മെയ് 26,27,28 തിയ്യതികളിലായി നടക്കുന്ന സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് സുരക്ഷാ ലേബൽ പതിച്ച് നൽകും. ലേബൽ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് ജോയിന്റ് ആർ.ടി.ഒ ഇരിങ്ങാലക്കുട : അധ്യായന വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഇരിങ്ങാലക്കുടയുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ സുരക്ഷാ പരിശോധനയ്ക്കായി മെയ് മാസം 26,27,28 തിയ്യതികളിലായി ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ
Day: May 24, 2022
വിസ്മയ കേസ് ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും, കേരള സര്‍ക്കാരിനും ആഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ സംഘടിപ്പിച്ച അഭിവാദ്യ പ്രകടനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ട്രഷറർ അതീഷ് ഗോകുൽ, ജോ. സെക്രട്ടറി ശരത് ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഖിൽ ലക്ഷമണൻ
വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28,29 ഗുരുവായൂരിൽ
ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം 44ാം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ ഗുരുവായൂർ ടൗൺഹാൾ അനക്സിൽ (പത്മഭൂഷൺ ഡോ. പി.കെ. വാരിയർ നഗർ ) നടക്കുമെന്ന് ജനറൽ കൺവീനർ സി.ബി.എസ്. വാരിയരും, കൺവീനർ എ.സി. സുരേഷും അറിയിച്ചു.28 ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡണ്ട് എം.വി. ശങ്കരവാരിയർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. 10 ന് പ്രതിനിധി സമ്മേളനം ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്
ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബേബി ജയിന് ഇരട്ടക്കിരീടം
ജപ്പാനിൽ നടക്കുന്ന മാസ്റ്റേഴ്സ് അന്തർരാഷ്ട്ര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ബേബി ജെയിൻ. വോളിബോളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യെ പ്രതിനിധീകരിച്ചിട്ടുണ്ട് ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിൽ ബേബി ജയിന് ഇരട്ടക്കിരീടം. വനിതാ ഡബിൾസിൽ ബേബി ജയിനും അലെയ് ചെറിയാനും ചേർന്ന് കിരീടം നേടി. മിക്സഡ് ഡബിൾസിൽ ബിഎസ്എൻഎൽ ജീവനക്കാരനും
പടികയറിയ സംഗമേശനും പടിയിറങ്ങിയ ഉത്സവക്കാഴ്ചകളും
ഉത്സവക്കാഴ്ച്ചകളുടെ പെരുമഴ തീർത്ത ഒരു ഉത്സവം കൂടി വിട പറഞ്ഞു. കൊടിയേറ്റമടക്കം 11 ദിവസം ഒരു നാടിനെ മുഴുവൻ ഒന്നിപ്പിച്ച് പടികയറിയ ദേവനും പടിയിറങ്ങിയ ഉത്സവക്കാഴ്ചകളും ഇനി ഇരിങ്ങാലക്കുടക്കാരുടെ കാത്തിരിപ്പിന്റെ ഒരു വർഷം നീളുന്ന നൊമ്പരമാണ്. 2 വർഷം കൊറോണ ഇല്ലാതാക്കിയ ഉത്സവമേളങ്ങളെ പൂർവ്വാധികം ഗാംഭീര്യത്തോടെ തിരിച്ചു പിടിച്ച് ഒരു നാട്. മഴ വില്ലനായി നിന്നതുകൊണ്ടാകാം പതിവായ കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് ഇപ്രാവശ്യത്തെ കൂടൽമാണിക്യം ഉത്സവം നമ്മെ
ഇരിങ്ങാലക്കുടയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
ഹോട്ടൽ കൊളംബോ, കച്ചേരി വളപ്പ് കഫെ, പാലത്തിങ്കൽ ഹോട്ടൽ, പ്രിയാസ് ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് ചപ്പാത്തി, ചിക്കൻ, ഫ്രൈഡ്റൈസ് തുടങ്ങിയ പഴകിയ ഭക്ഷണ സാധനങ്ങളും ബി സ്പോർട്ട് റസ്റ്റോറന്റ്, ഹോട്ട് ടേസ്റ്റ് എന്നിവിടങ്ങളിൽ നിന്നായി 30 കിലോയോളം നിരോധിത പ്ലാസ്റ്റിക്, പാൽ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നഗരസഭ സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നഗരസഭ ഹെൽത്ത് സ്ക്വാഡ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് നഗരസഭാ പരിധിയിലെ 40 ഹോട്ടലുകളിൽ പരിശോധന നടത്തി.ഹോട്ടൽ
കെ.എസ്.ആര്.ടി.സി ഐക്യദാര്‍ഢ്യ സദസ്സ് ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട: കെ.എസ്.ആര്.ടി.സി.യെ സംരക്ഷിക്കണമെന്നും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണമെന്നുമാവശ്യപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ഓഫീസ് സമുച്ചയങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് കേന്ദ്രത്തില്‍ ജീവനക്കാര്‍ കെ.എസ്.ആര്.ടി.സി. സംരക്ഷണ പ്രതിജ്ഞയെടുത്തു. ജില്ലാ ട്രഷറര്‍ എ.എം.നൗഷാദ് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത്തെ മംഗല്യ സൗഭാഗ്യം പദ്ധതി
ഇരിങ്ങാലക്കുട: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മംഗല്യ സൗഭാഗ്യം പദ്ധതിയിലെ മൂന്നാമത്തെ വിവാഹത്തിനുള്ള ധനസഹായവിതരണം 2022 മെയ് 24 ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് നിർവഹിക്കും.ക്ലബ് പ്രസിസന്റ എൽ.എൻ. ഡോ. ഡെയിൻ ആന്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉൽഘാടനകർമ്മം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപ്പെഴ്സൺ സോണിയ ഗിരി നിർവഹിക്കും. കല്ലേറ്റുങ്കര ദിവ്യകാരുണ്യ ആശ്രം അനാഥാലയത്തിലെ അന്തേവാസിയായ അനു അൽഫോൺസയാണ് സ്വർണ്ണാഭരണങ്ങൾ ഏറ്റു വാങ്ങുന്നത്.
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് 2022 മെയ് 25 ബുധനാഴ്ച
പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ ഡിപ്പാർട്ടമെന്റ് ഓഫ് പൾമനോളജിയുടെ നേതൃത്വത്തിൽ ഡോ. ജിക്കു വി. ചന്ദ്രൻ എം.ബി.ബി.എസ്. എം.ഡി. ശ്വാസകോശ വിദഗ്ധൻ നയിക്കുന്ന സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് 2022 മെയ് 25 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെ നടത്തുന്നു. ദീർഘകാല ചുമ, ശ്വാസതടസം, വലിവ്, തുമ്മൽ, അലർജി, കോവിഡാനന്തര ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ. തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ യൂത്ത് ബ്രിഗേഡ്സിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് യൂത്ത് ബ്രിഗേഡ് കോർഡിനേറ്റർ വിവേക് ചന്ദ്രൻ, ബ്ലോക്ക് ട്രഷറർ അതീഷ് ഗോകുൽ ,ജോയിന്റ് സെക്രട്ടറി ശരത്ത് ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.വി. വിനീത്, കെ.കെ. രാമദാസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഹോസ്പിറ്റലിലെ