ഇരിങ്ങാലക്കുട : കേരളം ഇന്ന് നേരിടുന്ന ജലദൗർലഭ്യത്തിന് കാരണം വനനശീകരണം ആണെന്നും വനസംരക്ഷണം മാത്രമാണ് ഈ പ്രശ്നത്തിന് ഏക പ്രതിവിധിയെന്നും പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന നിലപാട് മാറ്റി പ്രകൃതിയെ സംരക്ഷിച്ച് അതിനോട് ഇണങ്ങി ജീവിക്കാനാണ് ശീലിക്കേണ്ടതെന്നും പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി രാജ്യവ്യാപകമായി നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ആളൂർ പഞ്ചായത്ത് ആണിക്കുളങ്ങരയിൽ വനം വച്ച് പിടിപ്പിക്കൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരൻ
Day: October 6, 2021
രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : തമിഴ് നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിലായി. കോണത്തക്കുന്ന് പണിക്കരു പറമ്പിൽ കൊട്ട അഭി എന്ന അഭിനാസിനെയാണ് തൃശൂർ റൂറൽ എസ്.പി.ജി.പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ് ഇൻസ്പെക്ടർ എസ്.പി.സുധീരൻ എന്നിവരുടെ സംഘം പിടികൂടിയത്. ചാമക്കുണ്ടിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയ പോലീസ് സംഘമാണ് രണ്ടു കിലോ അറുന്നൂറ് ഗ്രാം കഞ്ചാവ്
123 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ബുധനാഴ്ച 123 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 6 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം -ഇരിങ്ങാലക്കുട 38(21.59), പടിയൂർ 31(29.25), വേളൂക്കര 15(34.09), ആളൂർ 13(13.98), പൂമംഗലം 11(36.67), മുരിയാട് 9(20.00), കാറളം 3(13.04), കാട്ടൂർ 3(9.38) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 123 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1110 പേര്‍ക്ക് കൂടി കോവിഡ്,1420 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,616
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1110 പേര്‍ക്ക് കൂടി കോവിഡ്,1420 പേർ രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 13.81% സംസ്ഥാനത്ത് ഇന്ന് 12,616 ടെസ്റ്റ് പോസിറ്റിവിറ്റി12.77% തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1110 പേര്‍ക്ക് കൂടി കോവിഡ്,1420 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 12,616, ടെസ്റ്റ് പോസിറ്റിവിറ്റി12.77 %എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട
കേരള സർക്കാർ – വനിതാ ശിശു വികസന വകുപ്പിന്റെ എൽ.സി.ഡി.എസ് പദ്ധതി 46-ാം വർഷത്തിലേക്ക്
കേരള സർക്കാർ - വനിതാ ശിശു വികസന വികസന വകുപ്പിന്റെ എൽ.സി.ഡി.എസ് പദ്ധതി 46-ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഓരോ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. 4-ാംതിയതി മുതൽ 9 വരെ അംഗനവാടികളിൽ നൽകുന്ന സേവനങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള പ്രദർശനമാണ് നടക്കുന്നത്. ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്ന അംഗൻ വാടികളെക്കുറിച്ച് ഒരു ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കം
വേളൂക്കര : ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തി വെപ്പിന്റെ രണ്ടാം ഘട്ടം തൃശ്ശൂർ ജില്ലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 6 മുതൽ മുതൽ നവംബർ 3 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് വേളൂക്കര പഞ്ചായത്ത് ഹാളിൽ തുടക്കം കുറിച്ചു. തൃശൂർ ജില്ല പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ജില്ലാ തല ഉദ്ഘടനം നിർവ്വഹിച്ചു. . ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്