നഗരസഭയിൽ ചൊവ്വാഴ്ച 74 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു. 623 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ചൊവ്വാഴ്ച 74 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 623 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 611 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 7 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 476. ആകെ മരണം 93.54 വയസ്സുള്ള പുരുഷൻ വാർഡ്
Day: September 21, 2021
ലോക അൽഷൈമേഴ്സ് ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ലോക അൽഷൈമേഴ്സ് ദിനം സാമൂഹ്യനീതി വകുപ്പിന്റെയും, മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയുടെയും നേതൃത്വത്തിൽ എ.ആർ.ഡി.എസ്.ഐ (അൽഷൈമേഴ്സ് ആന്റ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെ ജില്ലയിൽ ആചരിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ. ആയ എം.എച്ച് ഹരീഷ് ബോധവത്കരണ പരിപാടി ഉൽഘാടനം ചെയ്തു.'അൽഷൈമേഴ്സ് രോഗം പ്രധാന10 ലക്ഷണങ്ങൾ' ഉൾപ്പെട്ട ബോധവത്കരണ പോസ്റ്റർ ഇതോടനുബന്ധിച്ച് റിലീസ് ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷ. പി.എച്ച്
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1843 പേര്‍ക്ക് കൂടി കോവിഡ്, 2448 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,768
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1843 പേര്‍ക്ക് കൂടി കോവിഡ്, 2448 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,768 തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1843 പേര്‍ക്ക് കൂടി കോവിഡ്, 2448 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,768. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715,
സൗജന്യ നേത്ര പരിശോധന 25ന് ശനിയാഴ്ച
ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, ഐ ഫൗഡേഷൻ കണ്ണാശുപത്രിയും, ഇരിങ്ങാലക്കുട സേവാഭാരതി മെഡിസെൽ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 25 ശനിയാഴ്ച സേവാഭാരതി സേവന കേന്ദ്രത്തിൽ (കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം) സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ പരിശോധനയും നടത്തുന്നു. ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധരായ മെഡിക്കൽ ടീം നേത്ര സംബദ്ധമായ എല്ലാ രോഗങ്ങളും പരിശോധിക്കുന്നു. ആധുനികരീതിയിലുള്ള താക്കോൽദ്വാര തിമിര ശസ്ത്രക്രിയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും
ഡോക്ട്രേറ്റ് നേടിയ അമ്പിളിയെ സി.പി.ഐ ആദരിച്ചു
ഇരിങ്ങാലക്കുട : ജീവിത പ്രതിസന്ധികളെ അതിജീവിച്ച്, കാലിക്കറ്റ് യൂണിവേഴിസിറ്റിയില്‍ നിന്നും വ്യക്തിയും പൊതുമണ്ഡലവും എന്നവിഷയത്തിൽ മലയാള ചെറുകഥാകാരികളുടെ തെരഞ്ഞെടുത്ത രചനകളിലെ കുടുബസങ്കല്പത്തെ മുന്‍നിറുത്തിയുള്ള പഠനത്തില്‍ ഡോക്ട്രേറ്റ് നേടിയ അമ്പിളിയെ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജി ഫോറന്‍സിക് സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ സന്ദീപ് പി. എന്‍ നെ
ശ്രീനാരായണ ഗുരുദേവ മഹാസമാധി മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയൻ ആചരിച്ചു
ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി മുകുന്ദപുരം യൂണിയന്റെ ആസ്ഥാനത്ത് ഗുരുദേവ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡമനുസരിച്ച് വിശേഷാൽ പൂജയോടെ ആചരിച്ചു. തുടർന്ന് യൂണിയൻ ഹാളിൽ നടന്ന പ്രാത്ഥന യോഗം യുണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർമാരായ കെ.കെ. ബിനു, സജീവ് കുമാർ കല്ലട,
കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു
കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു. കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു. ചൊവാഴ്ച ഉച്ചയോടുകൂടിചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി ദേവസ്വം ഓഫീസിലെത്തിയ പുതിയ കമ്മീഷണറെ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ റിസർച്ച് പ്രൊജക്റ്റ് സമാരംഭം
ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജിലെ റിസർച്ച് സെന്ററിൽ കെ.എസ്.ഇ ലിമിറ്റഡ് സ്പോൺസർ ചെയ്യുന്ന റിസർച്ച് പ്രോജക്ടിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അഡ്വ.എ.പി ജോർജ്ജ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി .ആഷ തെരേസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ ഓഫ് സയൻസും റിസർച്ച് സെന്റർ ഡയറക്ടറുമായ ഡോ .സി. വിജി പ്രൊജക്റ്റ് റിപ്പോർട്ട് അവതരണവും കെ എസ് ഇ ലിമിറ്റഡ് എക്സി.