ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.പ്രശസ്ത സംഗീത സംവിധായകൻ പ്രതാപ് സിംഗ്, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ, സി. ചന്ദ്രൻ, ജയന്തി വേണു ഗോപാൽ, പ്രതിഭ സനിൽ എന്നിവർ പ്രസംഗിച്ചു. 80 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Day: May 1, 2022
പി.സി ജോർജ്ജ് മതേതര കേരളത്തിന് അപമാനം: എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുട : കേരളത്തിലെ മത സാമുദായിക സൗഹാർദ്ദങ്ങളെ തകർക്കുന്ന രീതിയിൽ പി.സി ജോർജ്ജ് നടത്തിയ മതവിദ്വേഷപ്രസംഗത്തിൽ പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.എ ഐ വൈ എഫ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി വിബിൻ സമരം ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച കേരള ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ് പിസി ജോർജിന്റെ ഈ പരാമർശം. പ്രബുദ്ധകേരളം ഇതിനെ അർഹിക്കുന്ന അവജ്ഞതയോടെ കൂടി തള്ളിക്കളയുമെന്ന്
ഇരിങ്ങാലക്കുടയിൽ 6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ഉൾപ്പടെ 7 ജില്ലയിൽ ഞായറാഴ്ച മഴ മുന്നറിയിപ്പ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ഉൾപ്പടെ 7 ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഞായറാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.