വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും, സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും. അൺ എയ്ഡഡ് ഒഴികെയുള്ള സ്കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായാണു വിതരണം ചെയ്യുന്നത് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും. സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും. സമ്പൂർണ ശുചീകരണ പ്രവർത്തനം സ്കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ ശുചീകരിക്കും. വിദ്യാഭ്യാസ
Day: May 25, 2022
ചെമ്മണ്ട പുറംപുള്ളിപ്പാടം വെള്ളക്കെട്ട് അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ -ബി.ജെ.പി ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ചെമ്മണ്ട : അമ്പതോളം കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന, ചെമ്മണ്ട പുറംപുള്ളിപാടം വെള്ളക്കെട്ട് ഉടൻ പരിഹരിക്കുക. തോട്,കാന വൃത്തിയാക്കി, കെട്ടി സംരക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ചെമ്മണ്ട 23 ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.പുറംപുള്ളി പാടം തോടിന് മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം ചെമ്മണ്ട ഷാപ്പ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണയിൽ ബൂത്ത് പ്രസിഡണ്ട് എൻ കെ ധനേഷ് അദ്ധ്യക്ഷത വഹിച്ചു.