ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെ തുടർന്നു ബാങ്ക് ഭരണസമിതിയെ സഹകരണ നിയമപ്രകാരം നീക്കം ചെയ്തു കൊണ്ടും ബാങ്കിന്റെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത്തിനെ നിയമിച്ചുകൊണ്ട് ഉത്തരവ്. ബാങ്കിന്റെ ഭരണപരമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കുന്നത് ഉചിതമായിരിക്കുമെന്ന തീരുമാനത്തിൽ സഹകരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചുസഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ
Day: July 28, 2021
ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി ഗവ. ഗേൾസ് സ്കൂളിലെ അക്ഷര
ഇരിങ്ങാലക്കുട : പ്ലസ് ടൂ പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അക്ഷര. കാറളം പുത്തൻ മഠത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ബാലകൃഷ്ണൻറെയും നടവരമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക സീനയുടെയും ഏക മകളാണ്. ഗ്രേസ് മാർക്ക് ഇല്ലാതെയാണ് അക്ഷര ബാലകൃഷ്ണൻ മുഴുവൻ മാർക്കും നേടിയത്. ആകെ 91 ശതമാനം വിജയവും 29
ഉദയ പ്രോവിൻസിലെ സി.എം.സി സിസ്റ്റേഴ്സ് 15 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട : സി.എം.സി. സന്യാസി സമൂഹത്തിന്റെ സ്ഥാപകനായ വി.കുര്യാ ക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വര്‍ഗ്ഗപ്രാപ്തി യുടെ 150-ാം വര്‍ഷത്തിന്റെ സ്മരണയായ ചാവറ ആരാമം പദ്ധതിയുടെ ഭാഗമായി ഉദയ പ്രോവിൻസിലെ സി.എം.സി സിസ്റ്റേഴ്സ്. 15 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് 5 സെന്റ് സ്ഥലവും പാര്‍പ്പിടവും എന്ന രീതിയില്‍ ഭവനങ്ങള്‍ കൈമാറി. കണ്ണീക്കരയില് 15 വീടുകളുടെ ആശീര്‍വാദകര്‍മ്മവും താക്കോല്‍ദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി
173 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ബുധനാഴ്ച 173 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ജൂലൈ 28 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - മുരിയാട് 38(23.46), ആളൂർ 32(18.50), ഇരിങ്ങാലക്കുട 31(12.11), പടിയൂർ 23(12.23), കാട്ടൂർ 17(12.88), പൂമംഗലം 14(7.07), വേളൂക്കര 12(15.19), കാറളം 6(5.45) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 173 കോവിഡ്
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 3005 പേര്‍ക്ക് കൂടി കോവിഡ്,2034 പേര് രോഗമുക്തരായി,2989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 22,056
തൃശ്ശൂര്‍ ജില്ലയിൽ കോവിഡ് നിരക്ക് കുതിച്ചുയരുന്നു,ബുധനാഴ്ച 3005 പേര്‍ക്ക് കൂടി കോവിഡ്, 2034 പേര് രോഗമുക്തരായി,2989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ,ജില്ലയിലെ TPR 15.42%.ജില്ലയിൽ 46 പഞ്ചായത്തുകൾ ഡി കാറ്റഗറിയിൽ,31 പഞ്ചായത്തുകൾ സി കാറ്റഗറിയിൽ,14 പഞ്ചായത്തുകൾ ബി കാറ്റഗറിയിൽ, 4 പഞ്ചായത്തുകൾ മാത്രം ടി.പി.ആർ 5% താഴെയുള്ള എ കാറ്റഗറിയിൽ തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (28/07/2021) 3005 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;2034 പേര് രോഗമുക്തരായി. 2989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത്
ശരാശരി ടി.പി.ആർ ആസ്പദമാക്കി മുരിയാട്, പടിയൂർ, വെള്ളാങ്ങല്ലൂർ ജൂലായ് 29 മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ ഡി കാറ്റഗറിയി നിയന്ത്രണങ്ങൾ. ഇരിങ്ങാലക്കുട, ആളൂർ, വേളൂക്കര സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ സി കാറ്റഗറിയി നിയന്ത്രണങ്ങൾ, കാട്ടൂർ, കാറളം ബി കാറ്റഗറി, പൂമംഗലം എ കാറ്റഗറി
കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടി.പി.ആർ ആസ്പദമാക്കി മുരിയാട്, പടിയൂർ, വെള്ളാങ്ങല്ലൂർ ജൂലായ് 29 മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ ഡി കാറ്റഗറിയി നിയന്ത്രണങ്ങൾ.ഇരിങ്ങാലക്കുട, ആളൂർ, വേളൂക്കര സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ സി കാറ്റഗറിയി നിയന്ത്രണങ്ങൾ,കാട്ടൂർ, കാറളം ബി കാറ്റഗറി ഭാഗിക ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ,പൂമംഗലം എ കാറ്റഗറി നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടി.പി.ആർ ആസ്പദമാക്കി മുരിയാട്, പടിയൂർ, വെള്ളാങ്ങല്ലൂർ ജൂലായ് 29 മുതൽ
ഹയർസെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പാർവ്വതി അഭിമാനമായി
ഇരിങ്ങാലക്കുട : ഹയർസെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പാർവ്വതി അഭിമാനമായി. പുല്ലൂർ പള്ളത്ത് വിജയകുമാറിന്റെയും കെ.എസ് രാധയുടെയും മകളായ പാർവ്വതി പ്ലസ് ടൂ ബയോളജി സയൻസാണ് പഠിച്ചത്. പഠനത്തോടൊപ്പം സംസ്കൃതം കഥാരചനയിൽ പങ്കെടുത്ത് പ്ലസ് വണിൽ പഠിക്കുമ്പോൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പഠിച്ച് ആസ്ട്രോണമർ ആകാനാണ് പാർവ്വതിക്ക് താല്പര്യം.
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ഊട്ടുതിരുന്നാളിന്റെ ഭാഗമായി ബിരിയാണി കിറ്റുകള്‍ നല്കി
വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ഊട്ടുതിരുന്നാളിന്റെ ഭാഗമായി ജാതി, മത ഭേദമന്യേ വല്ലക്കുന്ന് ഇടവകയിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ബിരിയാണികിറ്റുകള് വിതരണം ചെയ്തു. സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിലെ വികാരി ഫാ. ജോസഫ് മാളിയേക്കല്‍ ബിരിയാണി കിറ്റുകള്‍ ആശീര്‍വദിച്ചു. 520 ഓളം ബിരിയാണി കിറ്റുകള്‍ ആണ് നല്‍കിയത്. ഊട്ടുതിരുന്നാളിന്റെ ഭാഗമായി രാവിലെ 6.30, 8.00, 10.00 ഉച്ചയ്ക്ക് 3 മണി, 5 മണി എന്നീ സമയങ്ങളില്‍
‘അംഗസമാശ്വാസ നിധി’ ചികിത്സ സഹായ പദ്ധതി – ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് സഹായധനം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കേരള സഹകരണ 'അംഗസമാശ്വാസ നിധി' ചികിത്സ സഹായ പദ്ധതിപ്രകാരം ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ബാങ്ക് പ്രസിഡന്റ് എം.എസ് കൃഷ്ണകുമാർ സഹായധനം വിതരണം ചെയ്തു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് എ.സി ജോൺസൻ, ഡയറക്ടർമാരായ വിജയൻ, ഇളയേടത്ത്, കെ.എം ധർമരാജൻ, സി.ആർ ജയപാലൻ, കെ.ജെ അഗസ്റ്റിൻ, ഡീൻ ഷെൽട്ടൻ, കെ.ബി ലതീശൻ, എ ഇന്ദിരാ, സുനിത പരമേശ്വൻ, കെ.കെ അനിത, ബാങ്ക് സെക്രട്ടറി പി.ജെ
സ്കൂൾ പാചക തൊഴിലാളികൾ സമരം നടത്തി
ഇരിങ്ങാലക്കുട : രണ്ട് അദ്ധ്യായന വർഷങ്ങൾ കടന്നു പോകുമ്പോൾ തൊഴിലില്ലാതെ പട്ടിണിയിലും ദുരിതത്തിലുമായ സ്കൂൾ പാചക തൊഴിലാളികൾക്ക് ഇ.എസ്.ഐ.യും ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് അനുവദിക്കുക, കോവിഡാനന്തര ധനസഹായം അനുവദിക്കുക, അവധിക്കാല ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.ടി.യു.സി സ്കൂൾ പാചക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സമരം നടത്തി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന സമരം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ ഉദ്ഘാടനം ചെയ്ത.