പട്ടേപ്പാടം : പുല്ലൂറ്റ് ടി.ഡി.പി യോഗം യു.പി. സ്ക്കൂളിൽ നിന്നും വിരമിച്ച വേളൂക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും കർഷക സംഘം നേതാവുമായ ടി.എസ്. സജീവൻ മാസ്റ്റർക്കും, പോലീസ് സേനയിൽ സബ് ഇൻസ്പെക്ടർ പദവിയിൽ നിന്നും വിരമിച്ച കെ.കെ. സാബുവിനും ജന്മനാടിൻ്റെ ആദരം. പട്ടേപ്പാടം എ.കെ. ജി സ്റ്റഡി സെന്ററിൻ്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖാദർ
Day: June 2, 2022
കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ആസ്ട്രിയൻ ചിത്രമായ ” ഗ്രേറ്റ് ഫ്രീഡം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ആസ്ട്രിയൻ ചിത്രമായ " ഗ്രേറ്റ് ഫ്രീഡം " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. യുദ്ധാനന്തര ജർമ്മനിയിൽ സ്വവർഗ്ഗാനുരാഗിയായതിൻ്റെ പേരിൽ തടവിലാക്കപ്പെടുന്ന ഹാൻസ് ഹോഫ്മ്മാൻ, തടവറയിൽ വച്ച് കൊലപാതകക്കുറ്റത്തിന് ശിക്ഷ നേരിടുന്ന വിക്ടറുമായി സൗഹൃദത്തിലാകുന്നു.94 മത് അക്കാദമി അവാർഡിനായുള്ള ആസ്ട്രിയൻ എൻട്രിയായിരുന്നു ജർമ്മൻ ഭാഷയിലുള്ള ചിത്രം. 116 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം
കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജും കാല്‍നൂറ്റാണ്ടായി ബില്‍ഡര്‍ ആന്‍ഡ് ഡവലപ്പര്‍ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു. പ്ലെയ്സ്മെന്റ്, ഗവേഷണം, പ്രൊജക്ട് ഡവലപ്പ്മെന്റ് , ഇന്റേണ്‍ഷിപ്പ്, സാങ്കേതിക വിദ്യ കൈമാറ്റം, പ്രൊജക്ട് ഫണ്ടിംഗ് തുടങ്ങി വിവിധ മേഖലകളില്‍ കോളേജിലെ സിവില്‍ വിഭാഗവുമായി സൂര്യ ഹോംസ് സഹകരിച്ച് പ്രവര്‍ത്തിക്കും. ഇത് വഴി സഹൃദയയിലെ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പരിശീലനവും മികച്ച വരുമാനവും ലഭ്യമാകും. സര്‍ക്കാര്‍ അംഗീകൃത
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപക ഒഴിവുകൾ
ഇരിങ്ങാലക്കുട: തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹിന്ദി ഡിപ്പാർട്മെൻ്റിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ജൂൺ 20നു മുൻപായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷാർത്ഥികൾക്ക് യു.ജി.സി. നിബന്ധനകൾ അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9846730721, എന്നെ നമ്പറുകളിൽ 9495505051 ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ ഐഡി: campus@tharananellur.com
കുരുത്തോല വിസ്മയങ്ങളൊരുക്കി എസ്.എൻ.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം
ഇരിങ്ങാലക്കുട: എസ്.എൻ.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം പി.കെ. ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് വിദ്യാ സനിൽ അധ്യക്ഷത വഹിച്ചു. റിട്ടേർഡ് പ്രിൻസിപ്പൽ അനിതാ പി ആന്റണി, എസ്.എൻ.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബിന്ദു, എസ്.എൻ.എച്ച്.എസ്. എച്ച്.എം. അജിത, പി.ടി.എ. വൈസ് പ്രസിഡണ്ട് ജിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്.എൻ.എൽ.പി. എച്ച്.എം. ബിജുന സ്വാഗതം പറഞ്ഞു.'ഉപയോഗശൂന്യമായ കല്ലിൽ നിന്നും വെറും ഒരു കുരുത്തോലയിൽ നിന്നും അതിമനോഹരങ്ങളായ സൃഷ്ടികൾ ഉണ്ടാകുന്നു' എന്ന വാക്യത്തെ
ജെ.സി.ഐ. സൗജന്യ ഇലക്ട്രോണിക് വീൽചെയർ വിതരണം: അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ടോണിക് വീൽചെയറുകൾ വിതരണം ചെയ്യുന്നത്തിന്റെ ഭാഗമായി അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ജെ.സി.ഐ. ഭാരവാഹികൾ അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവർക്ക് വീൽചെയറുകൾ നൽക്കുന്നതായിരിക്കും. അപേക്ഷകൾ ജൂൺ 25 നു മുമ്പായി ലഭിക്കേണ്ടതാണ്. ജൂലൈ 31ന് എം.സി.പി. കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്ന ബിഗ് ഷോയുടെ ഭാഗമായാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ, ഡയറക്ടർ
പഠനോപകരണങ്ങളും മധുരവും നൽകി നവാഗതരെ സ്വീകരിച്ച് എടക്കുളം എസ്.എൻ.ജി.എൽ.പി.എസ്. പ്രവേശനോത്സവം
എടക്കുളം: എസ്.എൻ.ജി.എൽ.പി. സ്കൂളിൽ പൂമംഗലം പഞ്ചായത്ത് തല പ്രവേശനോത്സവം പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.കെ. സാജൻ അധ്യക്ഷത വഹിച്ചു.നവാഗതരായ കുട്ടികളെ സ്കൂൾ മാനേജർ കെ.വി. ജിന രാജദാസൻ പഠനോപകരണ കിറ്റുകളും മധുരവും നൽകി സ്വീകരിച്ചു. എസ്.എൻ.ജി.എസ്.എസ്. പ്രസിഡണ്ട് സി.പി. ഷൈല നാഥൻ, എസ്.എൻ.ജി.എസ്.എസ്. കുറീസ് ലിമിറ്റഡ് ചെയർമാൻ കെ.കെ. വത്സലൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും