ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ടേശ്വരം സ്വദേശിനി കുമാരി ദേവിക ഉണ്ണികൃഷ്ണനെ വസതിയിലെത്തി അനുമോദിച്ചു.യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലൻ, ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സൂര്യകിരൺ, വാർഡ് കൗൺസിലർ സന്തോഷ് കെ എം, പ്രിവിൻസ് ഞാറ്റുവെട്ടി, അജയ് ബി
Day: September 22, 2021
കാറളം സർവ്വീസ് സഹകരണ ബാങ്കിൽ ലോൺ തിരിമറി ആരോപിച്ച് ബിജെപി പ്രതിഷേധ ധർണ്ണ
കാറളം : വായ്പാ തട്ടിപ്പ്, ലോൺ തിരിമറി അന്വേഷിക്കുക, ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ബിജെപി കാറളം സർവ്വീസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും രണ്ടരക്കോടി കുടിശ്ശിഖയുള്ള ഒരു ലോണിൽ നാലരക്കോടി രൂപ ഒരു നടപടിക്രമവും പാലിക്കാതെ നലകിയ ഭരണ സമിതിക്കെതി വൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്ന് ബി ജെ പി
ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 34 കോവിഡ് പോസിറ്റീവ്. 591 പേർ ചികിത്സയിൽ
നഗരസഭയിൽ ബുധനാഴ്ച 34 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു. 591 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ബുധനാഴ്ച 34 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 591 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 579 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 7 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 448. ആകെ മരണം 93.52 വയസ്സുള്ള പുരുഷൻ വാർഡ്
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാക്കി
സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസുകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയ്യാറാക്കിയതായും ഒക്ടോബർ 20നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന
222 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ബുധനാഴ്ച 222 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 22 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം- ഇരിങ്ങാലക്കുട 81(38.44), മുരിയാട് 41(49.40), വേളൂക്കര 28(34.15), ആളൂർ 25(25.25), പടിയൂർ 16(45.71), കാറളം 16(35.56), കാട്ടൂർ 10(32.26), പൂമംഗലം 5(38.46) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 207 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്
കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അഡ്വ. എ.പി ജോർജ്ജ് വിരമിക്കുന്നു
ഇരിങ്ങാലക്കുട : സെപ്റ്റംബർ 25 ലേക്ക് 58 വർഷം തികയുന്ന കെ.എസ്.ഇ കമ്പനിയുടെ വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സ്ഥാപക ഡയറക്ടർരിൽ ഒരാളായ അഡ്വ. എ.പി ജോർജ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും സെപ്റ്റംബർ 30ന് വിരമിക്കുന്നു.1994 മുതൽ കമ്പനിയുടെ ഡയറക്ടർ ആൻഡ് ലീഗൽ അഡ്വൈസർ ആയും, 2015 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടറായും, 2018 മുതൽ മാനേജിങ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു. കോവിഡ് പ്രതിസന്ധിഘട്ടത്തിലും കമ്പനിയെ വിജയത്തിലേക്ക്
“അവേക്ക് വാഴ്സിറ്റി” രാപകൽ സമരത്തിന് ഇരിങ്ങാലക്കുടയിൽ എസ്.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ ഏകദിന ഐക്യദാർഢ്യ സദസ്സ്
പരീക്ഷാഭവന്റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉടന്‍ നടപ്പിലാക്കുക, ടാഗോറിലെയും പരീക്ഷാ ഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോല്‍വിയുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പാക്കുക, റിസേര്‍ച്ച് സെന്ററുകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത് ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്എഫ്ഐ യുടെ ആഭിമുഖ്യത്തില്‍ അവേക്ക് വാഴ്സിറ്റി എന്ന പേരില്‍ യൂണിവേഴ്സിറ്റിക്ക്
എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്നു. കൺവെൻഷൻ എ. ഐ. വൈ. എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി വി.വിബിൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന സമ്മേളനം ടൗൺ മേഖലാ പ്രസിഡണ്ട് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ്. ബിനോയ്, മണ്ഡലം പ്രസിഡണ്ട് പി എസ്.കൃഷ്ണകുമാർ,
ഇന്ധന നികുതിയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണം. – ഗാന്ധി ദർശൻ വേദി
ഇരിങ്ങാലക്കുട : ഇന്ധന നികുതിയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പനങ്ങളെ ജി.എസ്.ടി യിൽ ഉൾപ്പെടുത്തണമെന്നും ചൂണ്ടികാട്ടി. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ പ്രൊഫ.വി.എ. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ