ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച ഒരു മരണം, 41 കോവിഡ് പോസിറ്റീവ്. 587 പേർ ചികിത്സയിൽ, ഹോം ക്വാറന്റൈനിൽ 366 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ചൊവ്വാഴ്ച ഒരു മരണം (വാർഡ് 6), 41 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 587 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 554 പേരും, ആശുപത്രികളിൽ 17 പേരും, ഡി.സി.സി യിൽ 16 പേരും പോസിറ്റീവായി തുടരുന്നുണ്ട്.
Month: August 2021
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2806 പേര്‍ക്ക് കൂടി കോവിഡ്, 2602 പേര് രോഗമുക്തരായി, 2788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 30,203
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2806 പേര്‍ക്ക് കൂടി കോവിഡ്, 2602 പേര് രോഗമുക്തരായി, 2788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 30,203 തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 2806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 2602 പേര് രോഗമുക്തരായി . ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 2788 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു,
ദേശീയ കായിക ദിനത്തില്‍ യൂത്ത് ഫിറ്റ്നസ് ക്യാമ്പയിനുമായി സഹൃദയ കോളേജ്
കൊടകര : ദേശീയ കായിക ദിനത്തില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും വെര്‍ച്യൂല്‍ യൂത്ത് ഫിറ്റ്നസ് ക്യാമ്പയിന് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തു. ഫിഫ നാഷണല്‍ റഫറി ആല്വിന് ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായി. നല്ല നാളേക്കായി ആരോഗ്യമുള്ള തലമുറ എന്ന് സന്ദേശവുമായാണ് ഫിറ്റ്നസ് ക്യാമ്പയിന് നടത്തിയത്. ഓരോരുത്തരും ലൈവായി
ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചറർ ആവശ്യമുണ്ട്. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും പി.എച്ച്. ഡിയും നേടിയവർക്കും അപേക്ഷിക്കാം . യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 % മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിയ്ക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം സെപ്തംബര്‍ 16-ാം തിയ്യതി വ്യാഴാഴ്ച രാവിലെ 9.30ന് കോളേജ് ഓഫീസിൽ ഹാജരാകണം.
കള്ളു വ്യവസായം സംരക്ഷിക്കാർ സർക്കാർ നടപടി സ്വീകരിക്കുക – എ. ഐ. ടി.യു.സി
ഇരിങ്ങാലക്കുട : കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട് ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ എ. ഐ. ടി.യു.സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫിസിനു മുന്നിൽ ധർണ സമരം നടത്തി.സമരം എ. ഐ. ടി.യു.സി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഐ. ടി.യു.സി ജില്ലാ കൺവീനർ കെ.എസ്
ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിലെ സ്ഫോടനം ഉന്നതതല അന്വേഷണം നടത്തണം – ബി.ജെ. പി
ഇരിങ്ങാലക്കുട : ചെറുതൃക്ക് ക്ഷേത്രത്തിന് സമീപം മുകുന്ദപുരം താലൂക്ക് കോ ഓപ്പറേറ്റി സ്റ്റോർ ബിൽഡിംങ്ങിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഭീകരമായ സ്ഫോടനത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. രണ്ടു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടാക്കുകയും സമീപ കെട്ടിടങ്ങളിലും നാശം നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സ്ഫോടനം ദുരൂഹത ഉണ്ടാക്കുന്നതാണ്.നഗരമദ്ധ്യത്തിലെ തിരക്കേറിയ സ്ഥലത്ത് ബിൽഡിംങ്ങിന്റെ ഇടുങ്ങിയ റൂമിൽ ഗ്യാസ് ഗോഡൗണും മണ്ണെണ്ണയും
ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു. പുത്തൻകുളം ഗണപതി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറേ നട, ശക്തി നിവാസ് എന്നിവിടങ്ങളിൽ ഉണ്ണിക്കണ്ണൻ്റെ വേഷധാരണം, നാമജപം, വൃക്ഷ പൂജ , ഗോപൂജ, ഗോകർഷകനെ ആദരിക്കൽ, ഗോപികാ നൃത്തം, നദീവന്ദനം എന്നിവ നടന്നു. ബാലഗോകുലം ഇരിങ്ങാലക്കുട താലൂക്ക് ഭഗിനി പ്രമുഖ കുമാരി ആശ സുരേഷ്, രക്ഷാധികാരി അയ്യപ്പദാസ് , വിസ്താരക്
നഗരത്തെ ഭയപ്പാടിലാക്കി രാത്രി ചെറുമുക്ക് ക്ഷേത്രത്തിനു സമീപത്ത് പൊട്ടിത്തെറി, ചായക്കടക്ക് നാശനഷ്ടം
ഫോട്ടോ ക്രെഡിറ്റ് : സജേഷ് കുമാർ, എസ്സാർ അസ്സോസിയേറ്റ് ഇരിങ്ങാലക്കുട : നഗരത്തെ നടുക്കി തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപത്ത് പൊട്ടിത്തെറി. വൈദ്യുതിബന്ധവും ഒപ്പം താറുമാറായി. റേഷൻ കടയോട് ചേർന്നുള്ള ബബ്ൾസ് ടീ സ്റ്റാളിന്റെ ഷട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്, ഉള്ളിലെ ഫ്രിഡ്ജും ഉപകരണങ്ങളും പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്. വലിയ സ്ഫോടനശബ്ദം ഒരു കിലോമീറ്ററിനപ്പുറവും കേട്ടതായി പറയുന്നു. ചായക്കടയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് റോഡിനപ്പുറമുള്ള കെ.എസ്.ഇ.ബിയുടെ എസ്.ബി.ടി ട്രാന്‍സ്ഫോര്‍മറിൽ
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റി കീഴിലെ യുണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു
പടിയൂർ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റി കീഴിലെ യുണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. ചെട്ടിയാൽ സൗത്ത് യൂണിറ്റ് സമ്മേളനം എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു. അശ്വിൻ സ്വാഗതവും അരുൾ അദ്ധ്യക്ഷതയും വഹിച്ചു.ചെട്ടിയൽ സെൻറർ യൂണിറ്റ് സമ്മേളനം സിപിഐ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സ:വി.ആർ രമേഷ് ഉദ്ഘാടനം ചെയ്തു. സെൽവിൻ സെബാസ്റ്റ്യൻ സ്വാഗതവും
ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 37 കോവിഡ് പോസിറ്റീവ്, 547 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 37 കോവിഡ് പോസിറ്റീവ്, 547 പേർ ചികിത്സയിൽ, ഹോം ക്വാറന്റൈനിൽ 385 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ തിങ്കളാഴ്ച 37 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 547 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 525 പേരും, ആശുപത്രികളിൽ 8 പേരും, ഡി.സി.സി യിൽ 14 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 385. ആകെ മരണം 84.1) 19 വയസ്സുള്ള