എടതിരിഞ്ഞി : ഒരു മണിക്കൂറിനുള്ളിൽ 121 ചെറുകവിതകൾ എഴുതി കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിശ്രുതി ശരത്. ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് റെക്കോർഡ് കൈമാറി. കേരള ബുക്ക് ഓഫ് റെക്കോർഡ്സ് എം. ഡി പ്രദീപും, ട്രാൻസ് ജെന്ററും കവിയുമായ വിജയരാജമല്ലികയും ചടങ്ങിൽ പങ്കെടുത്തു. പോട്ടയിൽ രാംദാസിന്റെയും ഉഷയുടെയും മകൾ ആണ് ശ്രുതി. എടതിരിഞ്ഞി പോത്താനി സ്വദേശി ശരത്തിന്റെ ഭാര്യയാണ്.
Day: June 6, 2022
ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ പാറയിൽ രാജി വച്ചു
ഇരിങ്ങാലക്കുട: ബി ജെ പി ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ പാറയിൽ രാജി വച്ചു. ബി.ജെ.പി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം സെക്രട്ടറി അടക്കമുള്ള ഭാരവാഹിയായിരുന്നു ഉണ്ണികൃഷ്ണൻ. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ വിശദികരണം.നേതൃത്വമായുള്ള തർക്കമാണ് രാജിക്ക് കാരണമായത് എന്ന വാർത്ത ശരിയല്ലെന്ന് ഉണ്ണികൃഷ്ണൻ പാറയലും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പറഞ്ഞു.
എസ്.എൻ. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എസ്.എൻ. സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ സുശീതാംബരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഭരതൻ മാസ്റ്റർ, കെ. മായ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രിൻസിപ്പൽ കെ.സി. ബിന്ദു, ഹെഡ്മിസ്ട്രസ് അജിത.പി.എം, ഷാജി എം.ജെ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൂടാതെ അതെ "ഒരേയൊരു ഭൂമി" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാ മത്സരവും സ്കൂളിൽ
താണിശ്ശേരി പാവടി പാലത്തിനു സമീപം റോഡരികിലും പറമ്പിലും സ്ഥിരമായി മനുഷ്യവിസർജ്ജനം തള്ളുന്നു
താണിശ്ശേരി: താണിശ്ശേരി പാവടി പാലത്തിനു സമീപം റോഡരികിലും പറമ്പിലും സ്ഥിരമായി മനുഷ്യവിസർജ്ജനം തള്ളുന്നു. കാറളം പഞ്ചായത്ത് 11-ാം വാർഡിൽ താമസിക്കുന്ന പുതുക്കാട്ടിൽ ഉണ്ണികൃഷ്ണന്റെ റോഡരികിലുള്ള പറമ്പിലേക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മാലിന്യം കൊണ്ടുവന്നു തള്ളിയത്. രാത്രി വാഹനത്തിന്റെ ശബ്ദം കേട്ട് എത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. മണലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്.
ദേശീയ ടേബിൾ ടെന്നീസ് കേഡറ്റ് സബ്ജൂനിയർ കാറ്റഗറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഡോൺ ബോസ്കോ സ്കൂൾ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട: മധ്യപ്രദേശിൽ നടന്ന 83-ാം ദേശീയ ടേബിൾ ടെന്നീസ് കേഡറ്റ് സബ്ജൂനിയർ കാറ്റഗറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഡോൺ ബോസ്കോ സ്കൂൾ വിദ്യാർത്ഥികൾ. ഇരട്ട സഹോദരിമാരായ ടിയ എസ്. മുണ്ടൻകുര്യൻ,ടിഷ എസ്. മുണ്ടൻകുര്യൻ എന്നിവരും ജൂലിയ ജിജോയുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ ഫാ. സന്തോഷ് മണികൊമ്പിൽ, റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ടേബിൾ ടെന്നീസ് കോച്ചായ മിഥുൻ ജോണി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകി.കഴിഞ്ഞ ഏഴ് വർഷമായി മികച്ച
പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ഔഷധത്തോട്ടം ഒരുക്കി കൽപറമ്പ് വടക്കുംകര ഗവ.യു.പി.സ്കൂൾ
കൽപറമ്പ്: വടക്കുംകര ഗവ.യു.പി.സ്കൂളിലെ പരിസ്ഥിതി വാരാചരണവും ഔഷധത്തോട്ടത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനുമായ വി.കെ. ശ്രീധരൻ നിർവ്വഹിച്ചു. കുട്ടികൾ കൊണ്ടുവന്ന ഔഷധച്ചെടികൾ സ്കൂൾ മുറ്റത്ത് നടുകയും ഓരോ ചെടികളുടെ ഔഷധ ഗുണങ്ങൾ വിശദീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ജൂലിജോയി അധ്യക്ഷത വഹിച്ചു. എസ്.എം.സി.ചെയർമാൻ പി.കെ.ഷാജു ആദ്യ ചെടി നട്ടു. പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ സ്വാഗതവും ടി.വി. മണി നന്ദിയും പറഞ്ഞു.
തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
പുല്ലൂർ: തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ.പി. സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രധാന അധ്യാപിക സിസ്റ്റർ ജെർമെയ്ൻ വിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോസ്മി ജയേഷ് വൃക്ഷത്തൈ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡൻ്റ് അജോ ജോൺ, അധ്യാപികർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മാവിൻതൈ നട്ടു കൊണ്ട് പരിസ്ഥിതിഗാനവുമായി കുട്ടിക്കൂട്ടം അണിനിരന്നു. അധ്യാപികമാരായ ഷെറിംഗ്, സിസ്റ്റർ ഗിൽഡാസ്, സിസ്റ്റർ അനശ്വര, സിസ്റ്റർ നിമിഷ, സിസ്റ്റർ
വിത്തുണ്ട പാകി പുതുമയാര്ന്നൊരു പരിസ്ഥിതി ദിനാചരണം
വെള്ളാങ്ങല്ലൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയേഴ്സ് തയ്യാറാക്കിയ വിത്തുണ്ട സ്കൂള്‍ മുറ്റത്തും വളണ്ടിയേഴ്സിന്റെ വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും വിതച്ചു. വാളംപുളി, സീതപ്പഴം എന്നിവയുടെ വിത്തുണ്ടകളാണ് നടാന്‍ പാകത്തില്‍ ശാസ്ത്രീയമായി വിത്തുണ്ടയാക്കിയത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന വിത്തുണ്ട വിതരണ ചടങ്ങ് പ്രിന്‍സിപ്പാള്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ പി.എം. ഷാഹിദ, സീനിയര്‍ അസിസ്റ്റന്റ് മിനി ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി.
തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് ജല നടത്തത്തിന് തുടക്കം കുറിച്ചു
മുരിയാട്: തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് ജല നടത്തത്തിന് തുടക്കം കുറിച്ചു. തോടുകളും ജലാശയങ്ങളും തെളിനീരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ രതി ഗോപി, കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, നിജി വത്സന്, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനിഷ മനീഷ്, റോസ്മി
വൃക്ഷത്തൈകൾ നട്ട് എച്ച്.ഡി.പി. സമാജം സ്കൂൾ
എടതിരിഞ്ഞി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ ഫെഡറൽ ബാങ്ക് കാക്കാത്തുരുത്തി ശാഖയുടെ സഹായത്തോടെ വൃക്ഷത്തൈകൾ നട്ടു. സീനിയർ മാനേജർ ജോൺ ജെയിംസ്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ തോമസ് മാത്യു എന്നിവരാണ് വൃക്ഷത്തൈകളുമായി വിദ്യാലയത്തിൽ എത്തിയത്.സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്ങാട്ടിൽ, പിടിഎ പ്രസിഡണ്ട് സി.എസ്. സുതൻ, വാർഡ് മെമ്പർ ഷാലി ദിലീപൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക സി.പി. സ്മിത സ്വാഗതവും സീനിയർ അദ്ധ്യാപകൻ സി.എസ്. ഷാജി നന്ദിയും