ഇരിങ്ങാലക്കുട : ബി.ജെ.പിയുടെ നേതൃത്വത്തിൽ യുപിയിൽ നടത്തിയ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജനപിന്തുണയാർജിച്ചു വരുന്ന കർഷകസമരത്തെ ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ തന്നെ വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയത് ഭരണകൂടത്തിന്റെ പിന്തുണയോടെ ആർ.എ൪സ്.എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു അഭിപ്രായപ്പെട്ടു.
Day: October 4, 2021
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട : ഉത്തർപ്രദേശിലെ കർഷകരോടുള്ള ബി.ജെ.പി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടും, അക്രമം നടന്ന സ്ഥലത്ത് പോകാൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന സമരം ഡി.സി.സി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി.
105 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
തിങ്കളാഴ്ച 105 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 4 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 44(17.46), മുരിയാട് 19(35.19), പടിയൂർ 12(25.00), ആളൂർ 11(10.68), കാറളം 7(13.73), വേളൂക്കര 6(12.00), പൂമംഗലം 5(26.32), കാട്ടൂർ 1(2.56) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 105 കോവിഡ് പോസിറ്റീവ് കേസുകൾ
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1077 പേര്‍ക്ക് കൂടി കോവിഡ്,1273 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 8,850
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1077 പേര്‍ക്ക് കൂടി കോവിഡ്,1273 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 8,850. ടെസ്റ്റ് പോസിറ്റിവിറ്റി 11.82 % തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1077 പേര്‍ക്ക് കൂടി കോവിഡ്,1273 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 8,850, ടെസ്റ്റ് പോസിറ്റിവിറ്റി11.82 %തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552,
ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ എസ്.സി, എസ്.ടി സീറ്റ് ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളായ എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജി, എം.എസ്.സി കംപ്യൂട്ടർ സയൻസ് എന്നി വിഷയങ്ങളിലും ബിരുദ കോഴ്സുകളായ മാത്തമാറ്റിക്സ് ,ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഫങ്ഷണൽ ഇംഗ്ലീഷ്, സൈക്കോളജി, ഇംഗ്ലീഷ് & ഹിസ്റ്ററി , ഹോട്ടൽ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി എന്നി വിഷയങ്ങളിലും എന്നി വിഷയങ്ങളിലും എസ്.സി, എസ്.ടി സീറ്റുകളിലെ ഒഴിവുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഒക്ടോബർ
ഷാജന് ചക്കാലക്കലിന് ലയണ്‍സ് ക്ലബ് അവാര്‍ഡ്
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2020-21 വര്‍ഷത്തെ ബെസ്റ്റ് സോണ്‍ ചെയര്മാന് പെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന് ചക്കാലക്കലിന് സമ്മാനിച്ചു.വലപ്പാട് മണപ്പുറം ഹാളില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് സാജു ആന്റണി പാത്താടന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോര്‍ജ്ജ് മോറോലി അവാര്‍ഡ് വിതരണം ചെയ്തു. വൈസ്
പഞ്ചാരി പ്രമാണി – ജന്മശതാബ്ദി ആഘോഷിക്കുന്ന യശശ്ശരീനായ തൃപ്പേക്കുളം അച്യുതമാരാരെക്കുറിച്ചുള്ള ഒരു അനുസ്മരണം – തയ്യാറാക്കിയത് കെ വി മുരളി മോഹൻ
( ഒക്ടോബർ നാലിന് ജന്മശതാബ്ദി ആഘോഷിക്കുന്ന യശശ്ശരീനായ തൃപ്പേക്കുളം അച്യുതമാരാരെക്കുറിച്ചുള്ള ഒരു അനുസ്മരണം )1981ലാണ് രാവിലെ എട്ടു മണിയായിക്കാണും ഓടിക്കിതച്ചു തൃപ്പേക്കുളം അച്യുതമാരാർ വീട്ടിലേക്കുവരുന്നു "മോഹനാ, കലാകാരന്മാർക്കു ഫെല്ലോഷിപ്പ്കിട്ടുമത്രേ; നമുക്കൊന്ന്ശ്രമിച്ചാലോ" എനിക്കൊട്ടും ആലോചിക്കാനുണ്ടായിരുന്നില്ല. ഗസറ്റിൽനിന്നും വിവരങ്ങൾശേഖരിച്ചു ( അന്ന് ഓൺ ലൈൻ സൗകര്യം ഉണ്ടായിരുന്നില്ലല്ലോ ) വേണുജി, സി മോഹൻദാസ് എന്നിവരോട് വിദഗ്ദ്ധ അഭിപ്രായം തേടി അപേക്ഷ തയ്യാറാക്കി. പക്ഷെ ഒരുകാര്യം കൂടി വേണമായിരുന്നു ഒരുപത്ര റിപ്പോർട്ട്.
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ കോൺഫറൻസ് പ്രൊസീഡിങ്സ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചു ഇന്റർനാഷണൽ കോണ്‍ഫറന്‍സിന്റെ ബുക്ക്പ്രോസിഡിങ്സ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്തു . കഴിഞ്ഞ ജൂലായിൽ നടന്ന ഇന്റർനാഷണൽ കോണ്‍ഫറൻസിൽ അവതരിപ്പിച്ച ഗവേഷണ ലേഖനങ്ങൾ മറ്റു ഗവേഷകർക്ക് ഉപകരിക്കും വിധമാണ് ബുക്ക് പ്രോസിഡിങ്സ് തയ്യാറാക്കിയത് . ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ
ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും പിന്നിട് ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൂടി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു.