കൂടിയാട്ടം അഭ്യസിച്ച വിജാതിയർക്കു കൂത്തമ്പലങ്ങളിൽ പ്രവേശനം നൽകണമെന്ന വിവാദത്തിന് തുടർച്ചയായി അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കുലപതിയും ഡയറക്ടറുമായിരുന്നു വേണുജിയും മകളായ കൂടിയാട്ട കലാകാരി കപിലയും രാജിവച്ചു ഇരിങ്ങാലക്കുട : കൂടിയാട്ടം അഭ്യസിച്ച വിജാതീയർക്ക് കൂത്തമ്പലങ്ങളിൽ പ്രവേശനം നൽകണമെന്ന വിവാദത്തിന്റെ തുടർച്ചയായി ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ നിന്നും കുലപതിയും ഡയറക്ടറുമായിരുന്നു വേണുജി പ്രസ്തുത സ്ഥാനമാനങ്ങളും ഗുരുകുലത്തിലെ അംഗത്വം രാജിവച്ചു. പ്രശസ്ത കൂടിയാട്ട കലാകാരിയും വേണുജിയുടെ പുത്രിയുമായ
Day: May 18, 2022
ഇർഷാദ് ഹസ്സൻ സി. ഡോക്ടറേറ്റ് നേടി
കാട്ടൂർ: യുവ ഫുട്ബാൾ കളിക്കാരെക്കുറിച്ച് നടത്തിയ ഗവേഷണ പഠനത്തിന് തമിഴ് നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് കാട്ടൂർ സ്വദേശിയായ ഇർഷാദ് ഹസ്സൻ സി. ഡോക്ടറേറ്റ് നേടി. കോഴിക്കോട് ഫാറൂഖ് കോളേജ് കായിക വകുപ്പ് മേധാവിയും മുൻ കേരള യൂണിവേഴ്സിറ്റി ഫുട്ബോൾ താരവുമായ ഇർഷാദ് പരിശീലകർക്കുള്ള ഏഷ്യൻ ഫുട്ബോൾ കോൺഫെഡ റേഷന്റെ സി ലൈസൻസ് നേടിയിട്ടുണ്ട്. മൂന്നു വട്ടം അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ കിരീടം നേടിയ
റോട്ടറി ക്ലബ്ബിന്റെ സ്മാർട്ട് ക്ലാസ് റൂം പദ്ധതി മാപ്രാണം ഹോളി ക്രോസ് സ്കൂളിലും
ഇരിങ്ങാലക്കുട: സെൻട്രൽ റോട്ടറി ക്ലബ്ബ് കൊച്ചിൻ റോട്ടറി ക്ലബ്ബുമായി സഹകരിച്ച് മാപ്രാണം ഹോളിക്രോസ് സ്കൂളിൽ 10 ലാപ്ടോപുകളോടുകൂടിയ കംപ്യൂട്ടർ ലാബ് സജ്ജീകരിച്ചു. ഡിസ്ട്രിക്റ്റ് റോട്ടറി ഫൗണ്ടേഷൻ കമ്മിറ്റി ചെയർ റൊട്ടേറിയൻ ജയശങ്കർ ലാബ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് യു. മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോയ് കടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. റൊട്ടേറിയൻസ് ടി. പി. സബാസ്ററ്യൻ, പി.
മുരിയാട് ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി. കോണ്‍ഗ്രസ് വോട്ട് കച്ചവടം പരാജയപ്പെട്ടു: സി.പി.ഐ.
കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് ലഭിച്ച വോട്ട് 279 ല്‍ നിന്നും 153 ആയി കുറഞ്ഞതും, യു.ഡി.എഫിന് ലഭിച്ച വോട്ട് 397ല്‍ നിന്നും 520 ആയി ഉയര്‍ന്നതും കൃത്യമായ വോട്ട് കച്ചവടത്തിന്റെ തെളിവാണെന്ന് സി.പി.ഐ. ആരോപണം തുറവന്‍കാട് : മുരിയാട് ഗ്രാമപഞ്ചായത്ത് തുറവന്‍കാട് ഡിവിഷനിലെ ബി.ജെ.പി, കോണ്‍ഗ്രസ് വോട്ട് കച്ചവടം പരാജയപ്പെട്ടെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു. കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് ലഭിച്ച വോട്ട് 279 ല്‍ നിന്നും
അടുത്ത 2 ദിവസം അതി ശക്തമായ മഴക്ക് സാധ്യത , ഇരിങ്ങാലക്കുടയിൽ 27.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 27.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച മഴ 11 മണിക്കും തുടരുന്നുണ്ട്. അടുത്ത 2 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ / അതി ശക്തമായ മഴക്കും തുടർന്നുള്ള 2 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ശ്രീ കൂടൽമാണിക്യം ആറാം ഉത്സവം – ശീവേലി തത്സമയം
ഐ.എഫ്.സി.എ (IFCA) യുടെ നേതൃത്വത്തിൽ മെയ് 22 വരെ നടക്കുന്ന ആറാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയ്ക്ക് തുടക്കം
മെയ് 17 മുതൽ 22 വരെ ഐ.എഫ്.സി.എ (IFCA) യുടെ നേതൃത്വത്തിൽ കുഴിക്കാട്ടുകോണം കിക്ക് ഷാക്ക് സ്പോർട്സ് അരീനയിൽ നടക്കുന്ന ആറാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ രണ്ടാം ദിനമായ മെയ് 18 ന് പെരിയാർറൈസ് കാലടിയും കേച്ചേരിയൻസ് കേച്ചേരിയും തമ്മിൽ ഏറ്റുമുട്ടുന്നു ഇരിങ്ങാലക്കുട : പിആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും സ.എൻ രാധകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഐ.എഫ്.സി.എ (IFCA) യുടെ
അക്കരക്കാരൻ അന്തോണി ഭാര്യ റോസി (82) നിര്യാതയായി
ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് അക്കരക്കാരൻ അന്തോണി (ലേറ്റ് ) ഭാര്യ റോസി (82) അന്തരിച്ചു. ഇരിങ്ങാലക്കുട അക്കര ടെക്സ്റ്റൈൽസ് ഉടമ ബാബുവിന്റെ മാതാവാണ്. മറ്റു മക്കൾ ലിസി, ജയ, മിനി, ഷൈല, സ്റ്റെല്ല.മരുമക്കൾ അലക്സ്, ജോയ് (ലേറ്റ് ), വർഗീസ്, ലിവിൻ,നീതു, സജി.സംസ്കാരകർമ്മം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയില്‍ നടത്തും.