ഇരിങ്ങാലക്കുട: കൂടൽമാണിക്യം തിരുവുത്സവ വേദിയിൽ കേരളീയർക്ക് അത്ര പരിചിതമല്ലാത്ത നൃത്തരൂപമായ ചാവു നൃത്തം അരങ്ങേറി. കേന്ദ്ര സംഗീത നാടക അക്കാദമി അവതരിപ്പിച്ച ചാവു നൃത്തം കാണാൻ തിങ്കളാഴ്ച സദസ്സ് നിറഞ്ഞും ഇരിങ്ങാലക്കുടയിലെ ഉത്സവപ്രേമികളെത്തി. ഒറീസയിൽനിന്നും ജാർഖണ്ഡിൽനിന്നും വന്ന, സെരെക്കെല്ല, മയൂര്ബംഗ് ചാവു സംഘങ്ങള് വളരെ ഊർജ്ജസ്വലമായ പ്രകടനമാണ് കാഴ്ചവച്ചത്. ക്ലാസിക്കൽ-ഫോക്ക് ശൈലികളുടെ മിശ്രണം, ചടുലമായ ചലനങ്ങൾ, അപാരമായ മെയ്വഴക്കം എന്നിവയിലൂടെ കാണികളെ പിടിച്ചിരുത്താൻ നർത്തകർക്ക് കഴിഞ്ഞു. പ്രതീക്ഷ കാശിയുടെ
Day: May 17, 2022
പ്രതിഷേധ സമരം: തകർന്ന ഇല്ലിക്കൽ ബണ്ട് ശരിയാക്കണം; ബണ്ടിന്റെ അവശേഷിക്കുന്ന വീതി 2 മീറ്റർ
കരുവന്നൂർ: കരുവന്നൂർ പുഴയുടെ തീരത്ത് തകർന്ന ഇല്ലിക്കൽ ബണ്ട് ഉടനെ നന്നാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പൊറത്തിശേരി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തകർന്ന ബണ്ടിന് മുമ്പിൽ പ്രതിക്ഷേധ സമരം നടത്തി. ബണ്ട് ദുർബലമാണെന്നും വെറും 2 മീറ്റർ മാത്രമാണ് ബണ്ടിന്റെ അവശേഷിക്കുന്ന വീതിയെന്നും യോഗം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി. പാർളിമെൻററി പാർട്ടി നേതാവ് സന്തോഷ് ബോബൻ പറഞ്ഞു.പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് സത്യൻ ദേവ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ഏരിയ പ്രസിഡണ്ട് സത്യദേവ്, പി.ജി.അനിൽകുമാർ,
ഇരിങ്ങാലക്കുട രൂപത കുടുംബ വർഷ സമാപനം ബിഗ് ഫാമിലി 2022 ആഘോഷിച്ചു
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനവും രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികവും ഇരിങ്ങാലക്കുട രൂപതാ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും കപ്പിൾസ് മൂവ്മെന്റിന്റെയും പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കൊടകര സഹൃദയ എൻജിനീയറിങ് കോളേജിൽ നടന്നു. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ഉദ്ഘാടനം ചെയ്തു. മുന്നൂറിലധികം വലിയ കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ സിനിമാ താരം സിജോയ് വർഗ്ഗീസ് മുഖ്യാതിഥി ആയിരുന്നു. മാതാപിതാക്കളുടെ വിശുദ്ധിയും
വ്യത്യസ്തകളുമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
തുമ്പൂർ: തുമ്പൂർ സ്കൂൾ ഓഡിറ്റോറിയത്തിൽ ടി എൻ പ്രതാപൻ എം.പി. യുടെ എംപീസ് കെയറിന്റെയും തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 22 ഞായറാഴ്ച രാവിലെ 8.30 മുതൽ 12 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, കണ്ണ്, എല്ല്, കുട്ടികളുടെ വിഭാഗം, ബ്ലഡ് ഡൊണേഷൻ എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളിൽ ലഭ്യമായവ സൗജന്യമായി
ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ വിജയം കരസ്ഥമാക്കി എൽ.ബി.എസ്.എം. ടീം
അവിട്ടത്തൂർ: എൽ.ബി.എസ്.എം. വനിത ഫുട്ബോൾ അക്കാദമിയുടെ 4-ാം വാർഷികാഘോഷവും, 7's ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റും അവിട്ടത്തൂർ സ്കൂൾ ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഗോൾകീപ്പറും, കേരള പോലീസ് ഫുട്ബോൾ താരവുമായ കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. എൽ.ബി.എസ്.എം. ഫുട്ബോൾ ടീം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ തോമസ് കാട്ടൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്
പുല്ലൂർ സെയിന്റ് സേവിയേഴ്സ് ഇടവകയുടെയും സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
പുല്ലൂർ: സെയിന്റ് സേവിയേഴ്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെയിന്റ് സേവിയേഴ്സ് ബോയ്സ്ഹോമിൽ വച്ച് മെയ് 22 ഞായറാഴ്ച രാവിലെ 9.30 മണി മുതൽ 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. ക്യാമ്പിൽ ജനറൽ മെഡിസിൻ (ഫിസിഷ്യൻ), ത്വക്ക് രോഗം (സ്കിൻ), ശ്വാസകോശരോഗങ്ങൾ) എന്നീ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. "കോവിഡാനന്തര മാനസികാരോഗ്യവും ജീവിത