തിങ്കളാഴ്ച 46 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 11 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ആളൂർ 27(24.55), ഇരിങ്ങാലക്കുട 7(9.19), മുരിയാട് 3(8.57), പൂമംഗലം 3(13.64), വേളൂക്കര 3(8.33), കാട്ടൂർ 1(5.88), കാറളം 1(5.00), പടിയൂർ 1(4.00) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 46 കോവിഡ് പോസിറ്റീവ് കേസുകൾ
Day: October 11, 2021
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 639 പേര്‍ക്ക് കൂടി കോവിഡ്,1229 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6,996
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 639 പേര്‍ക്ക് കൂടി കോവിഡ്,1229പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6,996, ടെസ്റ്റ് പോസിറ്റിവിറ്റി10.48 % തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 639 പേര്‍ക്ക് കൂടി കോവിഡ്, 1229 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 6996, ടെസ്റ്റ് പോസിറ്റിവിറ്റി10.48 %എറണാകുളം 1058 തിരുവനന്തപുരം 1010 കോഴിക്കോട് 749 തൃശൂര്‍ 639 മലപ്പുറം 550 കോട്ടയം 466 കൊല്ലം 433 ഇടുക്കി 430 പാലക്കാട് 426
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം 46-ാം നമ്പർ ബൂത്ത് കൺവെൻഷൻ നടത്തി
പൊറത്തിശ്ശേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം 46-ാം നമ്പർ ബൂത്ത് കൺവെൻഷൻ നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം ശ്രീ. എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.പി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ ആദരിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് സെക്രട്ടറിമാരായ എം ആർ
നെടുമുടി വേണുവിൻ്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി
ഇരിങ്ങാലക്കുട : മലയാള സിനിമയിൽ അഭിനയ മികവിൻ്റെ കൊടുമുടി കയറിയ നടനായിരുന്നു നെടുമുടി വേണുവെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. ഏതവസരത്തിലും തനി കുട്ടനാട്ടുകാരനായി, മലയാളത്തിൻ്റെ ലാളിത്യം കൈവിടാതെ അദ്ദേഹം ജീവിച്ചു. നെടുമുടി വേണുച്ചേട്ടനുമായി മൂന്നു പതിറ്റാണ്ടിൻ്റെ സൗഹൃദമാണുള്ളതെന്നും പാഞ്ഞാളിൽ വേണു ചേട്ടൻ സംവിധായകൻ്റെ മേലങ്കിയണിഞ്ഞ "പൂര"ത്തിൻ്റെ സെറ്റിൽ നിന്ന് തുടങ്ങുന്നു ആ സൗഹൃദമെന്നും . അനുശോചന യോഗത്തിൽ ഉണ്ണികൃഷണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു.
സഖി വൺ സ്റ്റോപ്പ് സെന്ററും സെന്റ് ജോസഫ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി അന്താരാഷ്ട്ര ബാലിക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന വനിതാ ശിശു വികസനവകുപ്പിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററും സെന്റ് ജോസഫ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ സെന്റർ അഡ്മിനിസ്ട്രേറ്റർ ആയ ചിത്ര.കെ, കെ.എസ് വർക്കേഴ്സ്, മൾട്ടി പർപ്പസ് സ്റ്റാഫ്,
കേരള പോലിസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയവരെ ആദരിച്ചു
ഇരിങ്ങാലക്കുട : കേരള പോലിസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റൂറൽ ജില്ലയിൽ സേവനമനുഷ്ടിക്കുന്ന വ്യത്യസ്ത മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരെയും 2021 വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെയും ആദരിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസ് കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ സോൺ തല ഫുട്ബോൾ മത്സരം ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിലെ പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ച് നടത്തിയ ഫുട്ബോൾ മത്സരം പ്രശസ്ത ഫുട്ബോൾ താരം സി .വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ അർജുൻ സി.നായർ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ.സോൺ പ്രസിഡൻ്റ് ശ്രീജിത്ത് ശ്രീധർ മുഖ്യാതിഥി ആയ യോഗത്തിൽ ഫുട്ബോൾ താരം തോമസ് കാട്ടുക്കാരൻ, ചാപ്റ്റർ ' പ്രസിഡൻറ് മണിലാൽ, വി.ബി പ്രോഗ്രം ഡയറക്ടർ
കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ കെ.കെ.ഹരിദാസ് നഗറിൽ(ഇരിങ്ങാലക്കുട പി.ആർ.ബാലൻമാസ്റ്റർ ഹാൾ ) ചേർന്നു. കെ.എൽ.ഡി.സി.കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാകൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എ.എസ്.കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഹരിദാസ് പതാക ഉയർത്തി. പി.ആർ.ബാലൻ രക്തസാക്ഷി പ്രമേയവും, കെ.വി.ജിനരാജദാസ് അനുശോചന