കുട്ടികളെ കൊണ്ടുവരുന്ന സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിന് ആയിരിക്കും. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹായവും ഉണ്ടാകും. കുട്ടികളെ കൊണ്ടുവരുന്ന സ്കൂൾ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഓടിക്കുന്നവർക്ക് പത്തുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം സ്കൂളുകളും കോളേജുകളും ഏതാനും ആഴ്ചകൾക്കുളളിൽ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകി. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ
Day: September 25, 2021
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 74 കോവിഡ് പോസിറ്റീവുകൾ, 561 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച നഗരസഭ പ്രദേശത്ത് 74 കോവിഡ് പോസിറ്റീവുകൾ, 561 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ശനിയാഴ്ച 74 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 561 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 552 പേരും, ആശുപത്രികളിൽ 6 പേരും, ഡി.സി.സി യിൽ 3 പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 355.
സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കിസാൻ പഞ്ചായത്ത് നടന്നു
കർഷക സമരം നമ്മുടെ രാജ്യത്ത് 1943 -ൽ ഉണ്ടായത് പോലെയുള്ള ഭക്ഷ്യക്ഷാമവും, പട്ടിണി മരണവും ഉണ്ടാകാതിരിക്കുവാൻ വേണ്ടി കൂടി ഉള്ളതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതാണെന്ന് കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി ടി കെ വർഗീസ് മാസ്റ്റർ ഇരിങ്ങാലക്കുട : കർഷക സമരം നമ്മുടെ രാജ്യത്ത് 1943-ൽ ഉണ്ടായത് പോലെയുള്ള ഭക്ഷ്യക്ഷാമവും, പട്ടിണി മരണവും ഉണ്ടാകാതിരിക്കുവാൻ വേണ്ടി കൂടി ഉള്ളതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതാണെന്ന് കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ പ്രവർത്തനങ്ങളും നേരിടാൻ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണം – നൂറ്റൊന്നംഗസഭ വാർഷിക പൊതുയോഗം
കോവിഡിൻ്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ പ്രവർത്തനങ്ങളും കർശനമായി നേരിടുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് നൂറ്റൊന്നംഗ സഭയുടെ വാർഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു ഇരിങ്ങാലക്കുട : കോവിഡിൻ്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ പ്രവർത്തനങ്ങളും കർശനമായി നേരിടുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് നൂറ്റൊന്നംഗ സഭയുടെ വാർഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു.പൊതുയോഗത്തോടനുബന്ധിച്ച് റെഡ് ക്രോസ് സൊസൈറ്റി ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അനുവദിച്ച ഓക്സിജൻ കോൺസൻട്രേറ്റർ ജില്ലാ ചെയർമാൻ
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. തിയേറ്ററുകള്‍ ഉടൻ തുറക്കില്ല
ഹോട്ടലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതി. തിയേറ്ററുകള്‍ ഉടൻ തുറക്കില്ല കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചു, ഹോട്ടലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. തൊഴിലാളികൽ എല്ലാവരും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരായിരിക്കണം. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്സിനേഷന് നിബന്ധന 18
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1801 പേര്‍ക്ക് കൂടി കോവിഡ്, 2496 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 16,671
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1801 പേര്‍ക്ക് കൂടി കോവിഡ്, 2496 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി 16.31%. സംസ്ഥാനത്ത് ഇന്ന് 16,671 തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1801 പേര്‍ക്ക് കൂടി കോവിഡ്, 2496 പേർ രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 16.31%. സംസ്ഥാനത്ത് ഇന്ന് 16,671. തൃശൂര്‍ 2496, എറണാകുളം 2500, കോഴിക്കോട് 1590, തിരുവനന്തപുരം 1961, കൊല്ലം1303, കോട്ടയം 1117, മലപ്പുറം 1200,
മതേതര മനസിനെ മുറിവേൽപ്പിക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് കേരളത്തിലെ മതേതരത്വത്തിന് ഭീഷണി – എ.ഐ.വൈ.എഫ്
മതേതര മനസിനെ മുറിവേൽപ്പിക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് കേരളത്തിലെ മതേതരത്വത്തിന് ഭീഷണിയെന്ന് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ ഇരിങ്ങാലക്കുട : കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് മതേതര ദർശനങ്ങളെ എല്ലാകാലത്തും മുറുകെ പിടിച്ചിട്ടുള്ള കേരളത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ. എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം
135 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ശനിയാഴ്ച 135 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 25 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - ആളൂർ 49(25.93), ഇരിങ്ങാലക്കുട 45(20.36), കാട്ടൂർ 12(15.79), മുരിയാട് 10(16.13), പൂമംഗലം 6(22.22), കാറളം 6(11.32), വേളൂക്കര 4(8.51), പടിയൂർ 3(2.68) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച 135 കോവിഡ് പോസിറ്റീവ്
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു
ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം. പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ആർ ഷാജു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി ജെ തോമസ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിമാരായ ജോസഫ്
നഗരസഭ കൗൺസിലറെ കൈയേറ്റം ചെയ്ത ബി.ജെ.പി കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം.ആർ ഷാജുവിനെ കയ്യേറ്റം ചെയ്ത ബി.ജെ.പി കൗൺസിലർ സന്തോഷ് ബോബനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജമണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി. വി. ചാർളി ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ജോൺ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദീൻ