ഇരിങ്ങാലക്കുട : കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ളാദേശി ചിത്രമായ ' രഹാന മറിയം നൂർ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹന, കോളേജിൽ വച്ച് ഒരു സംഭവത്തിന് സാക്ഷിയാകുന്നു.സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനിക്കും തൻ്റെ ആറ് വയസ്സുകാരിയായ മകൾക്കും വേണ്ടി 36 കാരിയായ രഹാന നടത്തുന്ന പോരാട്ടങ്ങളാണ് 107 മിനിറ്റുള്ള ചിത്രം
Day: May 5, 2022
മെയ് 7 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മെയ് 07 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾകേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല.
തരിശുനിലത്ത് നിന്നും നൂറുമേനി വിളവെടുത്ത് കൃഷി ഉദ്യോഗസ്ഥ- യുവ കർഷക കൂട്ടായ്മ
പടിയൂർ: തരിശുനിലത്ത് നിന്നും നൂറുമേനി വിളവെടുത്ത് കൃഷി ഉദ്യോഗസ്ഥ- യുവ കർഷക കൂട്ടായ്മ. പഞ്ചായത്തിലെ പടിയൂർ പൂമംഗലം കോൾ കർഷക സംഘം ഇരുപത് വർഷങ്ങളോളം തരിശ്ശായി കിടന്ന എട്ട് ഏക്കർ പാടത്ത് തരിശ് നെൽകൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി വിളവെടുത്തു. വിളവെടുപ്പ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസറായ വിനോദിന്റെയും യുവ കർഷകനായ ജിനോയ് ആലപ്പാട്ടും മുതിർന്ന കർഷകനായ ജോസ്
കൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം നവീകരണം പൂർത്തിയാക്കി മെയ് 8ന് സമർപ്പിക്കും
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിഞ്ഞാറെ ഗോപുരം നവീകരണം പൂര്‍ത്തിയാക്കി ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങ് മെയ് 8 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.ഏറെ ജീര്‍ണാവസ്ഥയിലായിരുന്ന പടിഞ്ഞാറെ ഗോപുരം ഭക്തരുടെ നേതൃത്വത്തില്‍ നവീകരിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം ഏറ്റെടുത്ത് 2021 ജൂലൈ 4ന് ഒരു ചെറിയ കൂട്ടം ഭക്തര്‍ പടിഞ്ഞാറെ ഊട്ടുപുരയില്‍ ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിക്കുകയും ഉദ്ദേശം 10
എൽ.ഐ.സി. ഐ.പി.ഒ. കാണാച്ചരടുകൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട സൗത്ത് യൂണിറ്റ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് എൽ.ഐ.സി. ഐ.പി.ഒ.യുടെ കാണാച്ചരടുകൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.സമ്മേളനം ഇരിങ്ങാലക്കുട ആൽത്തറയിൽ വി.എം. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. എൽഐസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥനായിരുന്നു മുഖ്യപ്രഭാഷകൻ.കെ.ജി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം ഉദ്ഘാടനം മെയ് 7 ശനിയാഴ്ച രാവിലെ 11 മണിക്ക്
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം ഉദ്ഘാടനം മെയ് 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ആദ്യഘട്ടമായി ഒ.പി. വിഭാഗം കൊട്ടിലാക്കൽ പഴയ ടൂറിസം ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും.ശ്രീ ഭരത പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ രോഗശാന്തി
പറപ്പൂക്കര ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ ഷഷ്ഠിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു
പറപ്പൂക്കര: പറപ്പൂക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മെയ് 7ന് നടക്കുന്ന ഷഷ്ഠിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സിനിമാതാരം നന്ദകിഷോര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.കെ. അരുണന് അധ്യക്ഷനായി. വൃക്കരോഗ ചികിത്സാ വിദഗ്ദ ഡോ. എം. ശ്രീലത, മിസ്റ്റര്‍ കേരള മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ യു.എം. നിധിന്, ജില്ലാ യോഗാസന സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ എം.എസ്. ഷീന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ. സുനില്‍
കഥകൾ കൊങ്കണി ഭാഷയെയും സംസ്കാരത്തെയും പകർത്തിവയ്ക്കാനുള്ള ശ്രമങ്ങൾ: വി.കൃഷ്ണവാദ്ധ്യാർ
ഇരിങ്ങാലക്കുട: അന്യംനിന്നു പോയേക്കാവുന്ന കൊങ്കണി ഭാഷയെയും സംസ്കാരത്തെയും നൂറ്റാണ്ടുകൾക്കപ്പുറത്തുള്ള വരും തലമുറയ്ക്കായി പകർന്നുവയ്ക്കാനുള്ള ശ്രമങ്ങളാണ് തൻ്റെ രചനകൾ എന്ന് കൊങ്കണി ബാലസാഹിത്യത്തിൽ കേന്ദ്ര അക്കാദമി അവാർഡ് ജേതാവായ വി. കൃഷ്ണവാദ്ധ്യാർ പറഞ്ഞു. ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമ സാഹിതി നടത്തിയ അനുമോദനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊങ്കണി ഭാഷയിൽ എഴുതപ്പെട്ടവയും കൊങ്കണി സംസ്കാരത്തെ പ്രതിപാദിക്കുന്നവയുമായ എഴുത്തുകൾ വളരെ കുറവാണ്. ഒരേ സമയം കഥകളായിരിക്കുമ്പോൾത്തന്നെ ഒരു സംസ്കാരത്തിൻ്റെ ചരിത്രരേഖയായി താനടക്കമുള്ള കൊങ്കണി എഴുത്തുകാരുടെ കഥകൾ
സപ്തതിയിലെത്തിയ കാർട്ടൂണിസ്റ്റ് എം.മോഹൻദാസിനെ ആദരിച്ചു
ഇരിങ്ങാലക്കുട: സപ്തതിയിലെത്തിയ, നിരവധി ബാല കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവായ കാർട്ടൂണിസ്റ്റ് എം.മോഹൻദാസിനെ ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ. ബിന്ദു പൊന്നാട ചാർത്തി ആദരിച്ചു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മയും മോഹൻദാസിനെ ആദരിച്ചു. ഉണ്ണികൃഷ്ണൻകഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, ഹരി കെ. കാറളം, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
“എന്റെ തൊഴില്‍ എന്റെ അഭിമാനം” എന്യൂമറേറ്റര്‍മാര്‍ക്ക് പരശീലനം നല്കി
ഇരിങ്ങാലക്കുട: നാല് വര്‍ഷത്തിനുള്ളല്‍ 20ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് തല സര്‍വ്വെയുടെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് സീമ പ്രേരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.എസ്.ശശികുമാര്‍ ആദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കില റിസോഴ്സ് കോര്‍ഡിനേറ്റര്‍ റഷീദ് കാറളം, പദ്ധതിയുടെ കാറളം പഞ്ചായത്തിലെ ഇ.അര്.പി ഹിമ, ടെക്നിക്കല്‍ അസിസ്റ്റന്റ് ജിബിന്‍ എന്നിവര്‍