ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ വികലമായ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ രൂപത കാര്യാലയത്തില്‍ നടന്ന വിവിധ സമിതികളുടെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃയോഗം തീരുമാനിച്ചു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ഉപയോഗം കുറയ്ക്കുക, മദ്യത്തിനും ലഹരിമരുന്നിനും എതിരെ ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.ഇതനുസരിച്ച് രൂപത, ഫൊറോന,
Day: June 3, 2022
അക്രെഡിറ്റെഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റെഡ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ മൂന്നു വർഷത്തിൽ കുറയാതെ യുള്ള അംഗീകൃത ഡിപ്ലോമ സിവിൽ എൻജിനീയറിങ് ആണ് യോഗ്യത.അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ ജൂൺ 15ന് മുമ്പായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.പോസ്റ്റൽ അഡ്രസ്: സെക്രട്ടറി,
മുൻഗണന, സബ്സിഡി കാർഡുകൾ കൈവശം വച്ച അനർഹരായ 7 വീട്ടുകാർക്ക് നോട്ടീസ് നൽകി
ഇരിങ്ങാലക്കുട: മുൻഗണന, സബ്സിഡി കാർഡുകൾ കൈവശം വച്ച അനർഹരായ 7 വീട്ടുകാർക്ക് നോട്ടീസ് നൽകി. മുൻഗണനാ, സബ്സിഡി കാർഡുകൾ അനർഹർ കൈവശം വെച്ചിട്ടുണ്ടോ എന്ന് അറിയുതിനു വേണ്ടി മുകുന്ദപുരം താലൂക്ക് സപ്ലൈ ആഫീസർ ജോസഫ് ആന്റോയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട, മാപ്രാണം പ്രദേശങ്ങളിലെ 18 വീടുകളിൽ റേഷൻ കാർഡുകൾ പരിശോധിച്ചു. അനർഹരെന്ന് കണ്ടെത്തിയവർക്ക് നോട്ടീസ് നൽകി. അനർഹമായ കാർഡുകൾ തിരിച്ചേൽപ്പിക്കാൻ അധികൃതർ നിരവധി തവണ അവസരങ്ങൾ നൽകിയിരുന്നു. റേഷനിംഗ് ഇൻസ്പെക്ടർമാരായ
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തനമാരംഭിച്ചു
കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാൽകുഴിയിൽ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട് ഇരിങ്ങാലക്കുട: ലോക ക്ലബ് ഫൂട്ട് ദിനാമായ ജൂൺ 3ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാൽകുഴിയിൽ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച് ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ചു വയസ്സ്
അന്തർദ്ദേശീയ സൈക്കിൾ ദിനത്തിൽ അവിട്ടത്തൂർ സ്കൂളിലേക്ക് സൈക്കിളിൽ എത്തി അധ്യാപകർ
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫഗംങ്ങൾ അന്തർദ്ദേശീയ സൈക്കിൾ ദിനത്തിൽ സൈക്കിൾ ചവിട്ടി സ്കൂളിലേക്ക് പ്രവേശിച്ചു. തുടർന്ന് സൈക്കിൾ റാലി സ്കൂൾ മാനേജർ എ.സി. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി. രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ, കെ.കെ കൃഷ്ണൻ നമ്പൂതിരി, വി.വി. ശ്രീല , ബിബി പി.എൽ, ഹെന്ന വിത്സൻ , ടി.കെ. ലത എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് അംഗങ്ങളായ
അന്തർദ്ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തി
ആനന്ദപുരം: ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ അന്തർദ്ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാലയത്തിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളും റെഡ് ക്രോസ് യൂണിറ്റ് അംഗങ്ങളും റാലിയിൽ പങ്കെടുത്തു. അധ്യാപകരായ ജോളി ആൻ്റോ,സിജോ ജോസ്, ബി. ബിജു, ഡിജോ എസ്. തറയിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. വിജയം ആഘോഷിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ഇരിങ്ങാലക്കുട : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം ആഘോഷിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. 25015 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരത്തു നടന്ന ആഘോഷ പരിപാടിയിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്
ലയൺ ലേഡി ക്ലബ്ബ് ചൈൽഡ്ഹുഡ് കാൻസർ പ്രൊജക്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയൺ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ്ഹുഡ് കാൻസർ പ്രൊജക്റ്റ്, ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ചു.ജന്മനാ ന്യൂട്രോപീനിയ എന്ന അസുഖബാധിതനായ ഇരിങ്ങാലക്കുട സ്വദേശിയായ രണ്ട് വയസ്സുകാരന്റെ ബ്ലഡ് സെൽ ട്രാൻസ്പ്ലാന്റിന് ചികിൽസാ സഹായമായി അമ്പതിനായിരം രൂപ കൈമാറി. ലയൺ ലേഡി പ്രസിസണ്ട് അന്ന ഡെയിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ശ്രുതി ബിജു, ട്രഷറർ സ്മിത ജോൺ, ക്ലബ് പ്രസിഡണ്ട് ഡോ. ഡെയിൻ ആന്റണി, സ്രെകട്ടറി ബിജു
ജൂൺ 6 തിങ്കളാഴ്ച രാവിലെ 10.30നു മുരിയാട് പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ശില്പശാല
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സംരംഭകത്വ ശില്പശാല നടത്തുന്നു. പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന ആനുകൂല്യങ്ങൾ, സഹായങ്ങൾ എന്നിവ സംരംഭകാരിൽ എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജൂൺ 6 തിങ്കളാഴ്ച രാവിലെ 10.30നു മുരിയാട് പഞ്ചായത്ത് ഹാളിൽ ആരംഭിക്കുന്ന ശില്പശാല പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. സംരംഭകർക്കുള്ള പദ്ധതികളും സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങൾ, ലൈസൻസ്, ലോൺ, സബ് സിഡി