കോവിഡ് ബാധിതരായവർ വീടുകളിൽതന്നെ ക്വാറന്റീനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റീ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും.ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കും.കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ അക്കാര്യം പഞ്ചായത്തിനെ
Day: September 4, 2021
ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി.
ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച ഒരു കോവിഡ് മരണം, 48 കോവിഡ് പോസിറ്റീവ്. 684 പേർ ചികിത്സയിൽ
നഗരസഭയിൽ ശനിയാഴ്ചഒരു കോവിഡ് മരണം (വാർഡ് 9),48 കോവിഡ് പോസിറ്റീവ്684 പേർ ചികിത്സയിൽഹോം ക്വാറന്റൈനിൽ 440 പേർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ശനിയാഴ്ച ഒരു കോവിഡ് മരണം (വാർഡ് 9 ), 48 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 684 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 661 പേരും, ആശുപത്രികളിൽ 6 പേരും, ഡി.സി.സി യിൽ 17 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് – കോൺഗ്രസ്സ് സായാഹ്ന ധർണ നടത്തി
പൊറത്തിശ്ശേരി : സി.പി.എം ഭരണത്തിലായിരുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കണമെന്നും പ്രതികൾക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.പൊറത്തിശ്ശേരി മഹാത്മാ സ്ക്കൂളിന് സമീപം നടത്തിയ സായാഹ്ന ധർണ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ. പി.എൻ.
കുർബാനയർപ്പണ രീതി : ഇരിങ്ങാലക്കുട രൂപത ഇടവകകളിൽ ഞായറാഴ്ച ഇടയലേഖനം വായിക്കുകയില്ല -ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി
കുർബാനയർപ്പണ രീതി - ഇരിങ്ങാലക്കുട രൂപത ഇടവകകളിൽ ഞായറാഴ്ച ഇടയലേഖനം വായിക്കുകയില്ല - ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി ഇരിങ്ങാലക്കുട : കുർബാനയർപ്പണ രീതിയെക്കുറിച്ച് ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള സിനഡൽ തീരുമാനത്തിനെതിരെ പരാതി നൽകിക്കഴിഞ്ഞു. കൽപ്പന പുറപ്പെടുവിച്ച അവരിൽനിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലയെങ്കിൽ റോമിലെ മേൽ കോടതിയിലേക്ക് അപേക്ഷിക്കുവാനുള്ള അവകാശവും സഭാ നിയമപ്രകാരം ഉണ്ട്. ആയതിനാൽ ഇത് ധിക്കാരമോ അനുസരണക്കേടോ അല്ല മറിച്ച് ന്യായമായ അവകാശത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനാൽതന്നെ ഇടയലേഖനം വായിക്കാൻ
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 3474 പേര്‍ക്ക് കൂടി കോവിഡ്, 2791 പേര് രോഗമുക്തരായി, ചികിത്സയിൽ 21954 പേര്. സംസ്ഥാനത്ത് ഇന്ന് 29682
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 3474 പേര്‍ക്ക് കൂടി കോവിഡ്, 2791 പേര് രോഗമുക്തരായി, ചികിത്സയിൽ 21954, ജില്ലയിലെ TPR 21.35.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3443 പേർക്ക്. സംസ്ഥാനത്ത് ഇന്ന് 29682 കോവിഡ് തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 3474 പേര്‍ക്ക് കൂടി കോവിഡ്, 2791 പേര് രോഗമുക്തരായി, ചികിത്സയിൽ 21954, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3443 പേർക്ക്. ജില്ലയിലെ TPR 21.35. സംസ്ഥാനത്ത് ഇന്ന് 29682 കോവിഡ് തൃശൂര്‍ 3474, എറണാകുളം
291 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR അറിയാം
മുരിയാട് 91 (36.55)ആളൂർ 71 (25)ഇരിങ്ങാലക്കുട 48 (15.95)പൂമംഗലം 23 (52.27)കാട്ടൂർ 17 (16.19)വേളൂക്കര 16 (9.47)പടിയൂർ 15 (33.33)കാറളം 10 (18.18) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ശനിയാഴ്ച 291 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ ജില്ലയിൽ 3474 പേർ പോസിറ്റീവ്, TPR 21.35ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കോവിഡ് പോസിറ്റീവ് 48 പരിശോധിച്ചത് 301 പേരെ, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 15.95കാട്ടൂർ
തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഹിന്ദി, കെമിസ്ട്രി അധ്യാപക ഒഴിവുകൾ
പരിഷ്കരിച്ച കുർബാന അർപ്പണ രീതി നവംബർ 28 മുതൽ ഇരിങ്ങാലക്കുട രൂപതയിൽ നടപ്പിൽ വരുമെന്നും ഇതുസംബന്ധിച്ച ഇടയലേഖനം പള്ളികളിൽ ഞായറാഴ്ച നിർബന്ധമായും വായിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസ്
ഇരിങ്ങാലക്കുട : പരിഷ്കരിച്ച കുർബാന ക്രമവും കുർബാന അർപ്പണ രീതിയും നവംബർ 28 ഞായർ മുതൽ ഇരിങ്ങാലക്കുട രൂപതയിൽ നടപ്പിൽ വരുമെന്നും, സിനഡ് അംഗീകരിച്ച തീരുമാനങ്ങളെ കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിനെ ഇടയലേഖനം രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സെപ്റ്റംബർ 5 ഞായറാഴ്ച നിർബന്ധമായും വായിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസ് അറിയിപ്പ്. ഈ തീരുമാനത്തിന് വിരുദ്ധമായി നടക്കുന്നതെല്ലാം രൂപത കൂട്ടായ്മയെ തകർക്കുന്നതും വിശ്വാസ പാരമ്പര്യത്തെ നിഷേധിക്കുന്നതും ആണെന്നും അതിനാൽ
കലാനിലയം രാഘവനാശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിദ്ധ്യം – പട്ടിക്കാംതൊടി പുരസ്കാര ജേതാവും തന്റെ ഗുരുനാഥനുമായ കലാനിലയം രാഘവനാശാനെ അഭിനന്ദിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു എത്തി
ഇരിങ്ങാലക്കുട : കഥകളിയിൽ തന്റെ ഗുരുനാഥനും ഈ വർഷത്തെ പട്ടിക്കാംതൊടി പുരസ്കാര ജേതാവുമായ കലാനിലയം രാഘവനാശാനെ അഭിനന്ദിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാഘവനാശാന് പുരസ്കാരം ലഭിച്ചതിൽ ശിഷ്യ എന്നനിലക്ക് ഏറെ അഭിമാനവും ആഹ്ളാദവുമുണ്ട്, ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയുടെ മാറ്റു കൂട്ടിക്കൊണ്ട് ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്ക് പ്രചോദിപ്പിച്ചാനയിച്ച ആശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിദ്ധ്യമാണെന്നും മന്ത്രി പറഞ്ഞു. നളചരിതത്തിലെ ഹംസം, കാട്ടാളൻ, ലവണാസുരവധത്തിലെ ഹനുമാൻ,