത്തുന്നു. പരാതിക്കാർക്ക് ബുധനാഴ്ച പരാതികൾ നേരിട്ട് ബോധിപ്പിക്കാവുന്നതാണ്.