ഇരിങ്ങാലക്കുട: 94-ാമത് അക്കാദമി അവാർഡിനായി എഴ് നോമിനേഷനുകൾ നേടുകയും മികച്ച തിരക്കഥയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്ത ബ്രിട്ടീഷ് ചിത്രമായ 'ബെൽഫാസ്റ്റ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1969 മുതൽ മുപ്പത് വർഷത്തോളം വടക്കൻ അയർലണ്ടിൽ ഇരുവിഭാഗങ്ങൾ തമ്മിൽ അരങ്ങേറിയ ആഭ്യന്തര ലഹളയാണ് 2021 -ൽ പുറത്തിറങ്ങിയ ചിത്രം പ്രമേയമാക്കുന്നത്. ബെൽഫാസ്റ്റിലെ ഒരു പ്രൊട്ടസ്റ്റൻ്റ് കുടുംബത്തിലെ ഒൻപത് വയസ്സുകാരനായ ബഡ്ഡിയുടെ വീക്ഷണത്തിലൂടെയാണ് 98 മിനിറ്റുള്ള
Day: May 20, 2022
മഴയിൽ തകർന്ന ഇല്ലിക്കൽ ഡാം പരിസരത്തെ ഇറിഗേഷൻ തടയണ മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു
കരുവന്നൂർ : കനത്ത മഴയിൽ ഇടിഞ്ഞ കരുവന്നൂർ ഇല്ലിക്കൽ ഡാം പരിസരത്തെ ഇറിഗേഷൻ ബണ്ട് റോഡ് മന്ത്രി ഡോ.ആർ ബിന്ദു സന്ദർശിച്ചു.കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രോംരാജ്, ഇരിങ്ങാലക്കുട നഗരസഭ 1-ാം വാർഡ് കൗൺസിലർ നെസീമ കുഞ്ഞുമോൻ, സി.പി.ഐ.(എം) നേതാക്കളായ എ.വി. അജയൻ,പി.കെ. മനുമോഹൻ, ടി. പ്രസാദ്, സി.സി. സുനിൽകുമാർ, ഉണ്ണികൃഷണൻ എന്നിവരും കാറളം പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, സമീപവാസികൾ എന്നിവരും മാന്ത്രിയൊടൊപ്പം സന്നിഹിതരായിരുന്നു.