ഇരിങ്ങാലക്കുട : പെഗാസസ് ഫോൺ ചോർത്തൽ കേന്ദ്ര സർക്കാർ രാജ്യ ദ്രോഹികൾ എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സ: കെ.സി ബിജു സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ജില്ലാ എകസിക്യൂട്ടീവ് അംഗം എ.എസ് ബിനോയ്, സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എൻ.കെ ഉദയപ്രകാശ് എന്നിവർ അഭിവാദ്യം
Day: July 23, 2021
വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം
സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടർ നിർദേശം നൽകി.കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂൾ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നൽകേണ്ടത്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന
ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 15 കോവിഡ് പോസിറ്റീവുകൾ, 216 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ വെള്ളിയാഴ്ച 15 കോവിഡ് പോസിറ്റീവുകൾ, 216 പേർ പോസിറ്റീവായി ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭയിൽ വെള്ളിയാഴ്ച 15 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 216 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 208 പേരും, ആശുപത്രികളിൽ 16 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 590. ആകെ മരണം 73.45 വയസ്സുള്ള പുരുഷൻ വാർഡ്
കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനം വരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം
കരുവന്നൂർ ബാങ്ക് ചെയ്തത് വലിയ തെറ്റ്, തട്ടിപ്പ് നടത്തിയവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
കരുവന്നൂർ സഹകരണ ബാങ്ക് ചെയ്തത് വലിയ തെറ്റാണെന്നു മഖ്യമന്ത്രി പിണറായി വിജയൻ, ഈ കാര്യം വളരെ ഗൗരവകരമായി സർക്കാർ എടിത്തിട്ടുണ്ട്, അതിനാലാണ് ഭരണസമിതി പിരിച്ചുവിട്ട നടപടിയെടുത്തത്. അന്വേഷണം സ്പെഷ്യൽ ടീമിനെ വച്ചാണ് പുരോഗമിക്കുന്നത്.തട്ടിപ്പ് നടത്തിയവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി വ്യക്തമാക്കി. സഹകരണ മേഖല ഏറ്റവും വിശ്വാസമാർജ്ജിച്ച മേഖലയാണ്. ഇത്തരം തെറ്റുകൾ ചെയ്തവർക്കെതിരെ എന്നും ശക്തമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും,
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2023 പേര്‍ക്ക് കൂടി കോവിഡ്,1,826 പേര് രോഗമുക്തരായി,10,852 പേര് ചികിത്സയിൽ, സംസ്ഥാനത്ത് ഇന്ന് 17,518
തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2023 പേര്‍ക്ക് കൂടി കോവിഡ്,1,826 പേര് രോഗമുക്തരായി,10,852 പേര് ചികിത്സയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91%. സംസ്ഥാനത്ത് ഇന്ന് 17,518 തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (23/07/2021) 2023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,826 പേര് രോഗമുക്തരായി. ജില്ലയില്‍ വ്യാഴാഴ്ച്ച 10,852 പേര് ചികിത്സയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91% .സംസ്ഥാനത്ത് ഇന്ന്17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.700 പേരുടെ
50 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ TPR നിരക്ക് അറിയാം
വെള്ളിയാഴ്ച 50 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ ജൂലൈ 23 ലെ തദ്ദേശ സ്ഥാപനങ്ങളിലെ പോസിറ്റീവ് , TPR യഥാക്രമം - ഇരിങ്ങാലക്കുട 23 (14.20), ആളൂർ 11(13.92), വേളൂക്കര 6(20.00), പടിയൂർ 5(13.16), മുരിയാട് 5(10.64), കാറളം 0(0.00), കാട്ടൂർ 0(0.00), പൂമംഗലം 0(0.00), ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 50 കോവിഡ്
മുതിർന്ന പൗരന്മാരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക – ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ
ഇരിങ്ങാലക്കുട : മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് മുതിർന്ന പൗരന്മാരെ ഒഴിവാക്കുന്ന ശ്രമത്തിന്റെ ഭാഗമായി ഏജന്റ്സ് ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും, അത് വഴി റിസ്ക് ഒഴിവാക്കാനുള്ള കച്ചവട തന്ത്ര ശ്രമം കമ്പനികൾ ഉപേക്ഷിക്കുക, കോവിഡ് കാലഘട്ടത്തിലും തുടരുന്ന ഏജന്റ്സ് ടാർജറ്റ് ഒഴിവാക്കുക, വെട്ടികുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവൽക്കരിക്കുന്ന വികലമായ നയം തിരുത്തുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി
കൊടകര കള്ളപ്പണ കവർച്ച കേസ് – ഇരിങ്ങാലക്കുട കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
ഇരിങ്ങാലക്കുട : കൊടകര കള്ളപ്പണ കവർച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച 3:30 ന് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 625 പേജുകളുള്ള കുറ്റപത്രത്തിൽ 22 പ്രതികളും 219 സാക്ഷികളാണുള്ളത്. കേസിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയും എം ഗണേശൻ ഒൻപതാം സാക്ഷിയുമാണ്. കെ സുരേന്ദ്രന്റെ മകനും സാക്ഷിയാണ്. ചോദ്യം ചെയ്ത എല്ലാ ബിജെപി നേതാക്കളും സാക്ഷികൾ
വൃദ്ധമന്ദിരം സന്ദർശനം നടത്തി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഒ
ഇരിങ്ങാലക്കുട : മെയിന്റനൻസ് ട്രൈബ്യുണൽ & റവന്യു ഡിവിഷണൽ ഓഫീസർ ഹരീഷ്.എം.എച്ച് ഠാണാവിലുള്ള ശാന്തി സദനം ഓൾഡ് ഏജ് ഹോമിൽ സന്ദർശനം നടത്തി. നിലവിൽ ഇരുപത്തഞ്ചോളം വായോധികരെ പുനരധിവസിപ്പിച്ചിരിക്കുന്ന ഈ സ്ഥപനത്തിന്റെ പ്രവർത്തനം, അന്തേവാസികളുടെ ക്ഷേമം എന്നിവ ആർ. ഡി.ഓ വിലയിരുത്തി. ഓൾഡ് ഏജ് ഹോം സുപ്പീരിയർ സിസ്റ്റർ സ്മിത മരിയ, കറസ്പോൺണ്ടന്റ് ആയ സിസ്റ്റർ മെർലിൻ ജോസ് എന്നിവർ സ്ഥാപനത്തേക്കുറിച്ചും, പ്രവർത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു.ഇരിങ്ങാലക്കുട മെയിന്റനൻസ്