ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 10 പോസിറ്റീവുകൾ, 457 പേർ ചികിത്സയിൽ തുടരുന്നു, ഹോം ക്വാറന്റൈനിൽ 466 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 457 പേർ. വീടുകളിൽ 455 പേരും ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 466 ആകെ മരണം
Day: January 24, 2022
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2687 പേര്‍ക്ക് കൂടി കോവിഡ്,1802 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 26,514
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2687 പേര്‍ക്ക് കൂടി കോവിഡ്,1802 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 26,514, ടെസ്റ്റ് പോസിറ്റിവിറ്റി 47.72% തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2687 പേര്‍ക്ക് കൂടി കോവിഡ്,1802 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 26,514, ടെസ്റ്റ് പോസിറ്റിവിറ്റി 47.72% എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260,
തെങ്ങിൻ തൈകൾ വില്പനക്ക്
ഇരിങ്ങാലക്കുട : കേരള കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. തെങ്ങിൻ തൈ നഴ്സറി ഇരിങ്ങാലക്കുടയിൽ കുറിയ ഇനത്തിൽപ്പെട്ട മൂന്നര വർഷംകൊണ്ട് കായ്ക്കുന്ന പോളിബാഗിൽ ഉള്ള തെങ്ങിൻ തൈകൾ ഒന്നിന് 130 രൂപ നിരക്കിൽ വില്പനക്കി തയ്യാറാക്കിയിരിക്കുന്നു . താല്പര്യമുള്ളവർ നേരിട്ട് വന്ന വാങ്ങേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9847586661, 04802822052
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
മാപ്രാണം : എറണാകുളത്തു നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മാപ്രാണം ബ്ലോക്ക് ഓഫീസ് റോഡ് തോണി പറമ്പിൽ അഡ്വ. ബോസിന്റെ മകൻ ആര്യൻ (20) മരിച്ചു. രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാംവർഷ വിദ്യാർത്ഥി ആണ് ആര്യൻ. അമ്മ മിനി കെ.എസ്.ഇ .ബി അസിസ്റ്റന്റ് എഞ്ചിനീയർ, സഹോദരി ആർദ്ര. ആര്യന്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.
ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരുമ്പോളും കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന തിരുന്നാള്‍ ആഘോഷത്തിനെതിരെ പോലീസ് കേസെടുത്തു
രണ്ട് ദിവസങ്ങളിലായി നടന്ന കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തില്‍ ഞായറാഴ്ച്ച നിയന്ത്രങ്ങള്‍ ഉള്ളപ്പോള്‍ രാത്രിയില്‍ വെടിക്കെട്ടും, ദേവലായത്തില്‍ ദീപാലങ്കാരങ്ങൾ ഒരുക്കി പ്രവർത്തിച്ചപ്പോളും ഇത് വീക്ഷിക്കാനായി കൂടുതല്‍ ജനം എത്തിയതാണ് കേസെടുക്കാന്‍ കാരണമായത് ഇരിങ്ങാലക്കുട : കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിനെതിരെ പോലീസ് കേസെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ ഞായറാഴ്ച്ച നിയന്ത്രങ്ങള്‍ ഉള്ളപ്പോള്‍ രാത്രിയില്‍ വെടിക്കെട്ടും ദേവലായത്തില്‍ ദീപാലങ്കാരങ്ങൾ ഒരുക്കി പ്രവർത്തിച്ചപ്പോളും ഇത് വീക്ഷിക്കാനായി
എജ്യുക്യൂബ് അലൈൻസിന്റെ നേതൃത്വത്തിൽ നൂതന വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കി അൽബാബ് ടാലന്റ് സ്കൂൾ
കാട്ടൂർ : എജു ക്യുബ് അലൈൻസിന്റെ നേതൃത്വത്തിൽ നൂതന വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കി അൽബാബ് സെൻട്രൽ സ്കൂൾ. സ്കൂൾ വിദ്യാഭ്യസ രംഗത്ത് ഏറ്റവും മികച്ച പഠനരീതികളും ലോകോത്തര സൗകര്യങ്ങളും ഒരുക്കുകയാണ് അൽബാബ് സെൻട്രൽ സ്കൂൾ. വിദ്യാഭ്യസ രംഗത്തെ പ്രമുഖ കൺസൾട്ടൻസിയും പ്രോജക്റ്റ് മാനേജ്മെന്റ് ഗ്രൂപ്പുമായ ബ്രൈസൺ എജ്യു ഡെവലപ്മെന്റ്സ് അക്കാദമിക രംഗത്തെ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാകുന്ന എജ്യുക്യൂബ് അലയൻസ് എന്നിവയുമായി അൽബാബ് ധാരണാപത്രം ഒപ്പുവച്ചതായി