28 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ 5 സ്ഥാപനങ്ങളുടെ പേരില്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയും 6500 രൂപ പിഴ ഈടാക്കുകയും ചെയ്തു. വുഡ്ലാൻഡ് ഹോട്ടൽ മനക്കലപാടി, പബ്ബാസ്സ് കൂൾബാർ വെള്ളാങ്ങല്ലുർ, ഫ്രഷ് ബേക്കറി വെള്ളാങ്ങല്ലുർ മാളിയേക്കൽ സ്റ്റോഴ്സ് വെള്ളാങ്ങല്ലുർ, നിഹ ബേക്കേഴ്സ് വെള്ളാങ്ങല്ലുർ എന്നിവയാണ് നോട്ടീസ് കൊടുത്ത സ്ഥാപനങ്ങൾ ഇരിങ്ങാലക്കുട : വിവാഹസത്കാരത്തിൽ പങ്കെടുത്തവരിൽ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വെള്ളാങ്ങല്ലുരിൽ ആരോഗ്യവിഭാഗം പ്രത്യേക പരിശോധന നടത്തി. പട്ടേപ്പാടം എസ്
Month: April 2022
ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സിന്റെ ഫെസിലിറ്റേഷന്‍ മെയ് 3ന് നാടിന് സമര്‍പ്പിക്കും
കല്ലേറ്റുംകര: ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സ് ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ കേന്ദ്രം (ഫേസ്) മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മെയ് 3ന് നാടിന് സമര്‍പ്പിക്കും. കേരള ഫീഡ്സിന്റെ പുതിയ ഉത്പന്നങ്ങളുടെയും പുതുക്കിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനവും തദവസരത്തില്‍ നടക്കും.കല്ലേറ്റുംകരയിലെ കേരള ഫീഡ്സ് വളപ്പില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവാണ്
മനുഷ്യസ്നേഹപരവും ജീവകാരുണ്യ പ്രേരിതവുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം- മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: മനുഷ്യസ്നേഹപരവും ജീവകാരുണ്യ പ്രേരിതവുമായി മാറണം ആശുപത്രി പ്രവർത്തനങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ജനറൽ ആശുപത്രിയിലെ സേവനങ്ങളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്കെത്തിക്കേണ്ടതും കൂടുതാലാളുകളെയും പൊതു ആരോഗ്യമേഖലയിലേക്ക് കൊണ്ടുവരേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പ്രൊഫസർ കെ.യു. അരുണൻ മുഖ്യപ്രഭാഷണം നടത്തി.
സൗഹാർദപരം ഈ ഇഫ്ത്താർ വിരുന്ന്
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുo ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി ഠാണാ ജുമാ മസ്ജിദിൽ നടത്തിയ ഇഫ്ത്താർ വിരുന്നും മത സൗഹാർദ്ദ കൂട്ടായ്മയും ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.ജമാ അത്ത് കമ്മറ്റി പ്രസിഡന്റ് സിറാജുദ്ദിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാട്ടുങ്ങച്ചിറ ജുമസ്ജിദ് ഇമാം സിയാദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ, കത്തീഡ്രൽ വികാരി ഫാദർ പയസ് ചിറപ്പണത്ത്, നിസാർ അഷറഫ്, ജെ.സി.ഐ.
ക്രൈസ്റ്റ് കോളേജ് അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ന്യൂസീലൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഡബ്ലിയൂ.വി.ഐ.ടി.ടി.)യുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഗവേഷണം, അധ്യാപക- വിദ്യാർത്ഥി വിനിമയം, അന്താരാഷ്ട്ര കോണ്‍ഫറൻസുകൾ, സിലബസ് പരിഷ്ക്കരണം, വിദേശ നിക്ഷേപം എന്നിവയിലാണ് സഹകരണം. ക്രൈസ്റ്റ് കോളേജിന്റെ പ്രതിനിധികളായി വൈസ് പ്രിൻസിപ്പൽ ഫാ. ജോയി പീണിക്കപറമ്പിൽ, ഡോ. കെ.വൈ. ഷാജു, പ്രൊഫ. വി.പി. ആന്റോ, പ്രൊഫ. കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുടയിൽ 3.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ഏപ്രിൽ 30, മെയ് 1 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യത
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 3.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, വെള്ളിയാഴ്ച രാത്രി 11 നു ശേഷമായിരുന്നു ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ മഴയും ലഭിച്ചത്. ഏപ്രിൽ 30, മെയ് 1 തിയ്യതികളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുതെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും
നൂറ്റൊന്നംഗസഭ രൂപീകരണത്തിന്റെ പത്താം പിറന്നാൾ ആഘോഷിച്ചു
ഇരിങ്ങാലക്കുട: നൂറ്റൊന്നംഗ സഭയുടെ പത്താംപിറന്നാൾ ആഘോഷിച്ചു. കൂടിയാട്ടം ആചാര്യനും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ അമ്മന്നൂർ കുട്ടൻ ചാക്യാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സഭ വൈസ് ചെയർമാൻ ഡോക്ടർ എ.എൻ. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ എസ്.ഐ. പിറന്നാൾ സന്ദേശം നൽകി മുൻ എം.എൽ.എ. തോമസ് ഉണ്ണിയാടൻ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.കൺവീനർ എം. സനൽകുമാർ ആമുഖപ്രഭാഷണം നടത്തി. സഭാ സെക്രട്ടറി
സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ്
കൊടകര: ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ബിരുദദാന ചടങ്ങ് ഏപ്രിൽ 30 ന് ശനിയാഴ്ച നടക്കും. വൈകീട്ട് 2ന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളേജിലെ പതിനഞ്ചാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടക്കുക. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാകും.
കെ.എം.സി.സി.യു. സി.ഐ.ടി.യു. ഇരിങ്ങാലക്കുട നഗരസഭ യൂണിറ്റ് സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ കണ്ടിജന്റ് യൂണിയൻ സി.ഐ.ടി.യു. ഇരിങ്ങാലക്കുട നഗരസഭ യൂണിറ്റ് സമ്മേളനം നടന്നു.ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം നിർവഹിച്ചു.പി.വി. ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ആർ. വിജയ, ഇ.കെ. ഗോപി, അംബിക പള്ളിപ്പുറത്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും പങ്കെടുത്തു.പുതിയ ഭാരവാഹികളായി പി.വി. ശിവകുമാർ (പ്രസിഡണ്ട്), എ.സി. കുമാരൻ (സെക്രട്ടറി), പി.കെ. സുരേഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സൗജന്യ യൂറോഫ്ളോമെട്രി ടെസ്റ്റ് ക്യാമ്പ് ഏപ്രിൽ 30ന്
പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ യൂറോഫ്ളോമെട്രി ടെസ്റ്റ് ക്യാമ്പ് ഏപ്രിൽ 30 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി യൂറോഫ്ളോമെട്രി ടെസ്റ്റ് നടത്തി കൊടുക്കുന്നതായിരിക്കും. നാൽപതു വയസിനു മുകളിൽ ഉള്ള എല്ലാ പുരുഷന്മാരും ഈ ടെസ്റ്റ് ചെയ്താൽ മൂത്ര സംബന്ധമായ രോഗാവസ്ഥയുണ്ടോ എന്ന് അറിയാൻ കഴിയും. തുടർച്ചയായി മൂത്രo ഒഴിക്കുന്ന ടെൻഡൻസി, മൂത്രം പൂർണമായി