യു.എ.ഇ യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മ KL45 UAE ഓണാഘോഷം സെപ്റ്റംബർ 24 വെള്ളിയാഴ്ച ദുബായ് ദെയ്റ അവാനി ഹോട്ടലിൽ, ചടങ്ങിൽ വിവിധ മേഖലകളിൽ ഈ കൂട്ടായ്മയെ സഹായിച്ച യൂ എ ഇ യിലെ സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്നു ദുബായ് : കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ, ഇരിങ്ങാലക്കുട നാട്ടുകാരായ പ്രവാസി സഹോദരങ്ങൾക്കായി സഹായസേവനങ്ങൾ ലഭ്യമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട കോവിഡ് ഹെൽപ്ഡെസ്ക് എന്ന വാട്സാപ്പ് കൂട്ടായ്മ പിന്നീട് യു
Day: September 14, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവാഴ്ച 19 കോവിഡ് പോസിറ്റീവ്. 467 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവാഴ്ച 19 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 467 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവാഴ്ച 19 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 467 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 454 പേരും, ആശുപത്രികളിൽ 6 പേരും, ഡി.സി.സി യിൽ 7 പേരും പോസിറ്റീവായി തുടരുന്നുണ്ട്.
വേളൂക്കര പഞ്ചായത്തിൽ കോൺഗ്രസ് – ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് എന്ന് എൽ.ഡി.എഫ്
ബിജെപി വോട്ട് സ്വീകരിച്ച കോൺഗ്രസ് ബിജെപി വോട്ട് സ്വീകരിക്കാതിരുന്ന എൽ.ഡി.എഫ്. നെ ബിജെപി ബന്ധം പറഞ്ഞു ആക്ഷേപിക്കുന്നത് മാല പൊട്ടിച്ചു ഓടുന്ന കള്ളൻ ജനക്കൂട്ടത്തിന് ഇടയിലൂടെ മറ്റുള്ളവരെ ചൂണ്ടിക്കാട്ടി കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞു ജനത്തെ പറ്റിച്ചു രക്ഷപ്പെടുന്നത് പോലെ എന്ന് എൽ.ഡി.എഫ് വേളൂക്കര പഞ്ചായത്ത് കമ്മിറ്റി വേളൂക്കര : ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധ മായി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ധനീഷിന്
മുകുന്ദപുരം താലൂക്കിലെ പട്ടയ വിതരണം നിർവ്വഹിച്ചു
മണ്ണിനോട് പൊരുതിയും അതിനെ പരിപാലിച്ചും ജീവിക്കുന്നവർക്ക് അവരുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ചടങ്ങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും സന്തോഷകരമായ ചടങ്ങാണെന്നും മുഖ്യമന്ത്രി മുകുന്ദപുരം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയിലെ സംസ്ഥാനതല പട്ടയമേളയിൽ മുകുന്ദപുരം താലൂക്കിലെ പട്ടയ വിതരണ ഉദ്ഘാടനവും പട്ടയ വിതരണവും പുതുക്കാട് നിയോജകമണ്ഡലം എം.എൽ.എ കെ.കെ രാമചന്ദ്രൻ നിർവ്വഹിച്ചു. സംസ്ഥാനതല പട്ടയവിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. വിവിധ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1936 പേര്‍ക്ക് കൂടി കോവിഡ്,2843 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,876 കോവിഡ്, ടി.പി.ആർ 15.12
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1936 പേര്‍ക്ക് കൂടി കോവിഡ്, 2843 പേർ രോഗമുക്തി നേടി, ടി.പി.ആർ 21.30. സംസ്ഥാനത്ത് ഇന്ന് 15,876 കോവിഡ്, ടി.പി.ആർ 15.12 തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 1936 പേര്‍ക്ക് കൂടി കോവിഡ്, 2843 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 15,876 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.12 എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം
എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : സ്പാർക്ക് പരിഷ്ക്കാരങ്ങൾ ഒഴിവാക്കുക, എല്ലാ ജില്ലകളിലും സ്പാർക്ക് പരാതി പരിഹാര സെല്ലുകൾ ഏർപ്പെടുത്തുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ട്രഷറി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.സി. ഷാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് സജിൻ.ആർ.
ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങൾ നിൽപ്പ് സമരം നടത്തി
മുരിയാട് : മുരിയാട് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി.തെരുവ് നായക്കളിൽ നിന്നും ഇഴജന്തുകളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽക്കണമെന്നും തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ ഭയവിഹലരായാണ് പുറത്തിറങ്ങുന്നത് എന്നും പ്രതിഷേധ സമരം ചെയ്തു കൊണ്ട് കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദ കുമാരി, നിത അർജൂൻ എന്നിവർ
98 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം
ചൊവ്വാഴ്ച 98 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് . ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 14 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റിവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 39 (17.57), ആളൂർ 21(16.94), കാട്ടൂർ 9(25.00), പൂമംഗലം7 (21.88), കാറളം 6(18.18), മുരിയാട് 6(12.77), വേളൂക്കര 6(7.89), പടിയൂർ 4(14.29) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച