ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 65 കോവിഡ് പോസിറ്റീവുകൾ, 515 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 65 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 515 പേർ. വീടുകളിൽ 505 പേരും, ആശുപത്രികളിൽ 10 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 324. ആകെ മരണം 99.56 വയസുള്ള പുരുഷൻ -വാർഡ്
Day: October 1, 2021
കൂടൽമാണിക്യം ദേവസ്വം സർപ്പക്കാവിലെ ആയില്യം പൂജ ഒക്ടോബർ 2 ന്
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം സർപ്പക്കാവിലെ ഈ വർഷത്തെ ആയില്യം പൂജ നകരമണ്ണ് മനയിലെ തന്ത്രിയുടെ കാർമികത്വത്തിൽ ഒക്ടോബർ 2 (1197 കന്നി 16) ശനിയാഴ്ച നടത്തുന്നു. പൂജയോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താവുന്നതാണ്. രാഹു പൂജ( നാഗ പൂജ) 300 രൂപ, പാൽ പായസം 150 രൂപ. വഴിപാടുകൾ നടത്തുന്നതിന് ക്ഷേത്രം കൗണ്ടറിൽ നിന്ന് മുൻകൂട്ടി രസീത് വാങ്ങാവുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
143 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വെള്ളിയാഴ്ച 143 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഒക്ടോബർ 1 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - വേളൂക്കര 47(26.86), ഇരിങ്ങാലക്കുട 41(18.72), ആളൂർ 18(18.00), മുരിയാട് 14(24.14), പടിയൂർ 11(27.50), കാട്ടൂർ 7(17.50) കാറളം 3(10.00), പൂമംഗലം 2(10.53), ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 143 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 1823 പേര്‍ക്ക് കൂടി കോവിഡ്, 2203 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 13,834
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 1823 പേര്‍ക്ക് കൂടി കോവിഡ്, 2203 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 13,834, ടെസ്റ്റ് പോസിറ്റിവിറ്റി13.12 % തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 1823 പേര്‍ക്ക് കൂടി കോവിഡ്, 2203 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 13,834, ടെസ്റ്റ് പോസിറ്റിവിറ്റി13.12 %തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ
അഭിഭാഷകക്ഷേമ പരിപാടികൾ സത്വരം നടപ്പാക്കുക – പ്രതിഷേധജ്വാലയുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്
ഇരിങ്ങാലക്കുട : അഭിഭാഷക ക്ഷേമനിധി സംഖ്യ വർധിപ്പിക്കുക, ചികിത്സാ സഹായ സംഖ്യ വർധിപ്പിക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റെെപ്പൻ്റ് അനുവദിക്കുക, വ്യവഹാരങ്ങൾക്കായി അടക്കുന്ന കോർട്ഫീസിൻ്റെ നിശ്ചിത ശതമാനം തുക അഭിഭാഷക ക്ഷേമനിധിയിലേക്ക് അനുവദിക്കുക എന്നി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഐ.എ.എൽ (ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ) സംഘടിപ്പിച്ച പ്രതിഷേധാഗ്നി പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട കോർട്ട് സെൻ്ററിൽ സമരം സംഘടിപ്പിച്ചു. പരിപാടി ജില്ലാ കമ്മിറ്റി
മുൻഗണന റേഷൻ കാർഡുകളുടെ താലൂക്ക് തല വിതരണോദ്ഘാടനം നിർവ്വഹിച്ചു
മുകുന്ദപുരം : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് പിഴ കൂടാതെയും ശിക്ഷ നടപടികൾ ഒഴിവാക്കിയും പൊതുവിഭാഗത്തിലേക്ക് മാറ്റുവാൻ സർക്കാർ അവസരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മുകുന്ദപുരം താലൂക്കിൽ അനർഹമായി കൈവശം വച്ചിരുന്ന 943 റേഷൻ കാർഡുടമകൾ മുൻഗണന വിഭാഗത്തിൽ നിന്നും സ്വമേധേയ ഒഴിവായി പൊതുവിഭാഗത്തിലേക്ക് മാറി. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന അനർഹരെ പൊതു വിഭാഗത്തിലേക്ക് മാറ്റിയ ഒഴിവിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അർഹതയുള്ളവരെ നേർവിചാരണ നടത്തി കണ്ടെത്തുകയും ഇത്
ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിസദനത്തിൽ വായോജനദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഏറ്റവും പ്രായമായ അന്തേവാസിനികളായ മേരി ജോണി (87വയസ് ), അന്നംകുട്ടി (85 വയസ് ) എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു . നഗരസഭ വൈസ് ചെയർമാൻ പി. ടി. ജോർജ് അധ്യക്ഷത വഹിച്ചു. ശാന്തിസദനം ഡയറക്ടറും രൂപത വികാരി ജനാറാളുമായ മോൺ. ജോസ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം