ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസമായി നടന്നുവരുന്ന അങ്കുലിയാങ്കം കൂത്തിന് രക്ഷോവധത്തോടെ ബുധനാഴ്ച സമാപനമായി. ഹനൂമാനാണ് ഇതിലെ പ്രധാനകഥാപാത്രം. സുഗ്രീവാജ്ഞയനുസരിച്ച് സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്മാരിൽ ഹനൂമാൻ സമുദ്രം ചാടികടന്ന് ലങ്കയിൽ ചെന്ന് സീതാദേവിയെ കണ്ട് ശ്രീരാമൻ കൊടുത്തയച്ച അങ്കുലീയകം കൊടുത്ത് സീത കൊടുത്തയച്ച ചൂഡാരത്നവുമായി തിരികെ വരുന്നതുവരെ യുള്ള കഥാഭാഗമാണിതിന്റെ പ്രമേയം.ഹനുമാനായി ഗുരു അമ്മന്നുർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ, മാധവ് ചാക്യാർ എന്നിവർ രംഗത്തെത്തി.
Day: August 4, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 55 കോവിഡ് പോസിറ്റീവുകൾ, 365 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ബുധനാഴ്ച 55 കോവിഡ് പോസിറ്റീവുകൾ, 365 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ബുധനാഴ്ച 55 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 365 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 355 പേരും, ആശുപത്രികളിൽ 8 പേരും, ഡി.സി.സി യിൽ 2 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 523. ആകെ
1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും. പുതിയ മാനദണ്ഡപ്രകാരം ജില്ലയിൽ 2 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ലോക്ക് ഡൌൺ നിയന്ത്രണ രീതിയിൽ മാറ്റം, ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തനാനുമതി നൽകും. ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിച്ചാണ് (WIPR) പുതിയ മാനദണ്ഡം.ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 2 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യഴാഴ്ച്ച മുതൽ
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അഴിമതി- കർഷക മോർച്ച പ്രതിഷേധ ധർണ്ണ നടത്തി
കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ബാങ്ക് 300 കോടി കൊള്ളയിൽ ഭരണസമിതി അംഗങ്ങളേയും, കൊള്ളയുടെ പങ്ക് പറ്റിയ സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ള മുഴുവൻ പേരേയും അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുക, ഇവരുടെ ഭൂമി ജപ്തി ചെയ്ത് സഹകാരികൾക്ക് നൽകുക, മുഴുവൻ സഹകാരികളേയും രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി- കർഷകമോർച്ച നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക – എ.ഐ.ടി.യു.സി ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ സമരം നടത്തി. ലോട്ടറി തൊഴിലാളികൾക്ക് 10000 രൂപ ബോണസ് നൽകുക, ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക, ലോട്ടറിയുടെ മുഖവില കുറയ്ക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമരം എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ ഉദ്ഘാടനം ചെയ്തു, അഡ്വക്കേറ്റ് പോളി കണിച്ചായി അദ്ധ്യക്ഷത വഹിച്ചു. എം
250 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ടി.പി.ആർ അടിസ്ഥാനം ഇന്നുകൂടി മാത്രം, നാളെ മുതൽ പുതിയ രീതിബുധനാഴ്ച 250 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ആഗസ്റ്റ് 4 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 83(24.41), ആളൂർ 44(19.56), കാട്ടൂർ 37(25.52), മുരിയാട് 31(4.87), പടിയൂർ 20 (16.81), കാറളം 19(7.60), വേളൂക്കര 13(18.84), പൂമംഗലം 3(6.52) ജില്ലാ
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 2917 പേര്‍ക്ക് കൂടി കോവിഡ്, 2651 പേര് രോഗമുക്തരായി, 2894 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,414
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 2917 പേര്‍ക്ക് കൂടി കോവിഡ്, 2651 പേര് രോഗമുക്തരായി, 2894 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,414 തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (4/08/2021)2917പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 2651 പേര് രോഗമുക്തരായി, ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2894പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.01% ആണ്. സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
വാക്സിന് വിതരണത്തില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ – കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി
കാട്ടൂര്‍ : വാക്സിനേഷന് ക്യാമ്പില്‍ സി.പി.എം അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ചും, കോവിഡ് മഹാമാരിക്കാലത്ത് പോലും ആശാവര്‍ക്കറുടെ ഒഴിവ് നികത്താതെ ആരോഗ്യരംഗത്ത് വരുന്ന വീഴ്ചകള്‍ മറച്ചു വച്ച് പ്രസിഡന്റിന്റെ മൗനാനുവാദത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമര നാടകത്തില്‍ പ്രതിഷേധിച്ചും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.മണ്ഡലം പ്രസിഡന്റ് എ.എസ് ഹെെദ്രോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ സന്തോഷ്
മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ അഡ്വ: തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി. ചാർളി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ കെ.എ. റിയാസുദ്ദീൻ, ആന്റണി പി.എ, ഡോ. മാർട്ടിൻ, ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, യു.ഡി.എഫ്
എം.ബി.ബി എസിൽ ഉന്നത വിജയം നേടിയ നൂറിൻ റിയ സഗീറിന് ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം നൽകി
വെള്ളാങ്ങല്ലൂർ : പാട്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എം.ബി. ബി എസിൽ ഉന്നത വിജയം നേടിയ നൂറിൻ റിയ സഗീറിനെ എം.എസ്.എസ് (മുസ്ലിം സർവീസ് സൊസൈറ്റി )വെള്ളാങ്ങല്ലൂർ യൂണിറ്റ് കമ്മിറ്റി ശിഹാബ് തങ്ങൾ സ്മാരക സ്നേഹാദരം നൽകി ആദരിച്ചു. എം. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറ ടീ. കെ അബ്ദുൽ കരീം മാസ്റ്റർ പുരസ്ക്കാരം നൽകി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.എം