ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവ നാട്യഭൂമിയിൽ പന്ത്രണ്ട് ദിവസമായി നടന്ന് വരുന്ന കൂടിയാട്ട മഹോത്സവം തോരണയുദ്ധം കൂടിയാട്ടത്തിൻ്റെ സമ്പൂർണ്ണാവതരണത്തോടെ ബുധനാഴ്ച സമാപിച്ചു. ഹനൂമാൻ്റെ ഉദ്യാനഭഞ്ജനവും രാക്ഷസന്മാരുമായുള്ള യുദ്ധവും രാവണൻ്റെ സഭയിൽ ഒരുമിച്ചിരുന്നുള്ള സംഭാഷണവുമായിരുന്നു അഭിനയ വിഷയം. ഹനൂമാനായി അമ്മന്നൂർ കുട്ടൻ ചാക്യാർ, രാവണനായി സൂരജ് നമ്പ്യാർ, വിഭീഷണനായി ഗുരുകുലം തരുൺ, രാക്ഷസന്മാരായി ഗുരുകുലം കൃഷ്ണദേവ്, ഗുരുകുലം ശങ്കരൻ എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം
Day: January 12, 2022
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 989 പേര്‍ക്ക് കൂടി കോവിഡ്,108 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,472
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 989 പേര്‍ക്ക് കൂടി കോവിഡ്,108 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,472, ടെസ്റ്റ് പോസിറ്റിവിറ്റി 17.5% തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 989 പേര്‍ക്ക് കൂടി കോവിഡ്,108 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,472, ടെസ്റ്റ് പോസിറ്റിവിറ്റി 17.5% തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495,
പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിന് പുതിയ ഭാരവാഹികൾ – കല്ലട വേല ജനുവരി 25 ന്
പൊറത്തിശ്ശേരി : പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ ചേർന്ന പൊതുയോഗത്തിൽ ക്ഷേത്രത്തിലേക്ക് പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ടി.വി. ബിനോയ് തൈവളപ്പിൽ, സെക്രട്ടറി വിക്രം പുത്തൂക്കാട്ടിൽ, ട്രഷറർ രാമകൃഷ്ണൻ കോമ്പാത്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്. യോഗത്തിൽ 25 അംഗ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു. 2022 ജനുവരി 25 ന് ക്ഷേത്ര ഉത്സവം ഭംഗിയായി നടത്തുവാനും യോഗത്തിൽ തീരുമാനമായി.
കിറ്റ് വിതരണം നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ പഠിച്ചിരുന്ന മതബോധന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സി.എസ്.എ.യുടെ ആഭിമുഖ്യത്തിൽ ദനഹ തിരുന്നാളിനോടനുബന്ധിച്ച് കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണോദ്ഘാടനം സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരെസ് നിർവ്വഹിച്ചു. സിസ്റ്റർ ട്രീസ പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടെൽസൺ കോട്ടോളി, രഞ്ചി അക്കരക്കാരൻ, ഷാജു പാറേക്കാടൻ, ബോണി വർഗീസ്, വില്യം ഡൊണാൾഡ്, ജോഷി പുളിക്കൻ,
ഗൈഡ്സ് വിദ്യാർത്ഥികൾ പൊതുമ്പു ചിറ മാലിന്യമുക്തമാക്കി
അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സിന്റെ നേതൃത്വത്തിൽ പുല്ലൂർ - അവിട്ടത്തൂർ നിവാസികളുടെ കുടിവെള്ള സ്രോതസ്സായ പൊതുമ്പുച്ചിറ മാലിന്യ മുക്തമാക്കി. കെട്ടിക്കിടന്നിരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും, ചുറ്റുമുള്ള സ്ഥലം വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് പ്ളാസ്റ്റിക് മാലിന്യ ബോധവത്കരണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. സ്കൂൾ മാനേജർ എ. സി .സുരേഷ് , പ്രിൻസിപ്പാൾ
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാൻസർ നിയന്ത്രണ പരിപാടി യുടെ ഭാഗമായി കലാഭവൻ ടീം നയിക്കുന്ന പ്രചരണ വാഹനത്തിന് ബോയ്സ് സ്കൂൾ അങ്കണത്തിൽ സ്വീകരണം
ഇരിങ്ങാലക്കുട : തൃശൂർ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവരുടെ സഹകരണത്തോടെ ക്യാൻസർ നിർമാർജനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "ക്യാൻ തൃശൂർ " എന്ന പദ്ധതിയുടെ ഭാഗമായി കലാഭവൻ ടീം നയിക്കുന്ന പ്രചരണ വാഹനത്തിന് ഇരിങ്ങാലക്കുട നഗരസഭയുടെയും ഗവ.ജനറൽ ആശുപത്രിയുടെയും ഗവ. ബോയ്സ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻറെയും നേതൃത്വത്തിൽ ബോയ്സ് സ്കൂൾ അങ്കണത്തിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി നഗരസഭ
കൂടിയാട്ട മഹോത്സത്തിൽ രാവണൻ്റെ കൈലാസോദ്ധരണം, പാർവ്വതി വിരഹം, ഇന്ന് സമാപനം
ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ പതിനൊന്നാം ദിവസം തോരണയുദ്ധം കൂടിയാട്ടത്തിൻ്റെ മൂന്നാം ദിവസത്തിൻ്റെ ആദ്യഭാഗം അരങ്ങേറി. രാവണൻ ലങ്ക വർണ്ണിക്കുന്നതും തുടർന്ന് വൈശ്രവണ നെ ജയിച്ച് പുഷ്പകവിമാനം അപഹരിക്കുന്നതും അതിൽ കയറി ദിക് ജയത്തിന് പോകുന്നതും വഴിക്ക് കൈലാസപർവ്വതം എടുത്ത് അമ്മാനമാടുന്നതും പാർവ്വതി പരമേശ്വരന്മാരുടെ പ്രണയകലഹവും ആയിരുന്നു അഭിനയരംഗങ്ങൾ.രാവണനായി സൂരജ് നമ്പ്യാരും വിഭിഷണ നായി ഗുരുകുലം ശങ്കരനും രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം
ഐറിഷ്കാനയുടെ നിർമ്മാണോൽഘാടനം നിർവഹിച്ചു
വളർത്തു നായയെ കാണ്മാനില്ല
നീല കോളർ ബെൽറ്റുള്ള മഞ്ഞ കലർന്ന ഇളം വെളുപ്പുനിറമുള്ള വളർത്തു നായയെ കാണ്മാനില്ല. ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ ഇരിങ്ങാലക്കുട : കഴിഞ്ഞ മൂന്നു ദിവസമായി ഇരിങ്ങാലക്കുട ചാക്യാർ മഠം റോഡ് ഭാഗത്തുനിന്നും നീല കോളർ ബെൽറ്റുള്ള മഞ്ഞ കലർന്ന ഇളം വെളുപ്പുനിറമുള്ള വളർത്തു നായയെ കാണ്മാനില്ല. ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ അപേക്ഷ. 9400059559, 9496059166 - 11/01/2022