ഇരിങ്ങാലക്കുട : രണ്ടായിരത്തി ഇരുപത് ജൂണിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വച്ച് ഒരു കിലോ കഞ്ചാവും കഴിഞ്ഞ വർഷം ഒക്ടോബറിൽ നെടുങ്കാണത്തു കുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് 2 കിലോ 600 ഗ്രാം കഞ്ചാവ് പിടികൂടി റിമാന്റിലായി പുറത്തിറങ്ങിയ യുവാവിൽനിന്നും വീണ്ടും കഞ്ചാവ് പിടികൂടി.തൃശൂർ റൂറൽ എസ്.പിl ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ മുൻ കഞ്ചാവ് കേസിലെ പ്രതി
Month: May 2022
ജില്ലയിൽ ഇന്ന് രാത്രി ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സിവിൽ സർവീസ് റാങ്ക് ജേതാവ് അഖിൽ വി. മേനോനെ അനുമോദിച്ചു
ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് അഖിൽ വി.മേനോനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.തൃശൂർ ജില്ല വൈസ് ചെയർമാൻ പി.കെ. ജിനൽ, ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് യു. ചന്ദ്രശേഖരൻ, എം. സനൽ കുമാർ , എ.സി. സുരേഷ്, സി.എം ഉണ്ണികൃഷ്ണൻ, ഇ.ജി സുകുമാരൻ എന്നിവർ സംബന്ധിച്ചു.
അവിട്ടത്തൂർ കീഴ്തൃകോവിൽ ഗോശാല ഉദ്ഘാടനം സുരേഷ് ഗോപി നിർവ്വഹിച്ചു
അവിട്ടത്തൂർ : കീഴ്തൃകോവിൽ ക്ഷേത്രത്തിനോടനുബന്ധിച്ച് പണി കഴിപ്പിച്ച ഗോശാല സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. നാട്ടിലെ ക്ഷീര കർഷകരെ ആദരിച്ച ശേഷം ക്ഷേത്രവളപ്പിൽ തെങ്ങിൻ തൈ നട്ട് അതിന് വിവേകാനന്ദ എന്ന് നാമകരണം ചെയ്തു.കൃഷ്ണാർപ്പണം ട്രസ്റ്റ് പ്രസിഡണ്ട് പി.എൻ. ഈശ്വരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്യാം രാജ്, എ.എസ്. സതീശൻ, സി.സി. സുരേഷ്, എ.സി. ദിനേഷ് വാരിയർ, എ.അജിത് കുമാർ, നെഹറു മാളിയേക്കൽ എന്നിവർ സംസാരിച്ചു.
കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ കഴിയില്ല : എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുട : ആർ.എസ്.എസ് - എസ്.ഡി.പി.ഐ വർഗീയ കൊലപാതക രാഷ്ട്രീയത്തിനും തുടർന്നുള്ള വർഗീയ പ്രസ്താവനകൾക്കും കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ കഴിയില്ലെന്നും വർഗീയ രാഷ്ട്രീയത്തിനെതിരെ എന്നും പ്രതിരോധം സൃഷ്ടിച്ചീട്ടുള്ളതാണ് നവോത്ഥാന കേരളത്തിന്റെ ചരിത്രമെന്നും കേരളജനത ആർഎസ്എസിനെയും എസ്ഡിപിഐയേയും പൊതുസമൂഹം അകറ്റിനിർത്തുമെന്നും എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ടി വി വിബിൻ അഭിപ്രായപ്പെട്ടു.എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്കുലർ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം
എസ്.എൻ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രിൻസിപ്പാൾ അനിത പി. ആന്റണിയും അദ്ധ്യാപിക പ്രീതി കെ.എസും പടിയിറങ്ങി
ഇരിങ്ങാലക്കുട: എസ്.എൻ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഫിസിക്സ് അദ്ധ്യാപികയും പ്രിൻസിപ്പാളുമായ അനിത പി. ആന്റണിയും സൂവോളജി അദ്ധ്യാപിക പ്രീതി കെ.എസും മെയ് 31 ചൊവ്വാഴ്ച പടിയിറങ്ങി. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസത്തോടു വിടപറഞ്ഞിറങ്ങുന്ന രണ്ടു അദ്ധ്യാപികമാരും അക്കാദമിക് രംഗങ്ങളിൽ വളരെ സജീവമായി നിന്നിരുന്നവരായിരുന്നു.31 വർഷത്തെ അധ്യാപനത്തിനും പുറമെ റിസോഴ്സ് ഗൈഡ്, ജില്ലാതല റിസോഴ്സ് ഗൈഡ്, ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ സംസ്ഥാന ചെയർ പേഴ്സൺ, ജില്ലാതല പ്രാക്ടിക്കൽ ചീഫ്, തൃശൂർ ജില്ലാ
ഇരിങ്ങാലക്കുട സെന്റ് . ജോസഫ്സ് കോളേജിൽ നിന്നും വിരമിക്കുന്നവർ
36 വർഷത്തെ സേവനത്തിന് ശേഷം ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൽ നിന്നും സി. സുരേഷ് വിരമിച്ചു
രക്തദാന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയും ആനന്ദപുരം റൂറൽ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയും സംയുക്തമായി ഐ.എം.എ.യുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡിനെ തുടർന്ന് ബ്ലഡ് ബാങ്കിൽ രക്തം കുറവായതിനെ തുടർന്ന് സംഘടിപ്പിച്ച ക്യാമ്പ് ആനന്ദപുരം പള്ളി വികാരി ഡോ. ആൻ്റു കരിപ്പായി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡണ്ട് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് ജോമി ജോൺ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ, വൃന്ദ കുമാരി, നിത അർജുനൻ,
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖലയുടെ നേതൃത്വത്തിൽ സ്നേഹാദരം 2022 സംഘടിപ്പിച്ചു
കാട്ടുങ്ങച്ചിറ: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖലയുടെ നേതൃത്വത്തിൽ സ്നേഹാദരം 2022 സംഘടിപ്പിച്ചു. കോൺഗ്രസ് യൂണിറ്റ് കമ്മറ്റി ഭാരവാഹികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും സർവീസിൽ നിന്നും വിരമിച്ചവരെയും ആദരിച്ചു. കോൺഗ്രസ് കുടുംബസംഗമം നടത്തി. മുൻ കെ.പി.സി.സി. സെക്രട്ടറി എം. പി. ജാക്സൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ എം. ആർ. ഷാജു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.