ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022 കൊടിയേറ്റം - തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
Day: May 12, 2022
പടിയൂർ പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി 18 സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന
പടിയൂർ: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്തമായി പരിശോധന നടത്തി. പടിയൂർ പഞ്ചായത്തിൽ ലൈസെൻസ് ഇല്ലാതെയും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലും പ്രവർത്തിച്ചുവരുന്ന 4 ചിക്കൻ സ്റ്റാളുകൾ കണ്ടെത്തി. പ്രസ്തുത സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും മറ്റ് നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി. പുകയില നിയന്ത്രണ നിയമ പ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന്
സംഗമേശൻ്റെ ആദ്യ പഞ്ചാരിക്ക് കേളത്ത് അരവിന്ദാക്ഷൻ മാരാർ പ്രമാണി
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ഉത്സവം കൊടിപ്പുറത്ത് വിളക്ക് ദിവസം സംഗമേശൻ്റെ ആദ്യ പഞ്ചാരിക്ക് കാലമിടാൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ എത്തും. ഉരുട്ടു ചെണ്ടയിൽ കലാമണ്ഡലം ശിവദാസ് കേളത്ത് സുന്ദരൻ, വീക്കൻ ചെണ്ടയിൽ പിണ്ടിയത്ത് ചന്ദ്രൻ നായർ, കുറുംങ്കുഴലിൽ പോഴങ്കണ്ടത്ത് ലിമേഷ് മുരളി, കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടിനായർ, ഇലത്താളത്തിൽ ചേർപ്പ് കുമ്മത്ത് നന്ദനൻ എന്നിവരും ആദ്യ പഞ്ചാരിയിൽ അണിനിരക്കുന്നു. എൺപതു വയസ്സു കഴിഞ്ഞ കേളത്ത് അരവിന്ദാക്ഷൻ മാരാർ ഇരുപതാം
ഇന്റർനാഷണൽ നഴ്സസ് ഡേ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലും സ്കൂൾ ഓഫ് നേഴ്സിംഗും ചേർന്ന് ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷിച്ചു.വൈസ് പ്രിൻസിപ്പാൾ ജെന്നി ജോയ്, ഫ്ലോറൻസ് നൈറ്റിംങ്ഗേലിന്റെ ജീവചരിത്രം അവതരിപ്പിച്ചു. നഴ്സിങ് വിദ്യാർത്ഥിനികൾ ഫ്ലോറൻസ് നൈറ്റിംങ്ഗേലിന്റെ ജീവചരിത്രവും മോഡേൺ നഴ്സിംഗ് ആരംഭിച്ചതിനെക്കുറിച്ചും നാടകരൂപത്തിൽ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ സിസ്റ്റർ ക്രിസാത്ത്, ഡെപ്യൂട്ടി നേഴ്സ് മാനേജർ മേരിക്കുട്ടി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.റിനു റെജി സ്വാഗതവും അലീന ബേബി നന്ദിയും പറഞ്ഞു.
ശ്രീകൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് ദിനത്തിൽ രാവിലെ 8 മുതൽ പഞ്ചരത്ന കീർത്തനാലാപനവും സമ്പ്രദായ ഭജനയും
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ഉത്സവം കൊടിപ്പുറത്ത് വിളക്ക് ദിവസം രാവിലെ എട്ടുമണി മുതൽ കിഴക്കേ നടപ്പുരയിൽ സദ്ഗുരു ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം ഉണ്ടാകും. അന്നമനട ബാബുരാജ് ലതാ ശ്രീരാം, ശ്രുതിശ്രീരാം, രാജീവ് സപര്യ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരൻമാർ കീർത്തനാലാപനത്തിൽ പങ്കെടുക്കുന്നു.രാവിലെ ഒമ്പതു മണിമുതൽ ഉച്ചയ്ക്ക് ഒന്നര വരെ ബ്രഹ്മശ്രീ ഈറോഡ് രാജാമണി ഭാഗവതരുടെ നേതൃത്വത്തിൽ കിഴക്കേ നടപ്പുരയിൽ സമ്പ്രദായ ഭജന നടക്കും.
അമേരിക്കൻ ചിത്രമായ ‘കിംഗ് റിച്ചാർഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഓർമ്മ ഹാളിൽ മെയ് 23ന് സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട: ടെന്നീസ് താരങ്ങളായ സെറീന വില്യംസിൻ്റെയും വീനസ് വില്യംസിൻ്റെയും പിതാവ് റിച്ചാർഡിൻ്റെയും ജീവിതം പറയുന്ന അമേരിക്കൻ ചിത്രമായ 'കിംഗ് റിച്ചാർഡ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മക്കളെ പ്രൊഫഷണൽ ടെന്നീസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച റിച്ചാർഡിന് സാമൂഹികമായും വംശീയവുമായുള്ള ഒട്ടെറെ വെല്ലുവിളികളെയാണ് നേരിടേണ്ടി വരുന്നത്. റിച്ചാർഡായി അഭിനയിച്ച വിൽ സ്മിത്തിന് അക്കാദമി, ഗോൾഡൺ ഗ്ലോബ് ബഹുമതികൾ ലഭിച്ചു.145 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ്
മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം സ്വദേശിനി അമ്പിളിയെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ. എസ്. കുറ്റക്കാരിയെന്ന് കണ്ടെത്തി. ശിക്ഷാവിധി പറയുന്നത് മെയ് 17ലേക്ക് വച്ചു.കുടുംബകലഹത്തെത്തുടർന്ന് അമ്പിളി വീടിനടുത്തുള്ള കിണറ്റിൽ മക്കളായ ലക്ഷ്മി(4), ശ്രീഹരി (ഒന്നര വയസ്സ്) എന്നിവരെ എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.കേസിന്റെ വിസ്താരം 2022 ജനുവരി 4ന് ആരംഭിക്കുകയും പ്രോസിക്യൂഷൻ
അരിപ്പാലം തിരുഹൃദയ ദൈവാലയ തിരുനാൾ മെയ് 13 മുതൽ 17 വരെ
അരിപ്പാലം : അരിപ്പാലം തിരുഹൃദയ ദൈവാലയ തിരുനാൾ മെയ് 13 വെള്ളിയാഴ്ച മുതൽ 17 ചൊവ്വാഴ്ച വരെ ആഘോഷിക്കുന്നു. ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷത്തെ സമഗ്ര മേഖലാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മെയ് 13ന് തിരുനാൾ കൊടിയേറ്റ ദിനത്തിൽ മോസ്റ്റ്. റവ. ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ജൂബിലി ദിനത്തിന് തിരികൊളുത്തും.സുവർണ്ണ ജൂബിലിയുടെ ഭാഗമായി ജാതിമതഭേദമന്യേ നിർധനരായവർക്ക് പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി 50 ഭവനങ്ങൾ നിർമ്മിച്ചു
‘അമ്മ അറിയാൻ’: സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് ക്ലാസ് നയിച്ച് ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള 'സൈബർ ലോകത്തെ സുരക്ഷിത ജീവിതം- അമ്മ അറിയാൻ' എന്ന വിഷയത്തെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അരുണിമ എസ്. കുമാർ, ആർദ്ര മേനോൻ വി, എയ്ഞ്ചൽ തെരേസ എം.ജെ, ആഗ്നസ് സൈമൺ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.പ്രഥമാധ്യാപകൻ പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ മാതൃസംഗമം പി.ടി.എ. പ്രസിഡണ്ട് രജനി
പുതിയ സംരംഭകർക്കായി ഇരിങ്ങാലക്കുട നഗരസഭ ഏകദിന ശില്പശാല നടത്തി
ഇരിങ്ങാലക്കുട: സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി സന്ദർഭങ്ങൾ തുടങ്ങാൻ ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.സംരംഭകർക്കുള്ള പദ്ധതികളും സേവനങ്ങളും, സംരംഭം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ എന്നിങ്ങനെ രണ്ട് സെക്ഷനുകളിലായി സംരംഭകർക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ വ്യവസായ-വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥർ നയിച്ചു.ഇരിങ്ങാലക്കുട നഗരസഭാ മിനി ടൗൺഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ലോൺ ലഭിക്കുവാനുള്ള സൗകര്യവും