ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 11 കോവിഡ് പോസിറ്റീവുകൾ, 52 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 11 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 52 പേർ. വീടുകളിൽ 50 പേരും ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 107 ആകെ മരണം 105. 3
Day: January 4, 2022
മാപ്രാണത്ത് കോന്തിപുലം പാടത്തിന് സമീപം വാഹനാപകടം – തമിഴ്നാട് സ്വദേശി മരിച്ചു
മാപ്രാണം : മാപ്രാണത്ത് കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് അരവൂർ സ്വദേശി ഗോപാലിന്റെ മകൻ കുപ്പുസ്വാമി (49)യാണ് മരിച്ചത്. നെടുമ്പാൾ ഭാഗത്ത് നിന്നും വന്ന എയ്സ് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. പാടത്തെ ജോലിയ്ക്കിടെ വിശ്രമിക്കുന്നതിനായി ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന കുപ്പുസ്വാമി (49)വാഹനത്തിന് അടിയിൽ പ്പെട്ട് മരണപ്പെടുകയായിരുന്നു. ഇയാളുടെ മൃതദേഹം കൗൺസിലർ ഷാജൂട്ടന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ
അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിൽ രാവണോത്ഭവവും തപസ്സാട്ടവും
ഇരിങ്ങാലക്കുട : കൂടിയാട്ടോത്സവത്തിൻ്റെ നാലാം ദിവസമായ ചൊവ്വാഴ്ച രാവണൻ്റെ ഉത്ഭവ കഥയും തപസ്സാട്ടവും വരലബ്ധിയും ഗുരുകുലത്തിലെ മാധവ നാട്യ ഭൂമിയിൽ അരങ്ങേറി. ശിവപാർവ്വതിമാരുടെ അനുഗ്രഹത്താൽ സുകേശൻ എന്ന രാക്ഷസൻ വളർന്ന് യൗവ്വന യുക്തനായി. ആ വംശത്തിൽ കൈകസിയുടെ പുത്രനായി രാവണൻ ഉണ്ടാവുന്നു . പിന്നെ രാവണൻ അമ്മയുടെ ആഗ്രഹം സാധിപ്പിക്കുന്നതിന് വേണ്ടി തപസ്സു ചെയ്തും, തൻ്റെ തലകളറുത്ത് ഹോമിച്ചും, ശിവനെ സന്തോഷിപ്പിച്ച് വരബലങ്ങളെ സമ്പാദിച്ച് ലങ്കയിൽ വന്ന് രാക്ഷസരാജാവാകുന്നു.
നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 9ന്
ഇരിങ്ങാലക്കുട : പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി ജനുവരി 9ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിക്കും. മെട്രോ ഹെല്‍ത്ത് കെയര്‍ കള്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.എം.ആര് രാജീവ് ഉദ്ഘാടനം ചെയ്യും . ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി
ആർ.എസ്.എസ് – എസ്.ഡി.പി.ഐ വർഗ്ഗീയ ഭീകരതക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന ആർ.എസ്.എസ് - എസ്.ഡി.പി.ഐ കൂട്ടുകെട്ടിനെതിരെ സി.പി.ഐ (എം) ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ (എം) ഏരിയാ കമ്മിറ്റി സെക്രട്ടറി വി.എ. മനോജ് കുമാർ ബഹുജന കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ (എം) ഇരിങ്ങാലക്കുട വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ അരിമ്പ്ര അദ്ധ്യക്ഷത
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 330 പേര്‍ക്ക് കൂടി കോവിഡ്,189 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 3640
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 330 പേര്‍ക്ക് കൂടി കോവിഡ്,189 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 3640, ടെസ്റ്റ് പോസിറ്റിവിറ്റി 5.11% തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 330 പേര്‍ക്ക് കൂടി കോവിഡ്,189 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 3640, ടെസ്റ്റ് പോസിറ്റിവിറ്റി 5.11% എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201,പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ
ക്രൈസ്റ്റിൽ കേരള കലാലയ ഭിന്നശേഷി ദിനാചാരണവും സവിഷ്കാര പുരസ്കാര സമർപ്പണവും
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന കലാലയ ഭിന്നശേഷി ദിനം ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. വിവിധ കലാലയങ്ങളിൽ നിന്ന് ക്ഷണിച്ച നോമിനികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥി ശ്രീകുട്ടനാണ് സവിഷ്കാര പേഴ്സൺ ഓഫ് ദി
യുവാവിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.കയ്പമംഗലത്ത് കോഴിപ്പറമ്പിൽ ബൈജുവിനെ (39) ആക്രമിച്ച കേസിലാണ് പ്രതികളായ കയ്പമംഗലം കൂരിക്കുഴി തൈക്കാട്ട് നവീൻ ബാഷ (30), കയ്പമംഗലം പള്ളത്ത് സുജിത്ത് (35), കിഴക്കേ വീട്ടില്‍ പ്രജിൻ എന്ന പ്രജി (30) എന്നിവരെ കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പല്‍ അസിസ്റ്റന്റ സെഷൻസ് ജഡ്ജ് ടി.
ജനുവരി 8 9 10 തീയതികളിൽ നടക്കുന്ന ദനഹാതിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 8,9,10 തിയ്യതികളിലായി ദനഹാ തിരുനാൾ ആഘോഷിക്കുമെന്ന് കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് പത്രസമ്മേളനത്തിലൂടെ അറിയിച്ചു. തിരുനാളിനൊരുക്കമായി 2021 ഡിസംബർ 31-ാം തിയ്യതി മുതൽ വൈകീട്ട് 5 മണിക്ക് നവനാൾ കുർബ്ബാനയും പ്രസുദേന്തി വാഴ്ചയും ആരംഭിച്ചു .ജനുവരി 5-ാം തിയതി ബുധനാഴ്ച രാവിലെ 6 മണിയുടെ കുർബ്ബാനയെത്തുടർന്ന് 6:45 ന് തിരുനാൾ കൊടിയേറ്റം
ലാന്റ് ഫോൺ പുനഃസ്ഥാപിച്ചു
ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പിൻെറ സേവനം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാര്യക്ഷമമായി ലഭിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ ഓഫീസുകളിൽ ലാന്റ് ഫോൺ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ബി.എസ്.എൻ.എൽ ലാൻറ് ഫോൺ കണക്ഷൻ പുന:സ്ഥാപിച്ചു. നമ്പർ: 0480-2821053. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടന്ന ചടങ്ങിൻെറ ഉദ്ഘാടന കർമ്മം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ