ഇരിങ്ങാലക്കുട : ഗാന്ധി സേവാസദനം കഥകളി അക്കാദമിയും പട്ടിക്കാംതൊടിയില്‍ രാമുണ്ണിമേനോന് ട്രസ്റ്റും സംഘടിതമായി കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാമുണ്ണി മേനോൻെറ സ്മരണാർഥം നല്‍കിവരുന്ന പട്ടിക്കാംതൊടി പുരസ്കാരത്തിന് കലാനിലയം രാഘവനാശാനെ തിരഞ്ഞെടുത്തു.
Day: September 2, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച , 68 കോവിഡ് പോസിറ്റീവ്. 687 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 68 കോവിഡ് പോസിറ്റീവ്. 687 പേർ ചികിത്സയിൽ, ഹോം ക്വാറന്റൈനിൽ 373 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ വ്യാഴാഴ്ച 68 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 687 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 663 പേരും, ആശുപത്രികളിൽ 7 പേരും, ഡി.സി.സി യിൽ 17 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 373. ആകെ മരണം 86. 3
നഗരസഭാ ചെയർപേഴ്സണും 15 യു.ഡി.എഫ് കൗൺസിലർമാരും ഊട്ടിയിലേക്ക് ഉല്ലാസയാത്രപോയത് കരാറുകാരുടെ ചിലവിലാണെന്നു ആരോപിച്ചു ബി ജെ പി. ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ചെയർപേഴ്സന്റെ മുറിയിൽ ഉപരോധസമരം
ഇരിങ്ങാലക്കുട : നഗരസഭയിൽ കോവിഡ് വ്യാപനം ആശങ്കയുയർത്തുന്ന നിലയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹച്യര്യത്തിൽ ഭരണകക്ഷിയായ 15 യു.ഡി.എഫ് കൗൺസിലർമാരും നഗരസഭാ ചെയർപേഴ്സണും ഊട്ടിയിലേക്ക് ഉല്ലാസയാത്രപോയത് കരാറുകാരുടെ അഴിമതി പണത്തിന്റെ ചിലവിലാണെന്നു ആരോപിച്ചു ബി ജെ പി.യാത്രക്ക് ശേഷം ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ചെയർപേഴ്സന്റെ മുറിയിൽ ബിജെപി കൗൺസിലർമാർ ഉപരോധസമരം നടത്തി. വ്യാഴാഴ്ച ഉച്ചക്ക് തുടങ്ങിയ ഉപരോധം രാത്രി 7 മണിവരെ നീണ്ടു. പോലീസെത്തി ഇവരെ നീക്കം ചെയ്തു. കൗൺസിലർമാർക്കൊപ്പം വിനോദ
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 4334 പേര്‍ക്ക് കൂടി കോവിഡ്, 2700 പേര് രോഗമുക്തരായി, 4324 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 32,097
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 4334 പേര്‍ക്ക് കൂടി കോവിഡ്, 2700 പേര് രോഗമുക്തരായി, 4324 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 32,097 തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (02/09/2021) 4334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 2700 പേര് രോഗമുക്തരായി . ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 4324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു,
മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം തീർക്കാൻ ആയുർ കിരണം പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്
മുരിയാട് : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാധ്യതയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദത്തിന് സാധ്യത ഉപയോഗപ്പെടുത്താൻ ആയുർ കിരണം പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ഇദംപ്രഥമമായാണ് ഇത്തരം പദ്ധതി ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടം അംഗനവാടി കുട്ടികൾക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. അംഗനവാടികൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു തരത്തിലുള്ള മരുന്നുകൾ ആണുള്ളത്. കുട്ടികൾക്ക് അനായാസേന കഴിക്കാൻ പറ്റാവുന്ന മരുന്നുകളാണ്.
കലാനിലയം വാർഡിൽ തെരുവുനായ് ശല്യം രൂക്ഷം
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൾ വഴിയാത്രികർക്ക് ഭീഷണിയാകുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലേക്കും കലാനിലയത്തിലേക്കുമുള്ള ഇടവഴികളിൽ ഇവ പെറ്റു പെരുകി കൂട്ടമായി വിഹരിക്കുന്നു. പകൽ സമയങ്ങളിൽ ജനങ്ങൾക്കും വാഹനങ്ങൾക്കും തടസ്സമായി റോഡുകൾ കയ്യേറുന്ന അവസ്ഥ ഇവിടുത്തെ നിത്യ കാഴ്ചയാണ്. തെരവു നായ്ക്കളെ കണ്ടുപിടിച്ച് വദ്ദീകരണം ചെയ്യുവാനുള്ള ഉത്തരവ് നഗരസഭയും ആരോഗ്യ വകുപ്പും നടപ്പിലാക്കി സ്വന്തത്രരായി ജനജീവിതത്തിന് തടസ്സം സൃഷിടിക്കുന്ന തെരവു നായ്ക്കളുടെ ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് തെക്കേ
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ്
കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തുടർച്ചയായി നടത്തി വരുന്ന സമരം കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചു. ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് നീതി കിട്ടുന്നത് വരെയും ഭരണ സമിതി അംഗങ്ങൾ അടക്കം തട്ടിപ്പിൽ ബന്ധമുള്ള മുഴുവൻ സി.പി.എം.നേതാക്കളെയും പ്രതികളാക്കി ചേർത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തുവാൻ തീരുമാനിച്ചു, വരും ദിവസങ്ങളിൽ കെ.പി.സി.സി.പ്രസിഡണ്ട്, പ്രതിപക്ഷ