പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ നിർമ്മാണാനുമതി ലഭിച്ച 5 മേൽപ്പാലങ്ങളിൽ ഒന്നാണ് കല്ലേറ്റുംകര പള്ളിനട റെയിൽവേ ഗേറ്റ്. മേൽപ്പാലത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. കല്ലേറ്റുംകര: പുതുക്കാട്, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കല്ലേറ്റുംകര പള്ളി ഗേറ്റ് ഉൾപ്പെടെ സംസ്ഥാനത്ത് 27 ഇടങ്ങളിൽ മേൽപ്പാലങ്ങൾ നിര്‍മ്മിക്കാൻ കെ റെയിലിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതി. നിലവിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിർമ്മിക്കുന്നതിനാണ് കേരള റെയില്‍ ഡവലപ്മെന്റ്
Day: May 9, 2022
ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചറർ ഒഴിവ്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയം നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കുള്ള ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും.കൂടിക്കാഴ്ച മെയ് 12 വ്യാഴാഴ്ച നടക്കുന്നതാണ്. താല്പര്യമുള്ളവർ രാവിലെ 11 മണിക്ക് മുൻപായി അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
വേളൂക്കര പഞ്ചായത്ത് പൂന്തോപ്പ് നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിലെ വാർഷികാഘോഷപരിപാടികൾ സമാപിച്ചു
വേളൂക്കര: വേളൂക്കര പഞ്ചായത്ത് പൂന്തോപ്പ് നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ 10 ദിവസം നീണ്ടു നിന്ന 37-ാം വാർഷിക ആഘോഷപരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പുഷ്പൻ മാടത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് മുഖ്യപ്രഭാഷണം നടത്തി. ഖാദർ പട്ടേപ്പാടം, കെ.കെ. ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മികച്ച മാതൃകാ കർഷകൻ വിനോദ് എടവന,
ദേശീയ ടെക്നിക്കൽ ഫെസ്റ്റിവൽ ടെക്ലെടിക്സ് 2022ന് വർണാഭമായ സമാപനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച രണ്ടാമത് ദേശീയ ടെക്നിക്കൽ ഫെസ്റ്റിവൽ 'ടെക്ലെടിക്സ് 2022' ന് വർണാഭമായ പരിസമാപ്തി. എം.സി.പി. കൺവൻഷൻ സെൻ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ സി.എം.ഐ. ദേവമാതാ പ്രോവിൻസിൻ്റെ സുപ്പീരിയർ ഫാ. ഡേവിസ് പനക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഓൺലൈനിലും ഓഫ് ലൈനിലുമായി അരങ്ങേറിയ നൂറ്റി ഇരുപതോളം ഇവൻ്റുകളടങ്ങിയ ടെക്നോ കൾച്ചറൽ ഫെസ്റ്റിവലിനാണ് തിരശ്ശീല വീണത്. സിതാര കൃഷ്ണകുമാർ, സച്ചിൻ വാര്യർ
റസിഡന്റ്സ് അസോസിയേഷനുകൾ പ്രാദേശിക വികസനത്തിന് മാതൃകയാകണം: മന്ത്രി ആർ. ബിന്ദു
ഇരിങ്ങാലക്കുട : പ്രാദേശിക വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ ചെലുത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം മാതൃകയാകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു. തെക്കേനട റസിഡന്റ്സ് അസോസിയേഷന്റെ 17-മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ്മേനോൻ മുഖ്യ അതിഥിയായി. ചടങ്ങിൽ പ്രശസ്ത കഥകളി, ചുട്ടി, മേള, അക്ഷരശ്ലോക
ക്രൈസ്റ്റ് കോളേജിൽ നിന്ന് സ്കോളർഷിപ്പ് തുകകൾ കൈപ്പറ്റുവാനുള്ളവർ മെയ് 20ന് മുമ്പ് ഹാജരാകണം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) നിന്നും യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ഇനത്തിൽ 2019- 20 കാലയളവ് വരെ ആരെങ്കിലും സ്കോളർഷിപ്പ് തുക കൈപ്പറ്റുവാൻ ഉണ്ടെങ്കിൽ 2022 മെയ് 20 ന് മുൻപായി ബന്ധപ്പെട്ട അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി തുക കൈപ്പറ്റേണ്ടതാണ് എന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.
കലവറ നിറയ്ക്കലോടെ ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവ ചടങ്ങുകൾക്ക് ആരംഭം, കൊടിയേറ്റം മെയ് 12ന്
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് അന്നദാനത്തിനുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി.ഭക്തജനങ്ങൾ എണ്ണ, നെയ്യ്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ സമർപ്പിച്ചു.കലവറ നിറയ്ക്കൽ ചടങ്ങിന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ തിരി തെളിയിച്ചു. അതിനു ശേഷം വേണുഗോപാൽ മേനോനും കുടുംബവും ക്ഷേത്രം കിഴക്കേ നടപ്പുരയിൽ അന്നദാനത്തിനാവശ്യമായ സാധന സാമഗ്രികൾ ആദ്യമായി സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങൾ അന്നദാന വഴിപാടുകൾ സമർപ്പിച്ചു. എണ്ണായിരത്തിലധികം ആളുകൾ 9 ദിവസവും പങ്കെടുക്കുന്ന അന്നദാനത്തിലേക്ക്
കൂടൽമാണിക്യം പടിഞ്ഞാറേ ഗോപുരനട സമർപ്പണം: ഗോപുര നട തള്ളിത്തുറന്ന് മേഘാർജ്ജുനൻ
ഇരിങ്ങാലക്കുട: പുനരുദ്ധാരണം നടത്തിയ കൂടൽമാണിക്യം പടിഞ്ഞാറേ ഗോപുരനട, ഗോപുരം നവീകരണ സമിതി രക്ഷാധികാരിമാരായ ഇ.എസ്.ആർ. മേനോൻ, ചന്ദ്രമോഹൻ മേനോൻ,കെ.എൻ. മേനോൻ എന്നിവർ ചേർന്ന് ദേവസ്വത്തിന് സമർപ്പിച്ചു സമർപ്പിച്ചു. ദേവസ്വം ആന മേഘാർജുനനാണ് ഗോപുര നട തള്ളിത്തുറന്നത്. ഗൗരി നന്ദകുമാറും ഭാവന ഹരിദാസും പ്രാർത്ഥന ചൊല്ലി. കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരായ നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, കിടങ്ങശ്ശേരി തരണനെല്ലൂർ ദേവൻനാരായണൻ നമ്പൂതിരിപ്പാട്, ചെമ്മാപ്പിള്ളി തരണനെല്ലൂർ നാരായണൻ നമ്പൂതിരിപ്പാട്, അണിമംഗലത്ത്
ആംബുലൻസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ യുവതിക്ക് സുഖപ്രസവം
വെള്ളാങ്ങല്ലുർ: ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോകും വഴി കലശലായ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോഡരികിൽ ഓട്ടോ നിർത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച കുടുംബത്തിന് മുൻപിലാണ് വെള്ളാങ്കല്ലൂർ സൊസൈറ്റി ആംബുലൻസ് ഡ്രൈവറായ നിഖിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡ് കാലത്ത് ഉൾപ്പെടെ നാടിന് വേണ്ടി ഒട്ടനവധി വെല്ലുവിളികൾ വിജയകരമായി ഏറ്റെടുത്ത നിഖിൽ യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയുടെ പടിവാതിൽക്കൽ സ്ട്രക്ചറിൽ തന്നെ യുവതി സുഖപ്രസവത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. ഓട്ടോയിൽ തന്നെയാത്ര