നഗരസഭയിൽ തിങ്കളാഴ്ച 58 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു. 577 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ തിങ്കളാഴ്ച 58 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 577 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 565 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 7 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 457. ആകെ മരണം 93.
Day: September 20, 2021
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2504 പേര്‍ക്ക് കൂടി കോവിഡ്,2369 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,692 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2504 പേര്‍ക്ക് കൂടി കോവിഡ്, 2369 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,692 കോവിഡ് തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2504 പേര്‍ക്ക് കൂടി കോവിഡ്, 2369 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,692 കോവിഡ്തൃശൂര് 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ
ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഇരിങ്ങാലക്കുട : എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.വേളൂക്കര പഞ്ചായത്തിലെ തൊമ്മാന സെന്റർ , കടുപ്പശ്ശേരി കോളനി , കുതിരത്തടം സെന്റർ , കാറളം പഞ്ചായത്തിലെ ചെമ്മണ്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരം, ചെമ്മണ്ട റോഡ് സെന്റർ , വെള്ളാനി തീപ്പെട്ടി
യുവതയ്ക്ക് പറന്നുയരാൻ സ്വപ്ന ചിറകേകി മുരിയാട് പഞ്ചായത്തിന്റെ ഉയരെ
മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതി ഉയരെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൈറ്റ്സ് ഫൗണ്ടേഷന്റെ ഇൻസ്പെയർ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയിട്ടാണ് ഉയരെ മുരിയാട് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് പി.എസ്.സി,സിവിൽ
സുഭിഷം സുരക്ഷിതം പദ്ധതിയുടെ വിളവിടുപ്പ് ഉത്സവം നടത്തി
വെള്ളാങ്ങല്ലൂർ: സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട സുഭിഷം സുരക്ഷിതം പദ്ധതിയിൻ കീഴിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പടിയൂർ കൃഷിഭവനിന്റെ കീഴിലെ ജൈവ കർഷകരായ രമേഷ്, സുധീഷ്, സൂരജ് എന്നിവർ കൂട്ടായ്മയായി ചെയ്ത ജൈവ കൃഷിയുടെ വിളവിടുപ്പ് ഉത്സവം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . പടിയൂർ പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ്
കാണാതായതെന്ന് ബന്ധുക്കൾ പരാതിപ്പെട്ട കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് വീട്ടില്‍ തിരിച്ചെത്തി
മാപ്രാണം : കാണാതായതെന്ന് ബന്ധുക്കൾ പരാതിപ്പെട്ട കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് തിങ്കളാഴ്ച പുലർച്ചെ വീട്ടില്‍ തിരിച്ചെത്തി. സുജേഷിനെ ശനിയാഴ്ച രാത്രി മുതൽ കാണാതായതെന്നു ബന്ധുക്കൾ ഞായറാഴ്ച വൈകുനേരം ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിരുന്നു.എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ സുജേഷ് വീട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍വരെ പോയി എന്നാണ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ സുജേഷ് പറയുന്നത്. താൻ സുരക്ഷിതമായി വീട്ടിൽ
സാമൂഹ്യ പരിവർത്തനത്തിലും നവോത്ഥാനത്തിലും കലാകാരന്മാരും സാഹിത്യകാരന്മാരും വഹിച്ച നിസ്തുലമായ പങ്ക് ആധുനികകാലത്തും അനവരതം തുടരണം – ആലങ്കോട് ലീലാകൃഷ്ണൻ
ഇരിങ്ങാലക്കുട : സാമൂഹ്യ പരിഷ്ക്കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും വിടി ഭട്ടതിരിപ്പാടും ഉൾപ്പടെയുള്ളവർ നയിച്ച നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം കുമാരനാശാൻ, എം.ആർ.ബി, പ്രേംജി തുടങ്ങി പലരും കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്ന് സാമൂഹ്യവിപ്ലവത്തിൽ വലിയ പങ്കുവഹിച്ച കെ.പി.എ.സി. ഉൾപ്പടെയുള്ള നാടക സംഘങ്ങൾ, കാഥികർ എന്നിവർ വഹിച്ച പങ്കും നിസ്തുലമെന്ന് പ്രശസ്ത കവിയും, വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രസ്താവിച്ചു.കീഴാളവർഗ്ഗത്തിന് അയിത്തമുണ്ടായിരുന്ന കാലത്ത് അവരുടെ തുള്ളൽ കലകളെ ക്ഷേത്രത്തിനകത്തേക്ക് കയറ്റിയ കുഞ്ചൻ നമ്പ്യാർ, മാപ്പിളപ്പാട്ടിനെയുൾപ്പടെ
ഡോൺ ബോസ്കോ യൂത്ത് സെൻററിൻ്റെ 58 -ാമത് വാർഷികവും അംഗത്വ ദിനവും ആഘോഷിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺബോസ്കോ യൂത്ത് സെൻററിൻ്റെ 58 -ാമത് വാർഷിക ആഘോഷ പരിപാടികളും മെമ്പർഷിപ്പ് ഡേയും ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി. വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോൺസിഞ്ഞോർ ജോയി പാലിയേക്കര നിർവഹിച്ചു. യൂത്ത് സെൻ്റർ അംഗങ്ങൾ (ദൈവത്തോടും, രാജ്യത്തോടും, ഡോൺ ബോസ്കോ യൂത്ത് സെൻറർന്നോടും വിശ്വസ്തത ഉള്ളവരായിരിക്കും എന്ന്) വാഗ്ദാനം നടത്തി തങ്ങളുടെ അംഗത്വ
കാലടി സംസ്കൃത സർവ്വകലാശാലയിൽ എം. എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് ദേവിക ഉണ്ണികൃഷ്ണന്
ഇരിങ്ങാലക്കുട : കാലടി സംസ്കൃത സർവ്വകലാശാലയിൽ എം. എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കണ്ടേശ്വരം ഈരേക്കാട്ടു ഉണ്ണികൃഷ്ണൻ മകൾ ദേവിക ഉണ്ണികൃഷ്ണനെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. തപസ്യയുടെ സംസ്ഥാന സെക്രട്ടറി സി. സി. സുരേഷും രഞ്ജിത്ത് മേനോനും ഇ. കെ കേശവനും ദേവികയുടെ വസതിയിൽ എത്തിയാണ് പൊന്നാട അണിയിച്ചു ആദരിച്ചത്.
സ്ക്കൂളുകൾ മൂന്ന് ഘട്ടമായി തുറക്കുന്നത് അഭികാമ്യം – റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസ്സോസ്സിയേഷൻ
സംസ്ഥാനത്തെ സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനം സ്വാഗതാർഹമെങ്കിലും പതിനഞ്ച് ദിവസത്തെ ഇടവേളകളിൽ ഹൈസ്കൂൾ, യു.പി.സ്കൂൾ, അവസാനം എൽ.പി.സ്ക്കൂൾ എന്നീ ക്രമത്തിൽ തുറക്കുന്നതായിരിക്കും ഉചിതമെന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസ്സോസ്സിയേഷൻ സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടികൾ വരുന്ന സാഹചര്യവും അവരുടെ കുടുംബങ്ങളുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ആ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗനവാടി വർക്കർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) ജനപ്രതിനിധികൾ, പ്രദേശത്തെ പൗര പ്രമുഖർ