എടക്കുളം: വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ പി . ടി. എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരാട്ടെ പരിശീലന ക്ലാസ്സുകൾ കരാട്ടെ ജില്ല അസോസിയേഷൻ സെക്രട്ടറി മധു വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ലിംക ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ് ജേതാവ് ശബരീനാഥ് .ഇ .ബി കുട്ടികളുമായി സംവദിച്ചു. പി.ടി.എ അംഗവും കരാട്ടെ അധ്യാപകനുമായ സുരേഷ് കോമ്പാത്ത് കുട്ടികൾക്ക് പരിശീലനം നൽകും. പി.ടി.എ പ്രസിഡണ്ട് സുമേഷ് വി.എസ്, പ്രധാനാധ്യാപിക
Day: May 4, 2022
ഖേലോ ഇന്ത്യ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി ക്രൈസ്റ്റ് കോളേജിന്റെ കായിക താരങ്ങൾ
ഇരിങ്ങാലക്കുട: ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനങ്ങളുമായി ക്രൈസ്റ്റ് കോളേജിന്റെ കായിക താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി. വോളീബോൾ, ഫുട്ബാൾ, അത്ലറ്റിക്സ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിങ്ങനെ മിക്ക വിഭാഗങ്ങളിലും ഉയർന്ന പോയിന്റുകളോട് കൂടിയാണ് മെഡലുകൾ നേടിയത്. വനിതാ വിഭാഗം അത്ലറ്റിക്സിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മെഡൽ നേടിയപ്പോൾ 80 ശതമാനത്തിൽ അധികം പോയിന്റുകളും നേടിയത് ക്രൈസ്റ്റ് കോളേജ് താരങ്ങളാണ്. ആരതി ആർ 400 മീറ്റർ ഹർഡിൽസിലും, മീര ഷിബു
റംസാനോടനുബന്ധിച്ച് ഇക്കൊല്ലവും റംസാൻ റിലീഫ് സഹായങ്ങൾ വിതരണം ചെയ്ത് വെള്ളാങ്ങല്ലൂർ മഹല്ല് പ്രവാസി സംഘടന
വെള്ളാങ്ങല്ലൂർ: ഈ വർഷത്തെ റംസാൻ പെരുന്നാളിനോടനുബന്ധിച്ച് നിരാലംബരും നിർധനരുമായ രോഗികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾക്ക് വെള്ളാങ്ങല്ലൂർ മഹല്ല് പ്രവാസി സംഘടന സാവ്മോ (സൗദി അറേബ്യ വെള്ളാങ്ങല്ലൂർ മഹല്ല് ഓർഗനൈസേഷൻ ) റംസാൻ റിലീഫ് സഹായങ്ങൾ വിതരണം ചെയ്തു. സംഘടനയുടെ സ്ഥാപകഘട്ടം മുതൽ ചെയർമാൻ ആയ എം കെ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിൽ പ്രവാസികളും നാട്ടുകാരുമായി കെ ബി മുഹമ്മദ് അഷ്റഫ്, എ എം അനീസ്, എം കെ അഷ്റഫ്, ഷാജഹാൻ
മാതൃദിനത്തോടനുബന്ധിച്ച് വീട്ടമ്മമാരെ ആദരിച്ച് മാതൃകയായി എട്ടുമുറി റസിഡൻസ് അസോസിയേഷൻ
ഇരിങ്ങാലക്കുട: ലോക മാതൃദിനത്തിൻ്റെ മുന്നോടിയായി റസിഡൻസ് അസോസിയേഷനിലെ എല്ലാ വീട്ടമ്മമാരെയും ആദരിച്ചുകൊണ്ട് എട്ടുമുറിയിൽ "മാതൃദേവോ ഭവഃ" പരിപാടി സംഘടിപ്പിച്ചു. അമ്മമാരെ മറന്നുപോകുന്ന സമൂഹത്തിനുള്ള ഒരു ഓർമപ്പെടുത്തൽ ആയാണ് എട്ടുമുറി റസിഡൻസ് അസോസിയേഷൻ ഇത്തരത്തിൽ മാതൃകയായത്. മന്ത്രി ഡോ. ആർ. ബിന്ദു അസോസിയേഷനിലെ ഏറ്റവും മുതിർന്ന വീട്ടമ്മ ലക്ഷ്മിക്കുട്ടി ടീച്ചറെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. ഹരി ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി സണ്ണി, അഡ്വ.പി.ആർ.കണ്ണൻ, കെ.എ.ഹരീഷ് കുമാർ, രോഹിണി