കൊറ്റനെല്ലൂർ : വെള്ളാ०ങ്ങല്ലൂർ ചാലക്കുടി റോഡിൽ കൊറ്റനെല്ലൂർ ഫാത്തിമ മാതാ ദേവലായത്തിനു സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരക്ക് മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം. യാത്രക്കാർക്ക് നിസ്സാര പരിക്കുണ്ട്. വെള്ളാ०ങ്ങല്ലൂർ ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ ചാലക്കുടി ഭാഗത്തു നിന്നും വെനു കാറും തമ്മിൽ കൂട്ടിയിടിച്ചു.ഇന്നോവ കാറിനു പിന്നിൽ വന്ന വാഗണർ കാറിൻന്റെ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു പരാതിക്കാരാരു० ഇല്ലാത്തതിനാൽ കേസ്സെടുത്തീട്ടില്ലെന്ന് ആളൂർ
Day: October 27, 2021
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ബുധനാഴ്ച 17 കോവിഡ് പോസിറ്റീവ്, 108 പേർ നിലവിൽ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 17 കോവിഡ് പോസിറ്റീവുകൾ, 8 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 100 പേർ പോസിറ്റീവായി വീട്ടിൽ ചികിത്സയിൽ, 330 പേർ ക്വാറന്റൈയിനിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ബുധനാഴ്ച 17 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 8, വീട്ടിലുള്ള പോസിറ്റീവ് 100, ഡി.സി.സി യിലുള്ള പോസിറ്റീവ് 0. ഹോം ക്വാറന്റൈയിനിൽ കഴിയുന്നവർ 330 പേർ.
ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും
കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും. സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ അഭ്യർത്ഥനയെത്തുടർന്നാണ് സർക്കാർ ഉത്തരവ്. ദൈനം ദിന ജോലികൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാവണം ഇത് ക്രമീകരിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
ക്രൈസ്റ്റ് കോളേജിൽ സീറ്റുകൾ ഒഴിവ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ് ) ഒന്നാംവർഷ സ്വയാശ്രയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആയ എം.എസ്.സി അപ്ലൈഡ് ജിയോളജി, എം.എസ്.സി ഫിസിക്സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എന്നീ വിഷയങ്ങളിലും, എയ്ഡഡ് ബിരുദാനന്തര ബിരുദ കോഴ്സുകൾ ആയ എം.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി ഫിസിക്സ്, എം.എസ്.സി എൻവയോൺമെന്റൽ സയൻസ്, എം.എ
അവിട്ടത്തൂർ – പറമ്പി റോഡ്, ഒക്ടോബർ 29 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
പറമ്പിറോഡ് മുതൽ അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് വരെയുള്ള റോഡിൽ അവിട്ടത്തൂർ തെക്കേനട ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഈ ഭാഗത്ത് കൂടെയുള്ള ഗതാഗതം ഒക്ടോബർ 29 മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചതായി പിഡബ്ല്യുഡി. പറമ്പിറോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ആനകുത്തി - വെളുക്കുംകാൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തൊമ്മാന വഴി പോകേണ്ടതാണ്. അവിട്ടത്തൂർ : എഴുന്നുള്ളത്ത് പാത റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക്
പൂരപ്രേമി സംഘം കലാമണ്ഡലം ഫെലോഷിപ്പിനർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ അനുമോദിച്ചു
ഇരിങ്ങാലക്കുട : കലാമണ്ഡലം ഫെലോഷിപ്പിനർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ പൂരപ്രേമി സംഘം അനുമോദിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കൂത്ത്, കൂടിയാട്ടം രംഗത്ത് സജീവ സാന്നിധ്യമാണ് അമ്മന്നൂർ കുട്ടൻ ചാക്യാർ. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 2020ലെ കലാമണ്ഡലം ഫെലോഷിപ്പ് അമ്മന്നൂർ കുട്ടൻ ചാക്യാർക്കാണ് ലഭിച്ചത്. ഫെല്ലോഷിപ്പിനർഹനായ കുട്ടൻചാക്യാരുടെ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിയാണ് പൂരപ്രേമി സംഘം ആദരിച്ചത്.ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്
കലാമണ്ഡലം ഫെല്ലോഷിപ്പിന് അർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ വാർഡ് കൗൺസിലർ ആദരിച്ചു
കേരള കലാമണ്ഡലത്തിന്റെ ഫെല്ലോഷിപ്പിനർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു
ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻറെ പാരമ്പര്യം പിന്തുടരുന്ന അനുഗ്രഹീത കലാകാരനാണ് അമ്മന്നൂർ പരമേശ്വരചാക്യാർ (കുട്ടൻ ) എന്ന് ഉണ്ണികൃഷ്ണൻ കിഴുത്താണി പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ ഫെല്ലോഷിപ്പിനർഹനായ അദ്ദേഹത്തെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ വസതിയിൽ ചെന്ന് ആദരിച്ചു.പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി ഉദ്ഘാടനം ചെയ്ത് പൊന്നാടയണിയിച്ചു ആദരിച്ചു. ഹരി ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള കിലയുടെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള കിലയുടെ നേതൃത്വത്തിലുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന് നിര്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന് വലിയാട്ടില് അദ്ധ്യക്ഷനായിരുന്നു.കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടമാര്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങള് എന്നിവർ പങ്കെടുത്തു .ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞു.
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റർക്കും, ചെയർമാനുമെതിരെ കച്ചേരി വളപ്പിലെ കോടതി വസ്തുക്കൾ മോഷണം പോയി എന്നാരോപിച്ച കേസ് കേരള ഹൈക്കോടതി റദ്ദു ചെയ്തു
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിലെ കോടതിയിലെ തൊണ്ടി മുതലുകൾ കളവു പോയി എന്നാരോപിച്ച് ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനും , അഡ്മിനിസ്ട്രേറ്റർക്കുമെതിരെ ഇരിങ്ങാലക്കുട പോലീസ് ക്രൈം 307/2 കേരള ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ റദ്ദു ചെയ്തു.കേരള ഹൈക്കോടതി ശ്രീ കൂടൽമാണിക്യം ദേവസ്വത്തിനെതിരെ എടുത്ത നടപടികൾക്ക് എതിരെ ബന്ധപ്പെട്ട മജിസ്ട്രേറ്റിനെയും, ചീഫ് മിനിസ്റ്റിരിയൽ ഓഫീസറെയും നിശിതമായി വിമർശിച്ചു . ഇത്തരം ഒരു സംഭവത്തിൽ കേസ് രജിസ്റ്റർ