ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 26 കോവിഡ് പോസിറ്റീവുകൾ, 260 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 26 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 260 പേർ. വീടുകളിൽ 250 പേരും, ആശുപത്രികളിൽ 10 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 375. ആകെ മരണം 99. 36 വയസുള്ള പുരുഷൻ
Day: October 7, 2021
കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുര നവീകരണത്തിനുള്ള പദ്ധതികൾ ആവീഷ്കരിക്കുന്നതിനു യോഗം ചേർന്നു
ഇരിങ്ങാലക്കുട : കൂടൽ മാണിക്യം പടിഞ്ഞാറെ നടപ്പുര നവീകരണത്തിനുള്ള പദ്ധതികൾ ആവീഷ്കരിക്കുന്നതിനു പടിഞ്ഞാറെ ഊട്ടുപുരയിൽ വിപുലമായ യോഗം ചേർന്നു. നവീകരണത്തിന് ഒരു കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നുവെന്നും . ജൂൺ മാസത്തിൽ പണിതുടങ്ങി 2023 ഉത്സവത്തിന് മുന്നോടിയായി സമർപ്പണം നടത്തണമെന്നുമാണ് അഭിപ്രായം ഉയർന്നു വന്നത്. നവീകരണ പ്രവർത്തനങ്ങളെ കുറിച്ച് ദേവസ്വം കൺസൾറ്റൻറ് പ്രൊഫസർ ലക്ഷ്മണൻ സർ ആർക്കിടെക്ച്ചർ സൂര്യാ പ്രശാന്ത്, അർജുൻ
താറാവുകളെ വിതരണം ചെയ്തു
വെള്ളാങ്ങല്ലൂർ : മൃഗ സംരക്ഷണ വകുപ്പിൻറെ കീഴിൽ താറാവുകളെ വളർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാങ്ങല്ലൂരിൽ വിവിധ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് താറാവുകളെ വിതരണം ചെയ്തു. വിതരണോദ്ഘാടന० വെള്ളാ०ങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.എം മുകേഷ് നടത്തി. ഓരോ വാർഡിലു० ഒരു ഗുണഭോക്താക്കൾക്ക് മാത്രമാണ് താറാവ് വിതരണം നടത്തിയത്. സീനിയർ വെറ്റിനറി സർജ്ജൻ അജിത് ബാബു പദ്ധതി വിശദീകരണ० നടത്തി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജിയൊ ഡേവീസ്, ടികെ ഷറഫുദ്ദീൻ
170 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വ്യാഴാഴ്ച 170 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 7 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 42(34.71), ആളൂർ 38(28.36), വേളൂക്കര 27(47.37), മുരിയാട് 23(51.11), പൂമംഗലം 18(66.67), കാട്ടൂർ 16(40.00), കാറളം 4(30.77), പടിയൂർ 2(9.52) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 170 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1698 പേര്‍ക്ക് കൂടി കോവിഡ്,1846 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,288
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1698 പേര്‍ക്ക് കൂടി കോവിഡ്,1846 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,288. ടെസ്റ്റ് പോസിറ്റിവിറ്റി12.97% തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1698 പേര്‍ക്ക് കൂടി കോവിഡ്,1846 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 12,288, ടെസ്റ്റ് പോസിറ്റിവിറ്റി12.97 %എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍
മുരിയാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 7 ലെ പാലിയേറ്റിവ് രോഗിക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പാലിയേറ്റിവ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് , മെഡിക്കൽ ഓഫീസർ ദീപ പി.ഡി, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പാലിയേറ്റിവ് നേഴ്സ് ഷീജ, ആശാ പ്രവർത്തക സുനിത മുരളി