ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ അർഹരായ 30 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ശിവാനന്ദൻ ഐ കെ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി പ്രസിഡന്റ് ശ്രീ നളിൻ ബാബു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ശിവദാസ് പള്ളിപ്പാട്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാഭ്യാസ സമിതി കോൺവിനർ ജോളി ടീച്ചർ നന്ദിപ്രകാശിപ്പിച്ചു. നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ നരേന്ദ്രൻ മാഷ്, സേവാഭാരതി പ്രവർത്തകരായ മുരളി
Day: May 7, 2022
ആദ്യകുര്‍ബാന സ്വീകരണത്തിന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലേക്ക് കുതിരപ്പുറത്ത് എത്തി ആന്വിന് ബിജു
കടുപ്പശ്ശേരി : ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്വിന് ബിജു എത്തിയത് കുതിരപ്പുറത്ത്. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ നടന്ന ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികള്‍ കാറിലും സ്കൂട്ടറിലുമൊക്കെ എത്തിയപ്പോള്‍, തന്റെ പ്രിയ കളികൂട്ടുകാരിയായ അഞ്ച് വയസ്സ് പ്രായമുള്ള ബ്ലെസി എന്ന കുതിരയുടെ പുറത്താണ് കടുപ്പശ്ശേരി സ്വദേശി ആന്വിന് ബിജു എത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്വിന് ജന്മദിന സമ്മാനമായി പിതാവ് ബിജു കൊടിയന്‍ ഗുജറാത്തില്‍ നിന്നും എത്തിച്ച് നല്കിയ
ഷാർജ കെ.എം.സി.സി. നിർധന രോഗികൾക്കുള്ള ഹദിയ കൈമാറി
വെള്ളാങ്ങല്ലുർ: ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹസ്പർശം 2022 നിർധന രോഗികൾക്കുള്ള ഹദിയ കൈമാറൽ സംഗമം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.ഷാർജ കെഎംസിസി ജില്ലാ പ്രസിഡണ്ട് ആർ ഒ ബക്കർ ഹദിയ വിതരണം നിർവഹിച്ചു. ചടങ്ങിൽ മുസ്ലിംലീഗ് നിയോജകമണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് യൂസഫ് പടിയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
ചരിത്രത്തിലാദ്യമായി ആനയെ പ്രമേയമാക്കി ഒരു സോപാനഗീതം മാണിക്യകളഭം: റിലീസിംഗ് മെയ് 7 വൈകീട്ട് 7 മണിക്ക്
ചരിത്രത്തിലാദ്യമായി ആനയെ ആസ്പദമാക്കി ഇടയ്ക്കയിൽ ഒരു കീർത്തനം ഇന്ന് പുറത്തിറങ്ങുന്നു. ആശ സുരേഷ് ആലപിച്ച "മാണിക്യകളഭം" എന്ന പേരിൽ ഇറങ്ങുന്ന സോപാനഗീതത്തിലെ മുഖ്യപ്രമേയം ശ്രീകൂടൽമാണിക്യം മേഘാർജ്ജുനനാണ് ഇരിങ്ങാലക്കുട: ചരിത്രത്തിലാദ്യമായി ആനയെ ആസ്പദമാക്കി ഇടയ്ക്കയിൽ ഒരു കീർത്തനം പുറത്തിറങ്ങുന്നു. "മാണിക്യകളഭം" എന്ന പേരിൽ ഇറങ്ങുന്ന സോപാനഗീതത്തിലെ മുഖ്യപ്രമേയം ശ്രീകൂടൽമാണിക്യം മേഘാർജ്ജുനനാണ്.ഇടയ്ക്കയിൽ ഈ കീർത്തനം ആലപിച്ചിരിക്കുന്നത് സോപാനസംഗീതകലാകാരി ആശ സുരേഷാണ്.കീർത്തനത്തിന്റെ സ്വിച്ച് ഓൺ കർമ്മം മെയ് 7 ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ശ്രീകൂടൽമാണിക്യം
പി.ജയചന്ദ്രൻ ആലപിച്ച കൂടൽമാണിക്യം ഉത്സവഗാനം ‘ഉത്സവം 2022’ റിലീസ് ചെയ്തു
ഇരിങ്ങാലക്കുട: പി.ജയചന്ദ്രൻ ആലപിച്ച കൂടൽമാണിക്യം ഉത്സവഗാനം 'ഉത്സവം 2022' ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി തോട്ടാപ്പിള്ളി വേണുഗോപാല മേനോന് നൽകി പ്രകാശനം ചെയ്തു. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി വേണുഗോപാൽ മേനോൻ നിർമ്മിച്ച്, ഹരിനാരായണന്റെ വരികൾ എഴുതി, രാം സുരേന്ദർ സംഗീതം നൽകി, പി ജയചന്ദ്രൻ ആലപിച്ച ഗാനത്തിന് സംവിധായകൻ രാജേന്ദ്ര വർമയാണ് വീഡിയോ വിഷ്വലൈസേഷൻ ചെയ്തിരിക്കുന്നത്.https://fb.watch/cRTbTb0A3D/ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അംഗവൈകല്യമുള്ള കുട്ടികൾക്ക് സഹായത്തിനായി ജെ.സി.ഐ. സംഘടിപ്പിക്കുന്ന സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ ബിഗ് ഷോ ജൂലൈ 31 ന്
ഇരിങ്ങാലക്കുട: അംഗവൈകല്യമുളള അശരണരായ കുട്ടികൾക്കായി ജെ.സി.ഐ. ഇരിങ്ങാലക്കുട ഇലക്ട്രിക് വീൽ ചെയറുകളും മെഡിക്കൽ അനുബന്ധ ഉപകരണങ്ങളും സഹിതം 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ജൂലൈ 31 ന് ഞായറാഴ്ച സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ മലയാള ചലചിത്ര സിരിയൽ നടീനടന്മാരുടെ ബിഗ് ഷോ എം.സി.പി. കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു.ബിഗ് ഷോയുടെ ലോഗോ പ്രകാശനം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ജെ.പി. ട്രേഡേഴ്സ് ഉടമ ബിനോയ് സെബാസ്റ്റ്യന്‍
പ്രകൃതിജീവനശൈലിയിലേക്കുള്ള തിരിച്ചുപോക്കിന് ആവേശം പകരുന്നതാവട്ടെ ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം: മന്ത്രി ഡോ. ആർ. ബിന്ദു
പ്രകൃതിജീവനശൈലിയിലേക്കുള്ള തിരിച്ചുപോക്കിന് ആവേശം പകരുന്നതാവട്ടെ ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം എന്നും പ്രകൃതിക്കിണങ്ങുന്ന ഊഷ്മളമായ ജീവിതശൈലിയിലേക്ക് നമുക്കൊരുമിച്ച് കൈകോർത്തു നീങ്ങാം എന്നും മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട: പ്രകൃതിജീവനശൈലിയിലേക്കുള്ള തിരിച്ചുപോക്കിന് ആവേശം പകരുന്നതാവട്ടെ ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം എന്ന്ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പ്രകൃതിക്കിണങ്ങുന്ന ജീവിതശൈലിയിലേക്ക് നമുക്കൊരുമിച്ച് കൈകോർത്തു നീങ്ങാം എന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം