ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച്ച 43 കോവിഡ് പോസിറ്റീവുകൾ, 1-കോവിഡ് മരണം, 464 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 1-കോവിഡ് മരണം (വാർഡ്-41), 43 കോവിഡ് പോസിറ്റീവുകൾ. 464 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 452 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 7 പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 369.
Day: September 28, 2021
പേ വിഷബാധ ദിനാചരണ० – വളർത്തു മൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തി വയ്പ്പ് നൽകി
വെള്ളാങ്കല്ലൂർ : ചാലക്കുടി വെറ്ററിനേറിയൻസ് ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ വെള്ളാങ്കല്ലൂർ, ചാലക്കുടി മൃഗാശുപത്രികളിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തി വയ്പ്പ് നൽകി ലോക പേ വിഷബാധ ദിനാചരണം നടത്തി . ചാലക്കുടി, വെള്ളാങ്കല്ലൂർ എന്നീ മൃഗാശുപത്രികളിൽ 200 ലേറെ നായ്ക്കൾക്കു० ആരോഗ്യ പരിശോധന, പ്രതിരോധ കുത്തി വയ്പ്പ്, സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പേ വിഷബാധ പ്രതിരോധ പ്രവർത്തനം , ബോധവൽക്കരണം പൊതുജനങ്ങളിൽ അവബോധ० ഉണ്ടാക്കുന്നതിനാണ്
ജഡ്ജിയുടെ ചേംബറിന് മുൻവശം വെച്ചിരുന്ന മൊബൈൽ ഫോൺ ഇരിങ്ങാലക്കുട ജില്ല കോടതിയിൽ നിന്ന് മോഷ്ടിച്ചയാൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ജഡ്ജിയുടെ ചേംബറിന് മുൻവശം വെച്ചിരുന്ന ഇരിങ്ങാലക്കുട ജില്ല കോടതി ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ സൈബർ ക്രൈം പോലീസിന്റെ പിടിയിൽ. ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി. ഐ പി. കെ പത്മരാജൻ ഇരിങ്ങാലക്കുട സി. ഐ എസ്.പി സുധീരൻ എന്നവർ അടങ്ങിയ സംഘം അഴീക്കോട് ജെട്ടി സ്വദേശി മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീർ (37) എന്നായാളാണ് കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 24 ന്
126 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ചൊവ്വാഴ്ച 126 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 28 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 37(19.16), വേളൂക്കര 23(20.72), ആളൂർ 22(16.18), മുരിയാട് 14(16.47), പടിയൂർ 11(12.36), കാറളം 10(18.52) പൂമംഗലം 7(36.84), കാട്ടൂർ 2(3.39) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച 126 കോവിഡ് പോസിറ്റീവ് കേസുകൾ
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1271 പേര്‍ക്ക് കൂടി കോവിഡ്, 3706 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,196
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1271 പേര്‍ക്ക് കൂടി കോവിഡ്, 3706 പേർ രോഗമുക്തി നേടി, ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61%, സംസ്ഥാനത്ത് ഇന്ന് 11,196 , ടെസ്റ്റ് പോസിറ്റിവിറ്റി 11.6 %. തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1271 പേര്‍ക്ക് കൂടി കോവിഡ്, 3706 പേർ രോഗമുക്തി നേടി, ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61%, സംസ്ഥാനത്ത് ഇന്ന് 11,196 , ടെസ്റ്റ് പോസിറ്റിവിറ്റി 11.6 %തിരുവനന്തപുരം 1339, കൊല്ലം 1273,
ഇരിങ്ങാലക്കുട നഗരസഭാ ഭരണത്തിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധം
ഇരിങ്ങാലക്കുട : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന എം.സി.പി കൺവെൻഷൻ സെന്ററിന് ഇരിങ്ങാലക്കുട മുനിസിപ്പൽ ഭരണാധികാരികൾ കൂട്ട് നിൽക്കുന്നുവെന്നാരോപിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ഭരണാധികാരികൾക്കെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ മാർച്ച് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. സർക്കാരുകൾ നിർദ്ദേശിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കേണ്ട നഗരസഭ
ക്രൈസ്റ്റ് കോളേജിൽ ‘മണ്ണിര സംസ്കരണ ഗവേഷണ കേന്ദ്രം’ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണവും ജൈവകൃഷി പ്രോത്സാഹനവും ലക്ഷ്യംവെച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 'മണ്ണിര സംസ്കരണ ഗവേഷണ കേന്ദ്രം' (Vermi Technology Research and Training Centre) ഉദ്ഘാടനം ചെയ്തു. ജൈവകൃഷിക്കാവശ്യമായ മണ്ണിര കമ്പോസ്റ്റ്, വെർമിവാഷ് എന്നിവയുടെ ഉൽപാദന യൂണിറ്റ് ഇതോടനുബന്ധിച്ച് പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്കായി വെർമി ടെക്നോളജി, മണ്ണിര കമ്പോസ്റ്റ് നിർമാണം, സുസ്ഥിര ഖര മാലിന്യനിർമാർജനം എന്നിവയിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക എന്നത് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. കൂടാതെ