ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവുകൾ, 8 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 115 പേർ പോസിറ്റീവായി വീട്ടിൽ ചികിത്സയിൽ, 340 പേർ ക്വാറന്റൈയിനിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 8, വീട്ടിലുള്ള പോസിറ്റീവ് 115, ഡി.സി.സി യിലുള്ള പോസിറ്റീവ് 0. ഹോം ക്വാറന്റൈയിനിൽ കഴിയുന്നവർ
Day: October 25, 2021
ജില്ലാ ജൂനിയർ റഗ്ബി ക്യാമ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കം
ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ ജൂനിയർ റഗ്ബി ക്യാമ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കൌൺസിൽ അംഗം ശ്രീ ജെയ്സൺ പാറേക്കാടൻ ഉൽഘാടനം നിവഹിച്ചു. അടുത്ത മാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തിൽ തൃശൂർ ജില്ലാ ടീമിനെ സജ്ജമാക്കാനാണ് ക്യാമ്പ് നടത്തപ്പെടുന്നത്.ക്യാമ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിലായി 60 കുട്ടികൾ പങ്കെടുക്കുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീനിക്കാപ്പറമ്പിൽ, കോളേജ് കായിക വിഭാഗം മേധാവി ഡോ
പ്രോഗ്രസ്സിവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹാദരം
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവിട്ടത്തൂർ ഗ്രാമനിവാസികളെയും, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പ്രോഗ്രസ്സിവ് ക്ലബ്ബ് ആദരിച്ചു അവിട്ടത്തൂർ : സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവിട്ടത്തൂർ ഗ്രാമനിവാസികളെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പ്രോഗ്രസ്സിവ് ക്ലബ്ബ് സംഘടിപ്പിച്ച 'സ്നേഹാദരം 2021 'ൽ ആദരിച്ചു.നേപ്പാളിൽ നടന്ന എ.ഐ.എം.എഫ് അണ്ടർ 19 ടൂർണമെന്റിൽ കേരളാ ടീമിനെ പ്രതിനിധീകരിക്കുകയും, 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ ഒരു ഗോൾ
തൃശൂർ ഉൾപ്പടെ 12 ജില്ലകളിൽ ചൊവാഴ്ച മഞ്ഞ അലർട്ട്
തൃശൂർ ഉൾപ്പടെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബർ 26 ചൊവാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് സംസ്ഥാനത്ത് തൃശൂർ ഉൾപ്പടെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബർ 26 ചൊവാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,
അഖിലെന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ജനകീയ കൂട്ടായ്മ നടത്തി
ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, രാസവളങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലെന്ത്യാ കിസാൻസഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, എം.ബി ലത്തീഫ്, അനിത രാധാകൃഷ്ണൻ, ഒ.എസ് വേലായുധൻ എന്നിവർ സംസാരിച്ചു
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു
ഒരു കോടി രൂപ ഉപയോഗിച്ച് പണിയുന്ന അയ്യായിരം സ്ക്വയർ ഫീറ്റ് കെട്ടിടത്തിന്റെ പണികൾ ഉടൻ ആരംഭിക്കും, ഒക്ടോബർ 31ന് തറക്കല്ലിടാൻ ധാരണ. കിഫ്ബി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന്റെ സാധ്യതയും പഠിക്കും ആനന്ദപുരം : മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ
അംഗൻവാടിയിലേക്ക് വഴി നിഷേധിച്ചതിനെതിരെ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി
പടിയൂർ : പടിയൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ 22 വർഷമായി പ്രവർത്തിക്കുന്ന അക്ഷര അംഗനവാടിയിലേക്കുള്ള വഴി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പടിയൂർ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചില വ്യക്തികളുടെ താല്പര്യത്തിന് വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴി മതിൽ കെട്ടി തടസ്സപ്പെടുത്തിയിരിക്കുകയാണ് എന്ന് ബി.ജെ.പി ആരോപിച്ചു.ഈ വിഷയത്തിൽ അധികാരികളുടെ നിസ്സംഗത അവസാനിപ്പിക്കുക, അംഗനവാടിയിലേക്കുള്ള യാത്ര സൗകര്യം ഉറപ്പുവരുത്തുക, വഴി പഞ്ചായത്ത് ഏറ്റെടുക്കുക
താത്കാലിക അധ്യാപക ഒഴിവുകൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ സീനിയർ വിഭാഗത്തിലും മലയാളം, ബോട്ടണി, കൊമേഴ്സ്, ഫിസിക്സ് വിഷയങ്ങളിൽ ജൂനിയർ വിഭാഗത്തിലും താത്കാലിക അധ്യാപക ഒഴിവുണ്ട്.വാക് ഇൻ ഇന്റർവ്യൂ കംപ്യൂട്ടർ സയൻസ്, ബോട്ടണി, ഫിസിക്സ് വിഷയങ്ങൾക്ക് ഒക്ടോബർ 28ന് രാവിലെ 11 മണിയ്ക്കും ഇംഗ്ളീഷ്, മലയാളം വിഷയങ്ങൾക്ക് ഒക്ടോബർ 29ന് രാവിലെ 11 മണിയ്ക്കും കൊമേഴ്സ് ഒക്ടോബർ 29 ഉച്ചയ്ക്ക് 2
ഗ്രാമികയിൽ സുബ്രഹ്മണ്യൻ – മോഹൻ സ്മൃതിസംഗമം സംഘടിപ്പിച്ചു
2003 മുതൽ സ്ക്കൂൾ അവധിക്കാലത്ത് വേനൽമഴ എന്ന പേരിൽ ഗ്രാമിക സംഘടിപ്പിച്ചിരുന്ന കുട്ടികളുടെ നാടക പരിശീലന കളരികൾക്ക് നേതൃത്വം നൽകിയിരുന്നത് സ്ക്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠികളായിരുന്ന മോഹൻ രാഘവനും കെ.കെ. സുബ്രഹ്മണ്യനും ചേർന്നായിരുന്നു. 2011ൽ മോഹൻറെ വേർപാടിനു ശേഷം സുബ്രഹ്മണ്യനാണ് ക്യാമ്പുകൾ നയിച്ചിരുന്നത്. ഈ ക്യാമ്പുകളുടെ ഭാഗമായി സ്വപ്നമരം എന്ന ടെലിഫിലിമും കുട്ടികളുടെ നിരവധി നാടകങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കുഴിക്കാട്ടുശേരി : നാടക പ്രവർത്തകൻ കെ.കെ. സുബ്രഹ്മണ്യൻ്റെയും ചലച്ചിത്ര സംവിധായകൻ മോഹൻ രാഘവൻ്റെയും
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ജില്ലാതല ഷട്ടിൽ ടൂർണമെൻറ് ആരംഭിച്ചു
ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ല ഷട്ടിൽ ടൂർണമെൻ്റ് ക്രൈസ്റ്റ് വിദ്യ നികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻറ് മണി ലാൽ വി.ബി . അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഡയസ് കാരാത്രക്കാരൻ, മുൻ പ്രസിഡൻറുമാരായ ലിഷോൺ ജോസ്, ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ലിയോ പോൾ, ട്രഷറർ സഞ്ജു പട്ടത്ത്, വിവറി ജോൺ, ഡയസ് ജോസഫ്