ഇരിങ്ങാലക്കുട : നടവരമ്പ് പള്ളിക്കു സമീപം വച്ച് രാത്രി സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ കാർ പോലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി വാടാനംകുറിശ്ശി സ്വദേശി പരപ്പള്ളിയാലിൽ അരീഷ് (25 വയസ്സ്) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിന്റേതാണ് കാർ. എറണാകുളത്ത് ബന്ധുവീട്ടിൽ പോകുമ്പോൾ ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടാം തിയ്യതി രാത്രി എട്ടു മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. അതിവേഗതയിൽ തൃശൂർ
Day: October 3, 2021
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നാൽപത്തി ഏഴാം നമ്പർ ബൂത്ത് കൺവെൻഷൻ നടത്തി
ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നാൽപത്തി ഏഴാം നമ്പർ ബൂത്ത് കൺവെൻഷൻ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീ. എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുരേഷ് പാവറട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വ്യത്യസ്ത തലങ്ങളിൽ മികവ് തെളിയിച്ചവരെയും, എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും ആദരിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ
160 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ഞായറാഴ്ച 160 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 3 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം -ഇരിങ്ങാലക്കുട 42(30.22), കാട്ടൂർ 30(38.96), ആളൂർ 27(31.03), മുരിയാട് 17(26.56), പടിയൂർ 16(30.19), വേളൂക്കര 12(37.50),കാറളം 9(25.00), പൂമംഗലം 7(31.82) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 160 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1552 പേര്‍ക്ക് കൂടി കോവിഡ്, 1738 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,297
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1552 പേര്‍ക്ക് കൂടി കോവിഡ്, 1738 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 12,297. ടെസ്റ്റ് പോസിറ്റിവിറ്റി 13.83 % തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 1552 പേര്‍ക്ക് കൂടി കോവിഡ്, 1738 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 12,297, ടെസ്റ്റ് പോസിറ്റിവിറ്റി13.83 %എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട്
ഡി.വൈ.എഫ്.ഐ ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ 'ഇന്ത്യ വില്പനയ്ക്ക് സമരമാവുക' എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിച്ചു. പുല്ലൂരിൽ നിന്ന് ആരംഭിച്ച പ്രകടനവും തുടർന്നുള്ള പൊതു യോഗവും ജ്വാല തെളിയിക്കലും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് പി.കെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ഐ.വി സജിത്ത്, സെക്രട്ടറിയേറ്റ്