ഇരിങ്ങാലക്കുട : ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ഇരിങ്ങാലക്കട ഏരിയാ കമ്മിറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ സി.ഐ.ടി.യു ഇരിങ്ങാലക്കുട കമ്മിറ്റി സെക്രട്ടറി കെ.എ.ഗോപി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.വി.ധനേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.പി.സന്തോഷ് സ്വാഗതവും, ഏരിയാ വൈസ് പ്രസിഡന്റ് എ.ടി.ശശി നന്ദിയും പറഞ്ഞു.
Day: July 30, 2021
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അനേഷിക്കുക – കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
കരുവന്നൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അനേഷിക്കുക, സഹകാരികൾക്ക് പണം തിരികെ നൽകുക എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി ബാങ്കിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റു പെരുമ്പിള്ളി ധർണ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ.എസ് ഹൈദ്രോസ് അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്
137 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വെള്ളിയാഴ്ച 137 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ജൂലൈ 30 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 50(23.04), ആളൂർ 32(16.75), വേളൂക്കര 18(10.17), മുരിയാട് 14(21.88), കാറളം 7(18.92), പടിയൂർ 7(9.21), കാട്ടൂർ 6(13.95), പൂമംഗലം 3(16.67) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 137 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2287 പേര്‍ക്ക് കൂടി കോവിഡ്,2659 പേര് രോഗമുക്തരായി,2268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 20,772
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2287 പേര്‍ക്ക് കൂടി കോവിഡ്,2659 പേര് രോഗമുക്തരായി,2268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 16.67%. സംസ്ഥാനത്ത് ഇന്ന് 20,772 തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (30/07/2021) 2287 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;2659 പേര് രോഗമുക്തരായി. 2268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
അഡ്വ. പി.ആർ രമേശൻ രചിച്ച കവിത സമാഹാരം ‘മഴ പറഞ്ഞതും മണ്ണ് കേട്ടതും’പ്രകാശനംചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ, പി.ആർ. രമേശൻ രചിച്ച കവിത സമാഹാരം "മഴ പറഞ്ഞതും മണ്ണ് കേട്ടതും" എന്ന കവിത സമാഹാരം ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യക്കാരൻ ഖാദർ പട്ടേപ്പാടം ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജ് കെ.എസ് രാജീവിന് നൽകി പ്രകാശനം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി വി.പി ലാസർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ സബ് ജഡ്ജ്
മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടൂ പരീക്ഷയിൽ 1200 / 1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഹയർ സെക്കണ്ടറി പരിക്ഷയിൽ 1200 / 1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ വീടുകളിൽ ചെന്ന് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് മുരിയാട് പഞ്ചായത്തിലെ അഭിമാനതാരങ്ങളായ നെറ്റ് ബോൾ കായികതാരം സാമുവൽ ജോണിനെയും, പാർവ്വതിയെയും മാണ് ആദരിച്ചത്.ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ വിദ്യാർഥിയായിരുന്ന സാമുവൽ ജോൺ പുല്ലൂർ അമ്പലനട ജംഗ്ഷനു സമീപം ഐനിക്കൽ ജോൺ- തെരേസ
കൊടുങ്ങല്ലൂര്‍ ഇന്ദ്രപ്രസ്ഥം ബാറിലെ വധശ്രമം – പ്രതികൾക്ക് തടവും പിഴയും
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ ഇന്ദ്രപ്രസ്ഥം ബാറില്‍ മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ്,ചങ്ങല, പട്ടിക വടി എന്നിവയുമായി അതിക്രമിച്ചു കയറി ബാര്‍ മാനേജരെയും ജീവനക്കാരെയുംആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 1 -ാം പ്രതി കൊടുങ്ങല്ലൂര്‍ ചിറ്റേടത്തുപറമ്പില്‍ രഘുനാഥ് (30), 2 -ാം പ്രതി ലോകമലേശ്വരം വയമ്പനാട് ഷാലി എന്ന കണ്ണന് (38) എന്നിവരെ കുറ്റക്കാരെന്നു കണ്ട് 7 വര്‍ഷം കഠിനതടവിനും 45 ,000
പൂർവ്വ വിദ്യാർത്ഥിയും, ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ ബിന്ദുവിന് സെൻറ് ജോസഫ് കലാലയത്തിൽ ഉജ്ജ്വല സ്വീകരണം
ഇരിങ്ങാലക്കുട : പൂർവവിദ്യാർഥിയും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോക്ടർ ആർ ബിന്ദുവിന് പ്രൗഢമായ സ്വീകരണം നൽകാനൊരുങ്ങി സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട. പഠനകാലയളവിൽ അധ്യാപകരായിരുന്നവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടിയുടെ നടത്തിപ്പ്. തൽസമയം സംപ്രേഷണം ജൂലൈ 31 ന് 10 മണിക്ക്
പട്ടികജാതി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി മുകുന്ദപുരം താലുക്ക് സമിതിയുടെ നേതൃത്വത്തിൽ, പട്ടികജാതി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി. സമരം മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കനക വല്ലി ഉദ്ഘാടനം ചെയ്തു . താലൂക്ക് പ്രസിഡണ്ട് സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി ഗുരുവായൂരപ്പൻ സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി പി
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കൈ കോർത്ത് നിപ്മറും തവനിഷും
ഇരിങ്ങാലക്കുട : കേരളത്തിലെ സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിൽ ഡിഫറെൻറ്റലി ഏബിൽഡ് വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായ് ധാരണാ പത്രം ഒപ്പിട്ടു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, നിപ്മർ ജോയിന്റ് ഡയറക്ടർ ഡോ. ചന്ദ്രബാബു, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി എന്നിവർ ധാരണാപത്രത്തിൽ ഒപ്പ്