ഇരിങ്ങാലക്കുട : സി പി എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ്റെ ഭാര്യ ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ മത്സരിച്ചപ്പോൾ ചെലവഴിച്ച കോടികൾ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലേതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആരോപിച്ചു.മാപ്രാണത്ത് കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ബ്രാഞ്ചിൻ്റെ മുന്നിൽ സഹകാരികളുടെ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് തട്ടിപ്പിൽ സി പി എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും, താഴെത്തട്ടിലുള്ള പരൽ മീനുകളെ പ്രതിയാക്കി വമ്പൻ സ്രാവുകൾ
Day: July 25, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 11 കോവിഡ് പോസിറ്റീവുകൾ, 216 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ഞായറാഴ്ച 11 കോവിഡ് പോസിറ്റീവുകൾ, 216 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ഞായറാഴ്ച 11 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 216 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 210 പേരും, ആശുപത്രികളിൽ 6 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 566. ആകെ മരണം 73.29 വയസ്സുള്ള സ്ത്രീ
നവീകരിച്ച കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരകവാടം സമർപ്പണ ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2190 പേര്‍ക്ക് കൂടി കോവിഡ്,2006 പേര് രോഗമുക്തരായി,2174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 17,466
തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2190 പേര്‍ക്ക് കൂടി കോവിഡ്,2006 പേര് രോഗമുക്തരായി,2174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 17,466 തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (25/07/2021) 2190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2006 പേര് രോഗമുക്തരായി. 2174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന15,247 പേര് രോഗമുക്തി
കൂടൽമാണിക്യം കുട്ടൻ കുളം മതിൽ പുനർ നിർമ്മിക്കാത്തത്തിൽ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം കുട്ടംകുളം മതിൽ തകർന്ന് മെയിൻ റോഡ് തള്ളി പോകാറായി അത്യ അപകടവാസ്ഥയിൽ ആയിട്ട് 6 മാസം പിന്നിട്ടീട്ടും പുനർ നിർമ്മിക്കാത്ത ദേവസ്വം ഭരണസമിതിക്കെതിരെ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പ്രതിക്ഷേധ മതിലിന് യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ.പി മിഥുൻ അദ്ധ്യക്ഷത വഹിച്ചു. 2019 ലെ ബഡ്ജറ്റിൽ കുട്ടൻകുളം മതിൽ നിർമ്മാണത്തിന് 10
68 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
ഞായറാഴ്ച 68 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ജൂലൈ 25 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ആളൂർ 19(17.27), ഇരിങ്ങാലക്കുട 17(10.37), പടിയൂർ 11(14.86), കാറളം 9(3.56), കാട്ടൂർ 7(18.42), പൂമംഗലം 3(2.80), മുരിയാട് 1(3.23), വേളൂക്കര 1(2.86) ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 68 കോവിഡ്
നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരകവാടം സമർപ്പണം ഞായറാഴ്ച വൈകീട്ട് 6:30 ന്
ഇരിങ്ങാലക്കുട : നവീകരണ പ്രവർത്തികൾ പൂർത്തിയായ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരകവാടം സമർപ്പണം ജൂലായ് 25 ഞായറാഴ്ച വൈകീട്ട് 6:30 ന് നടക്കും. ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഐ.സി.എൽ ഫിൻകോർപ് ആണ് നവീകരണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തിയത്.ഫസാഡ് ലൈറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ ആദ്യത്തെ സംരംഭമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം
പ്രതിവാര പുസ്തക ചർച്ചയിൽ ഇരിങ്ങാലക്കുട മാന്വൽ ചർച്ച ചെയ്തു
ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ പ്രതിവാര പുസ്തക ചർച്ചയിൽ നിശാഗന്ധി ഇരിങ്ങാലക്കുട പ്രസിദ്ധീകരിച്ച ഇരിങ്ങാലക്കുട മാന്വൽ എന്ന ബൃഹദ് ഗ്രന്ഥം ചർച്ച ചെയ്യപ്പെട്ടു. രാജേഷ് തെക്കിനിയേടത്ത് മോഡറേറ്ററായിരുന്നു.ഇരിങ്ങാലക്കുടയുടെ ഇന്നലെകളെയും ഇന്നിനെയും ഒരുപോലെ കണ്ടെടുത്ത് രേഖപ്പെടുത്തിയ ഒരു ബൃഹദ് ഗ്രന്ഥമാണ് ഇരിങ്ങാലക്കുട മാന്വൽ. ഒരു പ്രദേശത്തിലെ വിസ്മരിക്കപ്പെട്ടു പോയേക്കാവുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിൽക്കാലത്തേക്കു വേണ്ടിയുള്ള അടയാളപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം. ചരിത്രപരമായി ഒരുപാട് പ്രാധാന്യം ഈ പുസ്തകം നേടുന്നത് വരും കാലങ്ങളിൽ