ഇരിങ്ങാലക്കുട നഗരസഭയിലെ WIPR പ്രകാരം അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ച വാർഡുകൾ വാർഡ് 6 മാപ്രാണം ഹോളി ക്രോസ്സ് ചർച്ച്, വാർഡ് 31 കാരുകുളങ്ങര, വാർഡ് 40 തളിയക്കോണം നോർത്ത്. സെപ്റ്റംബർ 28 ചൊവാഴ്ച മുതൽ പ്രാബല്യം, മറ്റിടങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു പ്രതിവാര രോഗബാധ ജനസംഖ്യാനുപാത പ്രകാരം (WIPR) രോഗബാധയുടെ നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ ഉള്ള ഇരിങ്ങാലക്കുട നഗരസഭയിലെ താഴെപ്പറയുന്ന പ്രദേശങ്ങളെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി
Day: September 27, 2021
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 62 കോവിഡ് പോസിറ്റീവുകൾ, 494 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച നഗരസഭ പ്രദേശത്ത് 62 കോവിഡ് പോസിറ്റീവുകൾ, 494 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 62 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 494 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 483 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 6 പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 310. ആകെ
ക്രൈസ്റ്റ് കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറർ ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറർ മാരുടെ ഒഴിവിലേക്ക് നിയമിക്കപെടാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 4 തിങ്കളാഴ്ച 2:30 ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് : 04802825258
എഴുത്തുകാരനും മാതൃഭൂമി സ്റ്റഡി സർക്കിൾ ഭാരവാഹിയുമായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇരിങ്ങാലക്കുട : എഴുത്തുകാരനും മാതൃഭൂമി സ്റ്റഡി സർക്കിൾ ഭാരവാഹിയുമായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ മാതൃഭുമി സ്റ്റഡി സർക്കിൾ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ജോൺസൺ ചിറമ്മൽ, ബാബുരാജ് പൊറത്തിശ്ശേരി, ടി.ജി സിബിൻ കെ.വിനീത് എന്നിവർ സംസാരിച്ചു.
164 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
തിങ്കളാഴ്ച 164 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 27 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ഇരിങ്ങാലക്കുട 52(29.55), മുരിയാട് 26(34.21), ആളൂർ 19(16.67), പടിയൂർ 17(29.31), വേളൂക്കര 16(22.22), കാട്ടൂർ 15(23.44), പൂമംഗലം 14(37.84), കാറളം 5(11.63), ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 164 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1667 പേര്‍ക്ക് കൂടി കോവിഡ്, 4496 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,699
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1667 പേര്‍ക്ക് കൂടി കോവിഡ്, 4496 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,699 തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 1667 പേര്‍ക്ക് കൂടി കോവിഡ്, 4496 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,699.തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488,
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഐ ട്രിപ്പിൾ ഇ -പവർ ആൻഡ് എനർജി സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പവർ ആൻഡ്എനർജി സൊസൈറ്റിയുടെ (പി ഇ എസ്) ഔദ്യോഗിക ഉദ്ഘാടനം സാൻടോസ്, ബ്രസീൽ സ്വദേശിയും, ഐ ട്രിപ്പിൾ ഇ - പി ഇ എസ് ചാപ്റ്റർസ് സ്റ്റുഡന്റ് ആക്ടിവിറ്റീസ് കമ്മിറ്റി ചെയറും ബ്രസീലിൽ നിന്നുള്ള ആദ്യ അഞ്ച് എയെറോസ്പേസ് എഞ്ചിനീയറുകളിൽ ഒരാളുമായആയ ഡോ. തിയാഗോ അലൻകാർ നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുക എന്ന
ഹർത്താലിന് പിൻന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ ധർണ്ണയും പ്രതിഷേധവും
ഇരിങ്ങാലക്കുട : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലുടനീളം നടത്തിയ ഹർത്താലിന് പിൻന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ ധർണ്ണയും പ്രതിഷേധവും സംയുക്ത ട്രൈഡ് യുണിയണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എ ഗോപി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് ടി. എൻ സത്യൻ്റെ അധ്യക്ഷത വഹിച്ചു. നഗരസഭാ
മലബാർ മാപ്പിള കലാപരക്തസാക്ഷി അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ “തുവൂർ കിണർ” സ്മൃതി സന്ധ്യ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : മലബാർ മാപ്പിള കലാപരക്തസാക്ഷി അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് തുവൂർ കിണർ സ്മൃതി സന്ധ്യ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. പുഷ്പക സേവാ സംഘം സംസ്ഥാന സമിതി അംഗം ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സഹകാര്യവാഹ്
കനത്ത മഴയിൽ കിണർ ഇടിഞ്ഞു
പൊറത്തിശ്ശേരി : തിങ്കളാഴ്ച പുലർച്ചെ മുതൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 39 പൊറത്തിശ്ശേരി കലാസമിതി പരിസര നിവാസിയായ നൊച്ചുവളപ്പിൽ വാസന്തിയുടെ പുരയിടത്തിലെ കിണർ ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കിണറിന്റെ ഭിത്തി തകരുകയും കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴെ പോകുകയും ചെയ്തിട്ടുണ്ട്.