ആളൂർ : കണ്ണിക്കരയിലെ ദളിത് യുവതി അഖില ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ്സിനോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി അച്ഛനമ്മമാരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയാണ് മന്ത്രി പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്. കണ്ണിക്കര ചാതേലിക്കുന്ന് വാതേക്കാട്ടിൽ വീട്ടിലെത്തി അഖിലയുടെ അച്ഛനമ്മമാരായ ഹരിദാസിനെയും സുജാതയെയും അഖിലയുടെ സഹോദരനെയും മന്ത്രി സമാശ്വസിപ്പിച്ചു. വേണ്ട
Day: September 11, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 28 കോവിഡ് പോസിറ്റീവ്. 523 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽശനിയാഴ്ച 28 കോവിഡ് പോസിറ്റീവ്523 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ശനിയാഴ്ച 28 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 523 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 503 പേരും, ആശുപത്രികളിൽ 7 പേരും, ഡി.സി.സി യിൽ 13 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 328. ആകെ മരണം 88. 45 വയസ്സുള്ള സ്ത്രീ വാർഡ് 148 വയസ്സുള്ള സ്ത്രീ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് – പ്രതികൾ സർക്കാർ സംരക്ഷണയിൽ വിലസുകയാണെന്ന് കോൺഗ്രസ്
കരുവന്നൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇപ്പോൾ പ്രതി പട്ടികയിലുള്ള സി.പി.എം - സി.പി.ഐ നേതാക്കൾ സർക്കാർ സംരക്ഷണയിൽ സുഖമായി വിലസുകയാണെന്നും ഡയറക്ടർമാർ ഉൾപ്പടെയുള്ള പ്രതികളെ ഒന്നന്വേഷിച്ചു പോകുവാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ്സ് .ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടവർ ജനങ്ങളുടെ സ്വത്തുതട്ടിയെടുത്തവരെ സംരക്ഷിക്കുന്ന വ്യഗ്രതയിലാണെന്നും ഈ തട്ടിപ്പു കേസിൻ്റെ ഗൂഢാലോചനയിൽ ബന്ധമുള്ള സി.പി.എം നേതാക്കളെ കുറിച്ച് അന്വേഷിക്കാതെയും നിക്ഷേപകരുടെ പണം എന്ന് തിരിച്ച് കൊടുക്കും എന്ന്
കോന്തിപുലം താൽക്കാലിക ബണ്ട് മാറ്റി സ്ഥിരം ബണ്ട് നിർമ്മിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ നിർദ്ദേശം
ഇരിങ്ങാലക്കുട : വിവിധ പഞ്ചായത്തുകളിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും, കോന്തിപുലം താൽക്കാലിക ബണ്ട് മാറ്റി സ്ഥിരം ബണ്ട് നിർമ്മിക്കണമെന്നും, ആർഹരായവരെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ കണ്ടെത്തുന്നതിനും ഗ്രാമ പഞ്ചായത്ത് തലത്തിൽ ലിസ്റ്റ് തയ്യാറാക്കണമെന്നും സമിതി യോഗം നിർദ്ദേശം നൽകി.മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പുതുക്കാട് എം.എൽ.എ. കെ.കെ. രാമചന്ദ്രൻ,
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 245 പേര്‍ക്ക് കൂടി കോവിഡ്, 2878 പേർ രോഗമുക്തി നേടി, ജില്ലയിലെ ടി.പി.ആർ 22.25. സംസ്ഥാനത്ത് ഇന്ന് 20487 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 12637 പേരെ പരിശോധിച്ചതിൽ 2812 പേര്‍ക്ക് കൂടി കോവിഡ്, 2878 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 22.25. സംസ്ഥാനത്ത് ഇന്ന് 20487 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.19 തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 12637 പേരെ പരിശോധിച്ചതിൽ 2812 പേര്‍ക്ക് കൂടി കോവിഡ്, 2812 പേർ രോഗമുക്തി നേടി. ജില്ലയിലെ ടി.പി.ആർ 22.25. സംസ്ഥാനത്ത് ഇന്ന് 20487 കോവിഡ്, സംസ്ഥാനത്തെ ടി.പി.ആർ 15.19തൃശൂര്‍ 2812, എറണാകുളം
ആളൂർ ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ‘ടേക്ക് എ ബ്രേക്ക്’ ഉദ്ഘാടനം ചെയ്തു
വെള്ളാഞ്ചിറ : ആളൂർ ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം 'ടേക്ക് എ ബ്രേക്ക്' ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. പഞ്ചായത്തിലെ വെള്ളാഞ്ചിറയിലെ കുട്ടികളുടെ പാർക്കിന് സമീപമായിട്ടാണ് വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ മുഖ്യാതിഥി
സാധാരക്കാരന്റെ അടുക്കള പൂട്ടിക്കുന്ന ഇന്ധന വിലവർദ്ധിപ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ മറന്ന് പൊതുജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല – സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി
ഇരിങ്ങാലക്കുട : പാചക വാതക വിലവർദ്ധനവുൾപ്പെടെ, സാധാരണ ജനങ്ങളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പൊതുജനം കോവിഡ് മാനദണ്ഡങ്ങൾ മറന്ന് കൊണ്ട് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാഴ്ച്ച വിദൂരമല്ലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി അഭിപ്രായപ്പെട്ടു.പാചക വാതക വില വർദ്ധനവിനും , കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കുമേതിരെ സംസ്ഥാന വ്യാപകമായി കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന പ്രക്ഷോപ സമരങ്ങളുടെ ഭാഗമായി സി പി
245 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം
മുരിയാട് 57 (52.29), ഇരിങ്ങാലക്കുട 54 (21.09), കാറളം 42 (48.84), വേളൂക്കര 40 (20.62), ആളൂർ 24 (18.46), കാട്ടൂർ 13 (23.21), പടിയൂർ 12 (32.43), പൂമംഗലം 3 (10.34) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച 245 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ ജില്ലയിൽ 2812 പേർ പോസിറ്റീവ്, TPR 22.25ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കോവിഡ് പോസിറ്റീവ് 54,
ഇരിങ്ങാലക്കുട ബിഷപ്പിന്റെ ലൗജിഹാദ്, ലഹരി ജിഹാദ് പരാമർശങ്ങൾ സമുദായത്തിന് വേദന ഉണ്ടാക്കിയതായി ഇരിങ്ങാലക്കുട മുസ്ലിം ജമാത്ത് കമ്മിറ്റി, ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം
ഇരിങ്ങാലക്കുട ബിഷപ്പിന്റെ ലൗജിഹാദ്, ലഹരി ജിഹാദ് പരാമർശങ്ങൾ സമുദായത്തിന് വേദന ഉണ്ടാക്കിയതായി ഇരിങ്ങാലക്കുട മുസ്ലിം ജമാത്ത് കമ്മിറ്റി, ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം ഇരിങ്ങാലക്കുട : പാലാ ബിഷപ്പിനെ അനുകൂലിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പിതാവ് നടത്തിയ ലൗജിഹാദ്, ലഹരി ജിഹാദ് പരാമർശങ്ങൾ സമുദായത്തിന് വളരെ വേദന ഉണ്ടാക്കിയതായി ഇരിങ്ങാലക്കുട മുസ്ലിം ജമാത്ത് കമ്മിറ്റി. പ്രസ്താവന അദ്ദേഹം തെറ്റ് തിരുത്തുകയോ പിൻവലിക്കുകയോ
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ ഓപ്പൺ ലാബ് നാടിനു സമർപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം (2017-21ബാച്ച്) വിദ്യാർത്ഥികൾ നിർമ്മിച്ച ഓട്ടോമൊബൈൽ ഓപ്പൺ ലാബ്, ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ. ബിന്ദു, നാടിനു സമർപ്പിച്ചു. പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും വാഹനങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സഹായകരമായ രീതിയിലുള്ള 750 ച. അടി. വിസ്തീർണ്ണത്തിൽ ആണ് ലാബിന്റെ നിർമ്മാണം.മുപ്പതോളം വിദ്യാർത്ഥികളുടെ 2 മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ പൂർത്തീകരിച്ച ഓട്ടോമൊബൈൽ ഓപ്പൺ ലാബിൽ TATA SUMO, CHESIS 407, CHESIS BMW