ഇരിങ്ങാലക്കുട : 'പുതിയ കേരളം പുരോഗമന യുവത്വം ഡിവൈഎഫ്ഐ അംഗമാവുക' എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മുപ്പതിനായിരം യുവജനങ്ങളെ അംഗങ്ങളാക്കും. മെമ്പർഷിപ്പ് ദിനമായി ആചരിച്ച ചെഗുവേര രക്തസാക്ഷി ദിനമായ ഒക്റ്റോബർ 9 ന് സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ മാപ്രാണം ബ്ലോക്ക് സെൻ്റർ യൂണിറ്റിലും ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് ചേലൂർ യൂണിറ്റിലും പ്രസിഡണ്ട് പി.കെ. മനുമോഹൻ പളളിക്കാട് യൂണിറ്റിലും
Day: October 9, 2021
91 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ശനിയാഴ്ച 91 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 9 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - വേളൂക്കര 26(26.53), മുരിയാട് 22(26.83), ഇരിങ്ങാലക്കുട 13(9.42), ആളൂർ 10(7.63), കാട്ടൂർ 9(31.03), പൂമംഗലം 7(15.22), കാറളം 2(8.33), പടിയൂർ 2(11.11) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 930 പേര്‍ക്ക് കൂടി കോവിഡ്,1421പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9470
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 930 പേര്‍ക്ക് കൂടി കോവിഡ്,1421പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9470, ടെസ്റ്റ് പോസിറ്റിവിറ്റി10.72 % തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 930 പേര്‍ക്ക് കൂടി കോവിഡ്,1421 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 9470, ടെസ്റ്റ് പോസിറ്റിവിറ്റി10.72 %എറണാകുളം 1337 തിരുവനന്തപുരം 1261 തൃശൂര്‍ 930 കോഴിക്കോട് 921 കൊല്ലം 696 മലപ്പുറം 660 പാലക്കാട് 631 കോട്ടയം 569 കണ്ണൂര്‍ 561 ഇടുക്കി
ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരം ഞായറാഴ്ച മാടായിക്കോണം ടർഫിൽ
ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം, ഇടുക്കി എന്നിമൂന്ന് ജില്ലകളിലെ പ്രഗൽഭരായ ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന സോൺ തലഫുട്ബോൾ മത്സരം ഒക്ടോബർ പത്താം തിയതി ഞായാറാഴ്ച രാവിലെ 10 മണിക്ക് മാടായിക്കോണം ടർഫിൽ വെച്ച് നടക്കും. രണ്ട് ടർഫ് കോർട്ടിലായി നടക്കുന്ന മൽസരങ്ങളുടെ ഫൈനൽ മൽസരം ഞായറാഴ്ച വൈകീട്ട് 5 മണിക്കായിരിക്കും. വനിതകളുടെ സൗഹ്യദ മൽസരവും ഉണ്ടായിരിക്കും. സമാപന സമ്മേളനത്തിൽ പ്രശസ്ത ഫുട്ബോൾ താരം സി
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു
കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭങ്ങളായ സോപ്പ് , ഡിറ്റർജെന്റ്, സ്നാക്ക്സ്, ബേക്കറി ഉത്പന്നങ്ങളുടെയും, യൂണിറ്റുകളുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ,സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ . ബിന്ദു ഓൺലൈനായി നിർവ്വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി. കെ ഗണേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ,
കായിക മേഖലക്ക് പുത്തനുണർവ് നൽകി ഇരിങ്ങാലക്കുടയിലെ പ്രഥമ സെവൻസ് ഫുട്ബോൾ ടർഫ് കിക്ക് ഷാക്ക് സ്പോർട്സ് അരീന നാടിനായി സമർപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കായിക മേഖലക്ക് പുത്തനുണർവ് നൽകി കൊണ്ട് അഖിലേന്ത്യാ മത്സരങ്ങൾക്കനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ ഇരിങ്ങാലക്കുടയിലെ പ്രഥമ സെവൻസ് ഫുട്ബോൾ ടർഫ് കിക്ക് ഷാക്ക് സ്പോർട്സ് അരീന നാടിനായി സമർപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സരിത സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഇന്റർനാഷ്ണൽ പ്ലേയർ സി.വി പാപ്പച്ചൻ മുഖ്യാതിഥിയായിരുന്നു. സെവൻസ് ഫുട്ബോൾ ടർഫിൽ ഒരു സെവൻസ് കോർട്ടും