ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര നായകനും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ.പി.കേശവമേനോൻ്റ 135-ാം ജന്മദിനം മാതൃഭൂമി ശക്തി സ്റ്റഡി സർക്കിൾ പ്രവർത്തകർ ആചരിച്ചു. സ്റ്റഡി സർക്കിൾ ഉപദേശക സമിതി അംഗം ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ജയൻ അരിമ്പ്ര, ബാബുരാജ് പൊറത്തിശ്ശേരി, കെ.വിനീത്, ഹരി കെ. കാറളം, ടി.ജി.സിബിൻ എന്നിവർ സംസാരിച്ചു.
Day: September 1, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച ഒരു മരണം, 85 കോവിഡ് പോസിറ്റീവ്. 637 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച ഒരു മരണം, 85 കോവിഡ് പോസിറ്റീവ്. 637 പേർ ചികിത്സയിൽ, ഹോം ക്വാറന്റൈനിൽ 392 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ബുധനാഴ്ച ഒരു മരണം (വാർഡ് 6), 85 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 637 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 608 പേരും, ആശുപത്രികളിൽ 9 പേരും, ഡി.സി.സി യിൽ 20 പേരും പോസിറ്റീവായി തുടരുന്നുണ്ട്.
ജലവിതരണം തടസ്സപ്പെടും
ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റിയുടെ ഇരിങ്ങാലക്കുട സെക്ഷന്റെ കീഴിൽ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ജല വിതരണം നടത്തുന്ന മാങ്ങാടിക്കുന്ന് ജല ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ സെപ്റ്റംബർ 6 ,7 ,8 ,9 തിയ്യതികളിൽ ജലവിതരണം പൂർണ്ണമായും നിർത്തിവയ്ക്കുന്നതായിരിക്കും. ആയതിനാൽ ഈ ദിവസങ്ങളിൽ ജലവിതരണം പൂർണ്ണമായും തടസ്സപെടുന്നതും തുടർന്ന് ജലവിതരണം ക്രമത്തിൽ പുനരാരംഭിക്കുന്നതുമായിരിക്കും.
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 4425 പേര്‍ക്ക് കൂടി കോവിഡ്, 2597 പേര് രോഗമുക്തരായി, 4402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 32,803
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 4425 പേര്‍ക്ക് കൂടി കോവിഡ്, 2597 പേര് രോഗമുക്തരായി, 4402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 24.95%. സംസ്ഥാനത്ത് ഇന്ന് 32,803 തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (01/09/2021) 4425 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 2597 പേര് രോഗമുക്തരായി . ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 4402 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആയുർവേദ ശല്യതന്ത്ര പോസ്റ്റ് ഗ്രാജുവേഷൻ ഫൈനൽ ഇയർ പരീക്ഷയിൽ 2-ാം റാങ്ക് ഡോ. ഗായത്രി ടി. എസിന്
ഇരിങ്ങാലക്കുട : രാജീവ്ഗാന്ധി ഹെൽത്ത് യൂണിവേഴ്സിറ്റി കർണാടകയിൽ നടത്തിയ ആയുർവേദ ശല്യതന്ത്ര പോസ്റ്റ് ഗ്രാജുവേഷൻ ഫൈനൽ ഇയർ പരീക്ഷയിൽ 2-ാം റാങ്ക് ഡോ. ഗായത്രി ടി. എസിന് . സെൻട്രൽ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ ടി.. ജി സച്ചിത്തിന്റെയും, എസ് .എൻ.ബി. എസ്സ്. സമാജം എൽ. പി. സ്കൂൾ അധ്യാപിക. രഞ്ജി ടീച്ചറിന്റെയും മകളും, മെക്കാനിക്കൽ എഞ്ചിനീയർ അതുലിന്റെ ഭാര്യയുമാണ് ഗായത്രി.
ദേശീയ ആസ്തിവില്പന, ഭീകരവാദത്തേക്കാൾ അപകടകരം – എ.ഐ.ടി.യു.സി.
ഇരിങ്ങാലക്കുട : ദേശീയ ആസ്തിവില്പന, ഭീകരവാദത്തേക്കാൾ അപകടകരമാണെന്ന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന രാജ്യത്തെ പൊതുമേഖലാ, ആസ്തി വില്ലനക്കെതിരെ സംസ്ഥാന വ്യാപകമായി എ.ഐ.ടി.യു.സി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റൊഫീസിന് മുൻപിൽ നടന്ന സമരം ഉത്ഘാടനം ചെയ്ത് എ.ഐ.ടി.യു.സി. തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു.കോവിഡ് വ്യാപനം മൂലം ലോകരാജ്യങ്ങളിലെന്നപോലെ തന്നെ ഇന്ത്യാ രാജ്യത്തും തൊഴിൽ മേഖലയും
530 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ബുധനാഴ്ച 530 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സെപ്റ്റംബർ 1 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ്, TPR യഥാക്രമം - മുരിയാട് 115(34.74), പടിയൂർ 91(37.76), ഇരിങ്ങാലക്കുട 84(23.14), ആളൂർ 69(26.74), വേളൂക്കര 51(31.88), കാറളം 48(35.82), കാട്ടൂർ 44(37.61), പൂമംഗലം 28 (32.94) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 530 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്
ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സെപ്തംബർ 4 ശനിയാഴ്ച
വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സെപ്തംബർ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ വെള്ളാങ്ങല്ലൂർ പി.സി.കെ ഓഡിറ്റോറിയത്തിൽ നടക്കും. ആൽഫ പരിചരണത്തിലുള്ള രോഗികൾക്കും, കുടുംബങ്ങൾക്കും, മുൻകൂട്ടി രജിസ്റ്റർ ചെയ്ത പുറമെ നിന്നുള്ള 350 പേർക്കുമാണ് വാക്സിനേഷൻ നൽകുന്നത്. അതിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ എം.കെ. ഇബ്രാഹിം ഹാജി, കൺവീനർ മുഹമ്മദ് കുഞ്ഞി കരിപ്പാക്കുളം