ഇരിങ്ങാലക്കുട : കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകർച്ച സംഭവിച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഇടപെടാനാണ് കളക്ടർ ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.കൂടുതൽ ദുരന്തത്തിലേക്ക് വഴിവെക്കാതിരിക്കാൻ വേണ്ടത് എത്രയും പെട്ടെന്ന് ചെയ്യാൻ കളക്ടർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. കാലതാമസം
Day: May 15, 2022
ഉത്സവക്കരച്ചിലിൽ മുങ്ങി കളിയിടങ്ങൾ
ഇരിങ്ങാലക്കുട: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കൂടൽമാണിക്യം എക്സിബിഷൻ നടക്കുന്ന കൊട്ടിലായ്ക്കൽ പറമ്പിൽ വെള്ളക്കെട്ട്. കുട്ടികളുടെയും മുതിർന്നവരുടെയും കളിയിടമായി ഒരുക്കിയ ഭാഗത്താണ് രൂക്ഷമായ വെള്ളക്കെട്ട് തുടരുന്നത്.മരണക്കിണർ, യന്ത്ര ഊഞ്ഞാൽ, ടോയ് ട്രെയിൻ, ബ്രേക്ക് ഡാൻസ് വീൽ പ്ലാറ്റ് ഫോം, ഫ്ളോട്ടിങ് ബോട്ട് തുടങ്ങിയ വിനോദോപാധികളാണ് എക്സിബിഷനിലെ പ്രധാന ആകർഷണങ്ങൾ. എക്സിബിഷന് വേണ്ടി താൽക്കാലികമായി മണ്ണിട്ട് നികത്തിയ കൊട്ടിലായ്ക്കൽ പറമ്പിൽ ഒരുക്കിയ അമ്യൂസ്മെന്റ് പാർക്കിലെ കൂറ്റൻ നിർമ്മിതികൾക്ക് ശക്തമായ മഴയിൽ കുതിർന്ന
ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം കരുവന്നൂർ-കാറളം സൗത്ത് ബണ്ടിന്റെ താൽക്കാലിക തടയണ തകർന്ന് റോഡ് ഇടിഞ്ഞു
തുറുകായ് കുളം പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ട്
മഴച്ചതി: ഇന്ന് പകൽ ശീവേലിയില്ല, ആനപ്പുറത്തേറാതെ കൈത്തിടമ്പായി സംഗമേശന്റെ പ്രദക്ഷിണം
ഇരിങ്ങാലക്കുടയിൽ പെയ്തത് 167.8 മില്ലി മീറ്റർ മഴയാണ്. രാവിലെയും മഴ തുടരുന്നുണ്ട്. ഇരിങ്ങാലക്കുട : കനത്ത മഴ മൂലം ആനകളുടെയും മേളത്തിന്റെയും അകമ്പടിയില്ലാതെ കൈത്തിടമ്പായുള്ള പ്രദക്ഷിണത്തോടെ കൂടൽമാണിക്യം ക്ഷേത്രത്തിലെ മൂന്നാം ഉത്സവ ദിനത്തിലെ രാവിലത്തെ ശീവേലി ചടങ്ങുകൾ അവസാനിപ്പിച്ചു. ശീവേലി മേളവും വേണ്ടെന്നുവച്ചു. ഇരിങ്ങാലക്കുടയിൽ പെയ്തത് 167.8 മില്ലി മീറ്റർ മഴയാണ്. രാവിലെയും മഴ തുടരുന്നുണ്ട്.മറ്റു പരിപാടികൾ പതിവ് പോലെ നടക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. മഴ തുടരുകയാണെങ്കിൽ അതിനനുസരിച്ചു പരിപാടികളിൽ